
ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20യില്‍(WI vs IND 4th T20I) ഇന്ത്യ ജയത്തോടെ പരമ്പര സ്വന്തമാക്കിയപ്പോള്‍ നിര്‍ണായകമായി മലയാളി താരം സഞ്ജു സാംസണിന്‍റെ(Sanju Samson) ത്രോ. അടിച്ചുതകര്‍ത്ത വിന്‍ഡീസ് നായകന്‍ നിക്കോളാസ് പുരാനെ(Nicholas Pooran) മടക്കാനാണ് സഞ്ജു പറന്നത്.
ഇന്ത്യയുയര്‍ത്തി 192 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശവേ ബ്രാണ്ടന്‍ കിംഗിനെയും ഡെവോണ്‍ തോമസിനേയും നഷ്‌ടമായിട്ടും മിന്നലടി മൂഡിലായിരുന്നു നിക്കോളാസ് പുരാന്‍. വെറും എട്ട് പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറും പറത്തി 24 റണ്‍സുമായി കുതിച്ച പുരാനെ അഞ്ചാം ഓവറിലെ അവസാന പന്തിലാണ് ഇന്ത്യ മടക്കിയത്. ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന്‍റെ പന്തില്‍ സിംഗിളെടുത്ത് സ്ട്രൈക്ക് സ്വന്തമാക്കായിരുന്നു പുരാന്‍റെ ശ്രമം. എന്നാല്‍ നോണ്‍സ്‌ട്രൈക്കര്‍ കെയ്‌ല്‍ മെയേര്‍സ് ഓടാന്‍ മടിച്ചതോടെ ക്രീസിലേക്ക് തിരിച്ചുകയറാനായി പുരാന്‍റെ ശ്രമം. പന്ത് ഓടിയെടുത്ത സഞ്ജു പറന്ന് റിഷഭ് പന്തിന്‍റെ കൈയിലേക്ക് എറിഞ്ഞുകൊടുത്തു. റിഷഭ് അനായാസാം പുരാനെ സ്റ്റംപ് ചെയ്യുകയും ചെയ്തു.
മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 59 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇന്ത്യ ടി20 പരമ്പര ഒരു മത്സരം ബാക്കിനില്‍ക്കേ 3-1ന് സ്വന്തമാക്കുകയായിരുന്നു. ഇന്ത്യ മുന്നോട്ടുവെച്ച 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 19.1 ഓവറില്‍ 132 റണ്‍സിന് ഓള്‍ ഔട്ടായി. 24 റണ്‍സ് വീതമെടുത്ത ക്യാപ്റ്റന്‍ നിക്കോളാസ് പുരാനും റൊവ്മാന്‍ പവലുമാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍മാര്‍. ഇന്ത്യക്കായി അര്‍ഷ്‌ദീപ് സിംഗ് 3.1 ഓവറില്‍ 12 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി. ആവേശ് ഖാനും അക്‌സര്‍ പട്ടേലും രവി ബിഷ്‌ണോയിയും രണ്ട് വിക്കറ്റ് വീതം നേടി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 191 റണ്‍സെടുത്തത്. 31 പന്തില്‍ 44 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ(33), മലയാളി താരം സഞ്ജു സാംസണ്‍ 23 പന്തില്‍ പുറത്താകാതെ 30*, സൂര്യകുമാര്‍ യാദവ്(24), അക്സര്‍ പട്ടേല്‍ 8 പന്തില്‍ പുറത്താകാതെ 20* എന്നിവരും ഇന്ത്യക്കായി തിളങ്ങി. ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത്തും സൂര്യയും 4.4 ഓവറില്‍ 53 റണ്‍സ് ചേര്‍ത്തു. വിന്‍ഡീസിനായി അല്‍സാരി ജോസഫ് രണ്ട് വിക്കറ്റെടുത്തു.
അമേരിക്കയിലും വിന്‍ഡീസിനെ മുട്ടുകുത്തിച്ച് ഇന്ത്യ, വമ്പന്‍ ജയം; ടി20 പരമ്പര
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!