സഞ്ജു ബ്രില്യൻസില്‍ റണ്ണൗട്ടായി യുഎഇ താരം, ആ ഔട്ട് വേണ്ടെന്നുവെച്ച് സൂര്യകുമാര്‍ യാദവ്; കാരണമറിയാം

Published : Sep 10, 2025, 10:48 PM IST
Sanju Samson Run Out

Synopsis

യുഎഇ താരം ജുനൈദ് സിദ്ദീഖിയെ സഞ്ജുറണ്ണൗട്ടാക്കിയെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് അപ്പീല്‍ പിന്‍വലിച്ചതോടെ റണ്ണൗട്ട് നിഷേധിക്കപ്പെട്ടു.

ദുബായ്: ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ തകര്‍പ്പന്‍ പ്രകടനവുമായി സഞ്ജു സാംസണ്‍. രണ്ട് ക്യാച്ചുകളുമായി വിക്കറ്റിന് പിന്നില്‍ തിളങ്ങിയ സഞ്ജു യുഎഇ താരം ജുനൈദ് സിദ്ദീഖിയെ റണ്ണൗട്ടാക്കിയെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് അപ്പീല്‍ പിന്‍വലിച്ചതോടെ റണ്ണൗട്ട് നിഷേധിക്കപ്പെട്ടു. മത്സരത്തിലെ പതിമൂന്നാം ഓവറിലായിരുന്നു സഞ്ജുവിന്‍റെ മാത്രം ബ്രില്യൻസില്‍ കിട്ടിയ റണ്ണൗട്ട് ഇന്ത്യ വേണ്ടെന്ന് വെച്ചത്.

ശിവം ദുബെയുടെ ബൗണ്‍സറില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച സിദ്ദീഖിക്ക് പന്ത് കണക്ട് ചെയ്യാനായില്ല. വിക്കറ്റിന് പിന്നില്‍ പന്ത് പിടിച്ച സഞ്ജു സിദ്ദിഖിയുടെ കാല്‍ ക്രീസിന് പുറത്താണെന്ന് വ്യക്തമായതോടെ പന്ത് സ്റ്റംപിലേക്ക് എറിഞ്ഞ് ബെയ്ൽസിളക്കി ഔട്ടിനായി അപ്പീല്‍ ചെയ്തു. വീഡിയോ റീപ്ലേ പരിശോധിച്ച ടിവി അമ്പയര്‍ അത് ഔട്ട് വിളിക്കുകയും സക്രീനിലെ ബിഗ് സ്ക്രീനില്‍ ഔട്ട് എന്ന് തെളിയുകയും ചെയ്തു. പിന്നാലെ ഫീല്‍ഡ് അമ്പയറും ഔട്ടെന്ന് വിധിച്ച് വിരലുയര്‍ത്തി. എന്നാല്‍ ഇതിനിടെ ജസ്പ്രീത് ബുമ്ര സഞ്ജുവിന് അടുത്തെത്തി എന്തോ വിശദീകരിക്കുന്നത് കാണാമായിരുന്നു. ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചെങ്കിലും സിദ്ദീഖി ക്രീസ് വിട്ടുപോയില്ല.

പിന്നാലെ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ക്ക് അടുത്തെത്തി റണ്ണൗട്ട് അപ്പീല്‍ പിന്‍വലിക്കുകയാണെന്ന് ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് അറിയിച്ചു. പന്തെറിയാനുള്ള റണ്ണപ്പിനിടെ ശിവം ദുബെയുടെ അരയില്‍ തിരുകിയിരുന്ന ടവല്‍ താഴെ വീണിരുന്നു. ഇത് ബാറ്ററുടെ ശ്രദ്ധ മാറ്റുന്ന കാര്യമായതിനാലാണ് സൂര്യകുമാര്‍ യാദവ് റണ്ണൗട്ട് അപ്പീല്‍ പിന്‍വലിക്കുകയാണെന്ന് അമ്പയറെ അറിയിച്ചത്. റണ്ണപ്പിനിടെ ശിവം ദുബെയുടെ അരയില്‍ നിന്ന് ടവല്‍ ഗ്രൗണ്ടില്‍ വീണ കാര്യം അമ്പയര്‍ ശ്രദ്ധിച്ചിരുന്നില്ല. ആ ഇത്തരം സന്ദര്‍ഭങ്ങളില്‍ ആ പന്ത് ഡെ‍ഡ് ബോളായി വിധിക്കുകയാണ് അമ്പയര്‍ ചെയ്യാറുള്ളത്.

 

റണ്ണൗട്ട് അപ്പീല്‍ പിന്‍വലിക്കുകയാണെന്ന് സൂര്യകുമാര്‍ അറിയിച്ചതോടെ അമ്പയര്‍ ജുനൈദിനെ നോട്ടൗട്ട് വിധിച്ചു. എന്നാല്‍ നീട്ടിക്കിട്ടിയ ആയുസ് മുതലാക്കാന്‍ സിദ്ദീഖിനായില്ല. ഒരു പന്ത് കഴിഞ്ഞതിന് പിന്നാലെ ശിവം ദുബെ തന്നെ സിദ്ദീഖിയെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ കൈകളിലെത്തിച്ചു. പിന്നാലെ കുല്‍ദീപ് എറിഞ്ഞ അടുത്ത ഓവറില്‍ ഹൈദര്‍ അലിയെ കൈയിലൊതുക്കിയ സഞ്ജു യുഎഇ ഇന്നിംഗ്സ് അവസാനിപ്പിക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍
'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം