മാനസിക സമ്മര്‍ദ്ദം: ഓസീസ് യുവതാരം ക്രിക്കറ്റില്‍ നിന്ന് അവധിയെടുത്തു

By Web TeamFirst Published Nov 14, 2019, 7:51 PM IST
Highlights

കഴിഞ്ഞവര്‍ഷം വിക്ടോറിയക്കായി കളിക്കുമ്പോഴും ശ്രീലങ്കക്കെതിരായ ടെസ്റ്റ് ടീമില്‍ അംഗമായിരുന്നപ്പോഴും സമാമനായ കാരണങ്ങളാല്‍ പുക്കോവ്‌സ്കി ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നിരുന്നു.

പെര്‍ത്ത്: മാനസിക സമ്മര്‍ദ്ദം താങ്ങാനാവാത്തതിനാല്‍ ഒരു ഓസ്ട്രേലിയന്‍ താരം കൂടി ക്രിക്കറ്റില്‍ നിന്ന് അവധിയെടുത്തു. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഓസ്ട്രേലിയന്‍ ടീമിലേക്ക് പരിഗണിച്ചിരുന്ന യുവതാരം വില്‍ പുക്കോവ്‌സ്കിയാണ് ക്രിക്കറ്റില്‍ നിന്ന് അനിശ്ചിതകാല അവധിയെടുത്തത്. ആഭ്യന്ത സീസണിലെ മികച്ച പ്രകടനത്തെത്തുടര്‍ന്ന് പുക്കോവ്‌സ്കിയെ ഓസീസ് എ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.

പാക്കിസ്ഥാനെതിരെ പരിശീലന മത്സരം കളിച്ച എ ടീമിലും പുക്കോവ്‌സ്കി അംഗമായിരുന്നു. മത്സരത്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത് പുക്കോവ്‌സ്കി പുറത്തായി. ഇതിന് പിന്നാലെയാണ് മാനസിക സമ്മര്‍ദ്ദംമൂലം ക്രിക്കറ്റില്‍ നിന്ന് അവധിയെടുക്കുകയാണെന്ന് പുക്കോവ്‌സ്കി ക്രിക്കറ്റ് ഓസ്ട്രേലിയയെ അറിയിച്ചത്. ഇതാദ്യമായല്ല പുക്കോവ്‌സ്കി മാനസിക സമ്മര്‍ദ്ദം താങ്ങാനാനാതെ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

കഴിഞ്ഞവര്‍ഷം വിക്ടോറിയക്കായി കളിക്കുമ്പോഴും ശ്രീലങ്കക്കെതിരായ ടെസ്റ്റ് ടീമില്‍ അംഗമായിരുന്നപ്പോഴും സമാമനായ കാരണങ്ങളാല്‍ പുക്കോവ്‌സ്കി ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ സമാനമായ കാരണങ്ങളാല്‍ ക്രിക്കറ്റില്‍ നിന്ന് അവധിയെടുക്കുന്ന മൂന്നാമത്തെ ഓസ്ട്രേലിയന്‍ താരമാണ് പുക്കോവ്‌സ്കി. നേരത്തെ ഗ്ലെന്‍ മാക്സ്‌വെല്ലും, നിക് മാഡിസണും ഇതേകാരണത്താല്‍ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു.

click me!