Asianet News MalayalamAsianet News Malayalam

ലങ്കയോടേറ്റ വമ്പന്‍ തോല്‍വി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പാക്കിസ്ഥാന് വന്‍ തിരിച്ചടി; ലങ്കക്ക് നേട്ടം

ശ്രീലങ്കക്കെതിരായ രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ചപ്പോള്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. അതേസമയം, പാക്കിസ്ഥാനെതിരായ വമ്പന്‍ ജയത്തോടെ ശ്രീലങ്ക മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കഴിഞ്ഞ മാസം ഓസ്ട്രേലിയക്കെതിരെ നടന്ന രണ്ട് മത്സര പരമ്പരയിലും ആദ്യ ടെസ്റ്റ് ജയിച്ചശേഷം ശ്രീലങ്ക രണ്ടാം ടെസ്റ്റ് ജയിച്ച് പരമ്പര സമനിലയാക്കിയിരുന്നു.

 

ICC World Test Championship Point table Update after Sri Lanka beat Pakistan in Galle
Author
Dubai - United Arab Emirates, First Published Jul 28, 2022, 4:50 PM IST

ഗോള്‍: ശ്രീലങ്കക്കതിരായ ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ 246 റണ്‍സിന്‍റെ വമ്പന്‍ തോല്‍വി വഴങ്ങിയ പാക്കിസ്ഥാന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് ടേബിളിലും വന്‍ തിരിച്ചടി. ശ്രീലങ്ക-പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പരക്കു പിന്നാലെ പുറത്തിറക്കി ലോക ടെസ്റ്റ്  ചാമ്പ്ന്‍ഷിപ്പ് പോയന്‍റ് ടേബിളില്‍ മൂന്നാം സ്ഥാനത്തു നിന്ന് പാക്കിസ്ഥാന്‍ ഇന്ത്യക്ക് പുറകില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു.

ശ്രീലങ്കക്കെതിരായ രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ചപ്പോള്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. അതേസമയം, പാക്കിസ്ഥാനെതിരായ വമ്പന്‍ ജയത്തോടെ ശ്രീലങ്ക മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കഴിഞ്ഞ മാസം ഓസ്ട്രേലിയക്കെതിരെ നടന്ന രണ്ട് മത്സര പരമ്പരയിലും ആദ്യ ടെസ്റ്റ് ജയിച്ചശേഷം ശ്രീലങ്ക രണ്ടാം ടെസ്റ്റ് ജയിച്ച് പരമ്പര സമനിലയാക്കിയിരുന്നു.

2011 ഏകദിന ലോകകപ്പ് കിരീടനേട്ടത്തില്‍ പാഡി അപ്ടണ് പങ്കില്ല'; നിയമനത്തെ വിമര്‍ശിച്ച് എസ് ശ്രീശാന്ത്

അതേസമയം, നാലാം സ്ഥാനത്തുള്ള ഇന്ത്യയും അഞ്ചാം സ്ഥാനത്തുള്ള പാക്കിസ്ഥാനും തമ്മില്‍ വിജയശതമാനത്തില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളത്. ഇന്ത്യയുടേത് 52.08ഉം, പാക്കിസ്ഥാന്‍റേത് 51.85 ഉം ആണ്. 50 വിജയശതമാനമുള്ള വെസ്റ്റ് ഇന്‍ഡീസ് ആണ് പോയന്‍റ് പട്ടികയില്‍ ആറാമത്. 33.33 മാത്രം വിജശതമാനമുള്ള ഇംഗ്ലണ്ട് പട്ടികയില്‍ ഏഴാമതാണ്.

71.43 വിജയശതമാനവുമായി ദക്ഷിണാഫ്രിക്കയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് ടേബിളില്‍ ഒന്നാമത്. 70 വിജയശതമാനമുള്ള ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തുണ്ട്. അടുത്തമാസം ഇഗ്ലണ്ടിനെതിരെ മൂന്ന് മത്സര ടെസ്റ്റ് പരമ്പര കളിക്കുന്നതിനാല്‍ രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയുമായുള്ള അകലം കൂട്ടി ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ ദക്ഷിണാഫ്രിക്കക്ക് അവസരമുണ്ട്.

സഞ്ജുവിന്റെ നിര്‍ദേശം ശരിയായിരുന്നു, എന്നാല്‍ വിക്കറ്റില്ല; പിന്നാലെ മിന്നില്‍ സ്റ്റംപിങ്

പാക്കിസ്ഥാനെതിരായ ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പ്രഭാത് ജയസൂര്യയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ശ്രീലങ്കക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്. അവസാനദിനം ഉച്ചഭക്ഷണത്തിന് ശേഷം 81 റണ്‍സെടുത്തിരുന്ന പാക് നായകന്‍ ബാബര്‍ അസം വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായതോടെയാണ് ലങ്ക വിജയത്തിലേക്കുള്ള വഴി തുറന്നത്. ഇതോടെ 176-2 എന്ന ശക്തമായ നിലയില്‍ നിന്ന് പാക്കിസ്ഥാന്‍ 261 റണ്‍സിന് ഓള്‍ ഔട്ടായി.

Follow Us:
Download App:
  • android
  • ios