പിച്ചിലെ ഭൂതം ഒരുവശത്ത്, കാലാവസ്ഥാ ഭീഷണി മറ്റൊന്ന്; ഇന്ത്യ-പാക് പോര് മഴ മുടക്കുമോ? പ്രവചനങ്ങള്‍ ഇങ്ങനെ

Published : Jun 09, 2024, 12:07 PM ISTUpdated : Jun 09, 2024, 12:11 PM IST
പിച്ചിലെ ഭൂതം ഒരുവശത്ത്, കാലാവസ്ഥാ ഭീഷണി മറ്റൊന്ന്; ഇന്ത്യ-പാക് പോര് മഴ മുടക്കുമോ? പ്രവചനങ്ങള്‍ ഇങ്ങനെ

Synopsis

ഇന്ത്യന്‍ സമയം വൈകിട്ട് എട്ട് മണിക്കാണ് ഇന്ത്യ-പാകിസ്ഥാന്‍ ത്രില്ലര്‍ ആരംഭിക്കുക

ന്യൂയോര്‍ക്ക്: പുരുഷന്‍മാരുടെ ട്വന്‍റി 20 ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ ഇന്ത്യ-പാകിസ്ഥാന്‍ മത്സരമാണ് ഇന്ന്. ഒരിടവേളയ്ക്ക് ശേഷം അയല്‍ക്കാര്‍ മുഖാമുഖം വരുന്നതിന്‍റെ ത്രില്ലിലാണ് ക്രിക്കറ്റ് പ്രേമികള്‍. ന്യൂയോര്‍ക്കില്‍ പുതുതായി നിര്‍മിച്ച നാസൗ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ച് എങ്ങനെയായിരിക്കും എന്ന ആകാംക്ഷ മുറുകിയിരിക്കേ കാലാവസ്ഥ എങ്ങനെയാണ് മത്സരത്തെ സ്വാധീനിക്കുക, ന്യൂയോര്‍ക്കില്‍ മത്സര സമയത്ത് മഴ സാധ്യതയുണ്ടോ?

ന്യൂയോര്‍ക്കിലെ നാസൗ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് എട്ട് മണിക്കാണ് ഇന്ത്യ-പാകിസ്ഥാന്‍ ത്രില്ലര്‍ ആരംഭിക്കുക. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വൈരികളുടെ പാരാട്ടമാണിത്. ന്യൂയോര്‍ക്ക് സമയം രാവിലെ 10.30നാണ് കളി ആരംഭിക്കേണ്ടത്. മത്സരദിനം രാവിലെ മുതല്‍ ന്യൂയോര്‍ക്കില്‍ മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെങ്കിലും രാവിലെ 7 മണിക്ക് 9 ശതമാനം മഴ സാധ്യത മാത്രമാണ് അക്യുവെതർ പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ ന്യൂയോര്‍ക്ക് സമയം രാവിലെ 11 മുതല്‍ മഴ സാധ്യത വര്‍ധിക്കും. ഉച്ചകഴിഞ്ഞ് ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ പ്രവചനങ്ങള്‍ പറയുന്നു. ആരാധകർക്ക് എത്ര ഓവർ വീതമുള്ള ഇന്നിംഗ്‌സുകള്‍ കാണാനാകും എന്നത് ആകാംക്ഷയാണ്.

ന്യൂയോർക്കിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ആരംഭിക്കുക. കളിയിൽ ടോസ് നിർണായകമാകും. മത്സരത്തില്‍ വിരാട് കോലിയുടെ ബാറ്റിംഗ് കരുത്ത് കാണാനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. പാക്കിസ്ഥാനെതിരെ ലോകവേദികളില്‍ എന്നും ഫോം ആവുന്ന കോലി ന്യൂയോര്‍ക്കിലും തിളങ്ങുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെയും ലൈവ് സ്ട്രീമിംഗില്‍ ഡിസ്‌നി+ഹോട്സ്റ്റാറിലൂടെയും മത്സരം കാണാനാകും. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് പുറമെ ഡിഡി സ്‌പോര്‍ട്‌സിലും മത്സരത്തിന്‍റെ തത്സമയം സംപ്രേഷണമുണ്ടാകും.

Read more: വിന്‍ഡീസിനോട് മുട്ടി മൂക്കുംകുത്തി വീണു; 39ല്‍ പുറത്തായ ഉഗാണ്ട നാണക്കേടിന്‍റെ റെക്കോര്‍ഡില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര