ത്യാഗിയുടെ ബൗണ്‍സര്‍ ഹെല്‍മെറ്റില്‍ ഇടിച്ചു; പുകോവ്‌സ്‌കിയെ അടുത്ത സന്നാഹ മത്സരത്തില്‍ നിന്നൊഴിവാക്കി

Published : Dec 08, 2020, 08:21 PM ISTUpdated : Dec 08, 2020, 08:25 PM IST
ത്യാഗിയുടെ ബൗണ്‍സര്‍ ഹെല്‍മെറ്റില്‍ ഇടിച്ചു; പുകോവ്‌സ്‌കിയെ അടുത്ത സന്നാഹ മത്സരത്തില്‍ നിന്നൊഴിവാക്കി

Synopsis

ഓസ്‌ട്രേലിയ എയുടെ ഓപ്പണറായിട്ടാണ് താരം കളിച്ചത്. 23 റണ്‍സെടുത്ത് നില്‍ക്കെ ത്യാഗിയുടെ ബൗണ്‍സര്‍ പുകോവ്‌സ്‌കിയുടെ ഹെല്‍മറ്റില്‍ ഇടിക്കുകയായിരുന്നു.  

സിഡ്‌നി: ഓസ്‌ട്രേലിയന്‍ യുവ ഓപ്പണര്‍ വില്‍ പുകോവ്‌സ്‌കിയെ ഇന്ത്യക്കെതിരായ രണ്ടാം സന്നാഹ മത്സരത്തില്‍ നിന്ന് ഒഴിവാക്കി. ഇന്ന് ഇന്ത്യ എയ്‌ക്കെതിരായ ത്രിദിന സന്നാഹ മത്സരത്തില്‍ താരത്തിന്റെ തലയ്ക്ക് പന്ത് കൊണ്ടിരുന്നു. തുടര്‍ന്നായിരുന്നു താരത്തെ മാറ്റിയത്. ഓസ്‌ട്രേലിയ എയുടെ ഓപ്പണറായിട്ടാണ് താരം കളിച്ചത്. എന്നാല്‍ 23 റണ്‍സെടുത്ത് നില്‍ക്കെ ത്യാഗിയുടെ ബൗണ്‍സര്‍ പുകോവ്‌സ്‌കിയുടെ ഹെല്‍മറ്റില്‍ ഇടിക്കുകയായിരുന്നു.

ഒന്നാം ടെസ്റ്റിലും താരത്തെ കളിപ്പിക്കുമെന്ന് ഉറപ്പില്ല. ടീമില്‍ ഉള്‍പ്പെട്ട മറ്റൊരു ഓപ്പണര്‍ ജോ ബേണ്‍സ് സന്നാഹ മത്സരത്തിന്റെ രണ്ട് ഇന്നിങ്‌സിലും മോശം പ്രകടനമാണ് പുറത്തെടുത്തത്. അതുകൊണ്ടുതന്നെ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം പുകോവ്‌സ്‌കിയെ കളിപ്പിക്കുമെന്നുള്ള കാര്യം ഏറെകുറെ ഉറപ്പായിരുന്നു. അതിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. 

ത്യാഗിയുടെ ബൗണ്‍സറിനെതിരെ ഒഴിഞ്ഞുമാറണോ അതോ പുള്‍ ഷോട്ട് കളിക്കണോ എന്നുള്ള ആശയകുഴപ്പത്തിലാണ് പുകോവ്‌സ്‌കിയുടെ ഹെല്‍മറ്റില്‍ പന്തിടിക്കുന്നത്. ക്രീസില്‍ മുട്ടുകുത്തി നിന്ന താരം പിന്നീട് മെഡിക്കല്‍ ടീമിനൊപ്പം പുറത്തേക്ക് പോയി. അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലെന്നും നിരീക്ഷണത്തിലാണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ജോണ്‍ ഒര്‍ക്കാഡ് വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ചെന്നൈ സൂപ്പര്‍ കിംഗ്സില്ല, ഐപിഎല്‍ ലേലത്തിനുശേഷം കരുത്തരായ 4 ടീമുകളെ തെരഞ്ഞെടുത്ത് അശ്വിന്‍
ചെന്നൈ 'യങ്ങാണ്', ഈ സാല കപ്പുമെടുക്കാൻ ബെംഗളൂരു; പേപ്പറില്‍ കരുത്തർ ആരാണ്?