MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • T20 World Cup 2026
  • Automobile
  • Home
  • Sports
  • Cricket
  • അസാധാരണ ആക്ഷൻ, അവിശ്വസനീയ ഇക്കോണമി, താരിഖിന്‍റെ ബൗളിംഗ് ആക്ഷൻ നിയമവിരുദ്ധമോ?; ഐസിസി പറയുന്നത് ഇങ്ങനെ

അസാധാരണ ആക്ഷൻ, അവിശ്വസനീയ ഇക്കോണമി, താരിഖിന്‍റെ ബൗളിംഗ് ആക്ഷൻ നിയമവിരുദ്ധമോ?; ഐസിസി പറയുന്നത് ഇങ്ങനെ

ജന്മനായുള്ള 'ഹൈപ്പർ മൊബൈൽ എൽബോ' എന്ന ശാരീരിക പ്രത്യേകതയാണ് തന്‍റെ കൈ വളയാൻ കാരണമെന്നും, ഐസിസി പരിശോധനകളിൽ ക്ലീൻ ചിറ്റ് ലഭിച്ചിട്ടുണ്ടെന്നും ഉസ്മാന്‍ താരിഖ് പറയുന്നത്.

2 Min read
Author : Gopalakrishnan C
Published : Feb 11 2026, 06:32 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
വിചിത്രമായ ബൗളിംഗ് ആക്ഷൻ
Image Credit : Getty

വിചിത്രമായ ബൗളിംഗ് ആക്ഷൻ

ബൗളിംഗിനായി വളരെ കുറഞ്ഞ റൺ അപ്പ്, ക്രീസിലെത്തിയ ശേഷം ഒരു നിമിഷത്തെ നിർത്തം, അതിനുശേഷം മലിംഗയെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള ബോൾ റിലീസിംഗ്. പാകിസ്ഥാൻ സ്പിന്നർ ഉസ്മാൻ താരിഖിന്‍റെ ബൗളിംഗ് ആക്ഷൻ ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചൂടേറിയ ചർച്ചാവിഷയമാണ്. ടി20 ലോകകപ്പിൽ പാകിസ്ഥാൻ രണ്ടാം റൗണ്ടിനടുത്തെത്തി നിൽക്കുമ്പോൾ, താരിഖിന്‍റെ വിവാദ ആക്ഷൻ നിയമവിരുദ്ധമാണെന്ന ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

27
പരാതികള്‍ നിരവധി
Image Credit : Social Media

പരാതികള്‍ നിരവധി

ഓസ്‌ട്രേലിയൻ താരം കാമറൂൺ ഗ്രീൻ, ഇംഗ്ലണ്ടിന്‍റെ ടോം ബാന്‍റൺ എന്നിവർ താരിഖിന്‍റെ ആക്ഷനിൽ നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ടി20 പരമ്പരയ്ക്കിടെ തന്നെ പുറത്താക്കിയ താരിഖിന്‍റെ ആക്ഷനെ പരിഹസിക്കുന്ന രീതിയിൽ ഗ്രീൻ അനുകരിക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ താരിഖിന്‍റെ ബോൾ റിലീസിംഗ് ആംഗിളുകൾ സ്ക്രീൻഷോട്ടുകൾ എടുത്ത് പലരും വിമർശിക്കുന്നുണ്ടെങ്കിലും യാഥാർത്ഥത്തില്‍ ഇത് നിയമവിരുദ്ധമാണോ, എന്താണ് താരിഖിന്‍റെ അസാധാരണ ആക്ഷന് പിന്നിലെന്ന് നോക്കാം.

Related Articles

Related image1
ഗോള്‍ഡന്‍ ഡക്കടിച്ചിട്ടും അഭിഷേക് ഒന്നാമത്, കുതിച്ച് ഇഷാന്‍ കിഷന്‍, സഞ്ജുവിന് വീണ്ടും സ്ഥാനനഷ്ടം, ടി20 റാങ്കിംഗ് പുറത്ത്
Related image2
ലോകകപ്പ് മത്സരം നടക്കാന്‍ ബിസിസിഐ പാകിസ്ഥാനോട് അപേക്ഷിച്ചോ?; വ്യാജ ഓഡിയോയ്ക്കെതിരെ ആഞ്ഞടിച്ച് രാജീവ് ശുക്ല
37
രണ്ട് കൈമുട്ടുകൾ
Image Credit : X

രണ്ട് കൈമുട്ടുകൾ

തന്‍റെ ആക്ഷനെക്കുറിച്ചുള്ള ആക്ഷേപങ്ങൾക്ക് കൃത്യമായ മറുപടി താരിഖ് നൽകിയിട്ടുണ്ട്. എന്‍റെ കൈയ്യിൽ രണ്ട് മുട്ടുകളുണ്ട് (Double-jointed). എന്‍റെ കൈ സ്വാഭാവികമായി തന്നെ വളഞ്ഞതാണ്. ഇത് ഞാൻ ടെസ്റ്റ് ചെയ്ത് ക്ലിയറൻസ് വാങ്ങിയതാണ്. ഞാൻ കൈ മടക്കുന്നു എന്നാണ് എല്ലാവർക്കും തോന്നുന്നത്, പക്ഷേ ഇതൊരു ജന്മനായുള്ള ശാരീരിക പ്രത്യേകതയാണെന്നാണ് ഉസ്മാൻ താരിഖിന്‍റെ വിശരീകരണം.

