വിവാഹം കഴിക്കാം, പക്ഷെ ആ നേട്ടത്തിനുശേഷം മാത്രമെന്ന് റാഷിദ് ഖാന്‍;' ട്രോളുമായി ആരാധകരും

Published : Jul 12, 2020, 05:40 PM IST
വിവാഹം കഴിക്കാം, പക്ഷെ ആ നേട്ടത്തിനുശേഷം മാത്രമെന്ന് റാഷിദ് ഖാന്‍;' ട്രോളുമായി ആരാധകരും

Synopsis

വിവാഹം കഴിക്കാതിരിക്കാനുള്ള അടവാണിതെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ ലോകകപ്പ് നേടിയാലെ കല്യാണം കഴിക്കൂ എന്ന് വെച്ചാല്‍ ബോളിവുഡ് നായകന്‍ സല്‍മാന്‍ ഖാന്റെ അഴസ്ഥയാകുമെന്ന് ചിലര്‍ കളിയാക്കി.

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ഐസിസി ലോകകപ്പ് നേടുമ്പോള്‍ മാത്രമെ താന്‍ വിവാഹിതനാവൂ എന്ന് അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. വിവാഹിതനാവണമെങ്കിലും വിവാഹം നിശ്ചയം നടത്തണമെങ്കിലും അഫ്ഗാന്‍ ലോകകപ്പ് ജയിക്കണമെന്ന് ആസാദി റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ 21കാരനായ റാഷിദ് വ്യക്തമാക്കി.

എന്നാല്‍ റാഷിദിന്റെ പ്രസ്താവനക്ക് പിന്നാലെ ആരാധകര്‍ ട്രോളുമായി രംഗത്തെത്തി. വിവാഹം കഴിക്കാതിരിക്കാനുള്ള അടവാണിതെന്ന് ചിലര്‍ പറഞ്ഞപ്പോള്‍ ലോകകപ്പ് നേടിയാലെ കല്യാണം കഴിക്കൂ എന്ന് വെച്ചാല്‍ ബോളിവുഡ് നായകന്‍ സല്‍മാന്‍ ഖാന്റെ അഴസ്ഥയാകുമെന്ന് ചിലര്‍ കളിയാക്കി.

ടി20 ലോകകപ്പുകളില്‍ നാലു തവണയും ഏകദിന ലോകപ്പില്‍ രണ്ട് തവണയും കളിച്ചിട്ടുള്ള അഫ്ഗാന് വലിയ നേട്ടങ്ങള്‍ ഇതുവരെ സ്വന്തമാക്കാനായിട്ടില്ല. 2015ലും 2019ലും ഏകദിന ലോകകപ്പില്‍ ലീഗ് ഘട്ടം കടക്കാന്‍ അഫ്ഗാന് കഴിഞ്ഞിരുന്നില്ല. 2015ല്‍ സ്കോട്‌ലന്‍ഡിനെതിരെ നേടിയ ജയം മാത്രമാണ് ക്രെഡിറ്റിലുള്ളത്. 2019ലെ ലോകകപ്പില്‍ ഇന്ത്യക്കെതിരെ മികച്ച പ്രകടനം നടത്തി ജയത്തിന് അടുത്തെത്താന്‍ അഫ്ഗാന് കഴിഞ്ഞിരുന്നു.

എന്നാല്‍ ടി20 ലോകകപ്പുകളില്‍ ഇതുവരെ കളിച്ച 14 മത്സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ ജയിക്കാന്‍ അഫ്ഗാനായി. 2016ലെ ടി20 ലോകകപ്പില്‍ 11 വിക്കറ്റുമായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറാവാന്‍ റാഷിദിന് കഴിഞ്ഞിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്