ഏകദിന പരമ്പര 3-0ന് നഷ്ടമാവാന്‍ കാരണം ആ രണ്ട് ഇന്ത്യന്‍ താരങ്ങളെന്ന് വിന്‍ഡീസ് പരിശീലകന്‍

By Gopalakrishnan CFirst Published Jul 28, 2022, 5:17 PM IST
Highlights

ഒരു കാര്യം, രണ്ടുപേരുടെ പ്രകടനങ്ങളാണ് പരമ്പരയുടെ ഗതി നിര്‍ണയിച്ചത്. ഒന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്‍റേത്, രണ്ട് മുഹമ്മദ് സിറാജിന്‍റെ ബൗളിംഗ്. ആദ്യ മത്സരത്തിന്‍റെ അവസാന ഓവറില്‍ സിറാജിന്‍റെ ബൗളിംഗ് ഗംഭീരമായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെക്കാള്‍ ഇന്ത്യ മുന്‍തൂക്കം നേടിയതും ബൗളിംഗിലായിരുന്നു.

പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരാന്‍ കാരണമായത് രണ്ട് ഇന്ത്യന്‍ താരങ്ങളുടെ നിര്‍ണായക പ്രകടനമാണെന്ന് വിന്‍ഡീസ് പരിശീലകന്‍ ഫില്‍ സിമണ്‍സ്. ബാറ്റിംഗില്‍ ശുഭ്മാന്‍ ഗില്ലിന്‍റെയും ബൗളിംഗില്‍ മുഹമ്മദ് സിറാജിന്‍റെയും പ്രകടനങ്ങളാണ് ഇന്ത്യയുടെ സമ്പൂര്‍ണ ജയത്തില്‍ നിര്‍ണായകമായതെന്നും ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും തോല്‍വി വഴങ്ങിയശേഷം സിമണ്‍സ് പറഞ്ഞു.

ഒരു കാര്യം, രണ്ടുപേരുടെ പ്രകടനങ്ങളാണ് പരമ്പരയുടെ ഗതി നിര്‍ണയിച്ചത്. ഒന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്‍റേത്, രണ്ട് മുഹമ്മദ് സിറാജിന്‍റെ ബൗളിംഗ്. ആദ്യ മത്സരത്തിന്‍റെ അവസാന ഓവറില്‍ സിറാജിന്‍റെ ബൗളിംഗ് ഗംഭീരമായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെക്കാള്‍ ഇന്ത്യ മുന്‍തൂക്കം നേടിയതും ബൗളിംഗിലായിരുന്നു.

അവസാന ഏകദിനത്തിലെ തോല്‍വിക്ക് കാരണം മഴയാണെന്ന് പറയാനാവില്ലെന്നും സിമണ്‍സ് പറഞ്ഞു. മഴ രണ്ട് ടീമുകളെയും ഒരുപോലെ ബാധിച്ചു. അതുകൊണ്ടുതന്നെ  അതൊരു ഒഴിവുകഴിവായി പറയാനാവില്ല. റണ്‍ ചേസില്‍ ഞങ്ങള്‍ക്ക് ഒരുപാട് വിക്കറ്റുകള്‍ നഷ്ടമായി. പത്തോവറുകള്‍ ബാക്കിയുള്ളപ്പോഴും ലക്ഷ്യത്തിലേക്കുള്ള റണ്‍റേറ്റില്‍ ഞങ്ങള്‍ മികച്ച നിലയിലായിരുന്നു. പക്ഷെ, കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായെന്നും സിമണ്‍സ് പറഞ്ഞു.

ലങ്കയോടേറ്റ വമ്പന്‍ തോല്‍വി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പാക്കിസ്ഥാന് വന്‍ തിരിച്ചടി; ലങ്കക്ക് നേട്ടം

ഏകദിന പരമ്പര കൈവിട്ടെങ്കിലും ടി20 പരമ്പരയില്‍ തിരിച്ചുവരാന്‍ ശ്രമിക്കുമെന്ന് വിന്‍ഡീസ് നായകന്‍ നിക്കോളാസ് പുരാന്‍ പറഞ്ഞു. ആദ്യ രണ്ട് കളികളിലും വിജയത്തിന് അടുത്തുവരെ എത്താനായെങ്കിലും അവസാനം കളി കൈവിട്ടു. കഴിവിന്‍റെ പരമാവധി കളിക്കാരെല്ലാം മികച്ച പ്രകടനം നടത്തിയെന്നും അവസാന ഏകദിനത്തില്‍ തുടക്കത്തിലെ ഒരുപാട് വിക്കറ്റുകള്‍ നഷ്ടമാതാണ് തിരിച്ചടിയായതെന്നും പുരാന്‍ പറഞ്ഞു.

മൂന്നാം ഏകദിനത്തില്‍ 119 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇടയ്ക്കിടെ മഴ പെയ്തത് കാരണം മത്സരം 36 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 36 ഓവറില്‍ 225 റണ്‍സാണ് നേടിയത്. മഴനിയമപ്രകാരം വിജയലക്ഷ്യം 35 ഓവറില്‍ 257 റണ്‍സായി മാറുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 26 ഓവറില്‍ 137ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ യൂസ്‌വേന്ദ്ര ചാഹലാണ് വിന്‍ഡീസിനെ തകര്‍ത്തത്. മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റ് നേടി.

click me!