47
മുരളീധരനും ബുമ്രക്കുമുള്ള അതേ പ്രത്യേകത
Image Credit : Getty

മുരളീധരനും ബുമ്രക്കുമുള്ള അതേ പ്രത്യേകത

വൈദ്യശാസ്ത്രത്തില്‍ 'ഹൈപ്പർ മൊബൈൽ എൽബോ' എന്ന് വിളിക്കുന്ന ഈ അവസ്ഥ മുത്തയ്യ മുരളീധരനും ഉണ്ടായിരുന്നു. വർഷങ്ങളോളം ആക്ഷന്‍റെ പേരിൽ വേട്ടയാടപ്പെട്ട മുരളീധരൻ ഒടുവിൽ ശാസ്ത്രീയ പരിശോധനകളിലൂടെയാണ് തന്‍റെ നിരപരാധിത്വം തെളിയിച്ചത്. ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ കൈകൾക്കും സമാനമായ സവിശേഷതയുണ്ട്.

57
എന്താണ് ഐസിസി നിയമം പറയുന്നത്
Image Credit : X

എന്താണ് ഐസിസി നിയമം പറയുന്നത്

ഐസിസി നിയമപ്രകാരം, പന്ത് റിലീസ് ചെയ്യുമ്പോൾ കൈമുട്ട് 15 ഡിഗ്രിയിൽ കൂടുതൽ മടങ്ങാൻ പാടില്ല. പാകിസ്ഥാൻ സൂപ്പർ ലീഗിനിടെ രണ്ട് തവണ താരിഖിന്‍റെ ആക്ഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഓരോ തവണയും പരിശോധനയിൽ താരം ക്ലീൻ ചിറ്റ് നേടുകയാണ് ഉണ്ടായത്.

67
പേസറിൽ നിന്ന് സ്പിന്നറിലേക്ക്
Image Credit : Getty

പേസറിൽ നിന്ന് സ്പിന്നറിലേക്ക്

ടെന്നീസ് ബോൾ ക്രിക്കറ്റിൽ ഒരു പേസറായാണ് താരിഖ് കളി തുടങ്ങിയത്. ഒരിക്കൽ ടീമിൽ ബൗളർമാർ ഇല്ലാതിരുന്ന സാഹചര്യത്തിൽ തന്‍റെ കോച്ചിന്‍റെ നിർദ്ദേശപ്രകാരമാണ് ഓഫ് സ്പിൻ പരീക്ഷിച്ചത്. അത് വിക്കറ്റുകൾ വാരിക്കൂട്ടിയതോടെ താരം സ്പിന്നറായി മാറുകയായിരുന്നു.

77
 റണ്‍സ് വിട്ടുകൊടുക്കുന്നതിലും പിശുക്കൻ
Image Credit : Getty

റണ്‍സ് വിട്ടുകൊടുക്കുന്നതിലും പിശുക്കൻ

രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറി മൂന്ന് മാസത്തിനുള്ളിൽ 11 വിക്കറ്റുകൾ വീഴ്ത്തിയ താരിക്, വിക്കറ്റ് നേടുന്നതിനൊപ്പം റൺസ് വിട്ടുകൊടുക്കുന്നതിൽ കാണിക്കുന്ന പിശുക്കും ശ്രദ്ധേയമാണ്. ആറിന് താഴെയാണ്(5.93) താരിഖിന്‍റെ ഇക്കോണമി.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
ടി20 ലോകകപ്പ് 2026
ക്രിക്കറ്റ്
ക്രിക്കറ്റ് വാർത്തകൾ

Latest Videos
Recommended Stories
Recommended image1
ഉത്തരവാദിത്തം കുറച്ച് കൂടും, സഞ്ജു സാംസണ് ഇനി പുതിയൊരു റോള്‍ കൂടെ; കേരള സവാരിയുടെ ഗുഡ്‍വിൽ അംബാസിഡര്‍
Recommended image2
ഗോള്‍ഡന്‍ ഡക്കടിച്ചിട്ടും അഭിഷേക് ഒന്നാമത്, കുതിച്ച് ഇഷാന്‍ കിഷന്‍, സഞ്ജുവിന് വീണ്ടും സ്ഥാനനഷ്ടം, ടി20 റാങ്കിംഗ് പുറത്ത്
Recommended image3
രണ്ട് സൂപ്പര്‍ ഓവര്‍, സീറ്റ് എഡ്ജ് ത്രില്ലര്‍! ഒടുവില്‍ അഫ്ഗാനിസ്ഥാനെ പൂട്ടി ദക്ഷിണാഫ്രിക്ക
Related Stories
Recommended image1
ഗോള്‍ഡന്‍ ഡക്കടിച്ചിട്ടും അഭിഷേക് ഒന്നാമത്, കുതിച്ച് ഇഷാന്‍ കിഷന്‍, സഞ്ജുവിന് വീണ്ടും സ്ഥാനനഷ്ടം, ടി20 റാങ്കിംഗ് പുറത്ത്
Recommended image2
ലോകകപ്പ് മത്സരം നടക്കാന്‍ ബിസിസിഐ പാകിസ്ഥാനോട് അപേക്ഷിച്ചോ?; വ്യാജ ഓഡിയോയ്ക്കെതിരെ ആഞ്ഞടിച്ച് രാജീവ് ശുക്ല
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved