Ben Stokes : ടെസ്റ്റില്‍ 5000 റൺസും 150 വിക്കറ്റും; ബെൻ സ്റ്റോക്‌സ് എലൈറ്റ് പട്ടികയില്‍

Published : Mar 18, 2022, 09:02 AM ISTUpdated : Mar 18, 2022, 09:04 AM IST
Ben Stokes : ടെസ്റ്റില്‍ 5000 റൺസും 150 വിക്കറ്റും; ബെൻ സ്റ്റോക്‌സ് എലൈറ്റ് പട്ടികയില്‍

Synopsis

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ബെൻ സ്റ്റോക്‌സ്‌ സെഞ്ചുറി നേടിയതോടെയാണ് എലൈറ്റ് പട്ടികയില്‍ ഇടംപിടിച്ചത്

ബാര്‍ബഡോസ്: ടെസ്റ്റ് ക്രിക്കറ്റിൽ 5000 റൺസും 150 വിക്കറ്റും പൂർത്തിയാക്കി ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെൻ സ്റ്റോക്സ് (Ben Stokes). നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ക്രിക്കറ്റ് താരമാണ് സ്റ്റോക്സ്. ഗാരി സോബേഴ്സ് (Garfield Sobers), ഇയാൻ ബോഥം (Ian Botham), കപിൽ ദേവ് (Kapil Dev), ജാക്വിസ് കാലിസ് (Jacques Kallis) എന്നിവരാണ് ഇതിന് മുൻപ് ടെസ്റ്റില്‍ 5000 റൺസും 150 വിക്കറ്റും പൂർത്തിയാക്കിയ താരങ്ങൾ. 

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ബെൻ സ്റ്റോക്‌സ്‌ സെഞ്ചുറി നേടിയതോടെയാണ് എലൈറ്റ് പട്ടികയില്‍ ഇടംപിടിച്ചത്. 128 പന്തിൽ 120 റൺസെടുത്താണ് സ്റ്റോക്‌സ് പുറത്തായത്. സ്റ്റോക്‌സിന്‍റെ പതിനൊന്നാം ടെസ്റ്റ് സെഞ്ചുറിയാണ് ഇത്. 11 ഫോറും ആറ് സിക്‌സറും ഉള്‍പ്പടെയായിരുന്നു സ്റ്റോക്‌സിന്‍റെ റണ്‍വേട്ട. സ്റ്റോക്‌സിന് പുറമെ നായകന്‍ ജോ റൂട്ടും ശതകം തികച്ചപ്പോള്‍ ഇംഗ്ലണ്ട് വമ്പന്‍ സ്‌കോറിലെത്തി. 

ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 150.5 ഓവറില്‍ 9 വിക്കറ്റിന് 507 റണ്‍സ് എന്ന നിലയില്‍ ഡിക്ലെയര്‍ ചെയ്‌തു. ജോ റൂട്ട് 316 പന്തില്‍ 153 റണ്‍സെടുത്തു. റൂട്ടിന്‍റെ 25-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. ഡാനിയേല്‍ ലോറന്‍‍സ് 91 റണ്‍സെടുത്ത് പുറത്തായി. വാലറ്റത്ത് ക്രിസ് വോക്‌സ് നേടിയ 41 റണ്‍സും ഇംഗ്ലണ്ട് ഇന്നിംഗ്‌സില്‍ നിര്‍ണായകമായി. വെസ്റ്റ് ഇന്‍ഡീസിനായി വീരസ്വാമി പെരുമാള്‍ മൂന്നും കെമാര്‍ റോച്ച് രണ്ടും ജെയ്‌ഡന്‍ സീല്‍സും അല്‍സാരി ജോസഫും ജേസന്‍ ഹോള്‍ഡറും ക്രെയ്‌‌ഗ് ബ്രാത്ത്‌വെയ്‌റ്റും ഓരോ വിക്കറ്റും നേടി. 

മറുപടി ബാറ്റിംഗില്‍ രണ്ടാം ദിനം സ്റ്റംപെടുത്തപ്പോള്‍ ഒരു വിക്കറ്റിന് 71 റണ്‍സെന്ന നിലയിലാണ് വിന്‍ഡീസ്. നാല് റണ്‍സെടുത്ത ജോണ്‍ കാംപെല്ലിനെ മാത്യൂ ഫിഷര്‍ പുറത്താക്കി. 28 റണ്‍സുമായി നായകന്‍ ക്രെയ്‌‌ഗ് ബ്രാത്ത്‌വെയ്‌റ്റും 31 റണ്‍സോടെ ഷമാ ബ്രൂക്ക്‌സുമാണ് ക്രീസില്‍. 

ISL 2021-22 : മഞ്ഞപ്പടയ്‌ക്ക് ആറാടാന്‍ സന്തോഷ വാര്‍ത്ത; ടിക്കറ്റ് വില്‍പനയിലെ നിര്‍ണായക തീരുമാനമായി
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരള - ബംഗാള്‍ മത്സരം സമനിലയില്‍
'സെലക്റ്റര്‍മാര്‍ക്ക് വ്യക്തതയില്ല'; ശുഭ്മാന്‍ ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ദിനേശ് കാര്‍ത്തിക്