സൂര്യയുടെ ടെസ്റ്റ് അരങ്ങേറ്റം എളുപ്പമാവില്ല, മറികടക്കേണ്ടത് ഗില്ലിനെയും രാഹുലിനെയും; തലപുകച്ച് ടീം ഇന്ത്യ

By Web TeamFirst Published Feb 2, 2023, 2:09 PM IST
Highlights

ടെസ്റ്റിലും ഏകദിനത്തിലും ടി20 ക്രിക്കറ്റിലും സെഞ്ചുറി നേടി മിന്നുന്ന ഫോമിലുള്ള ഗില്ലിനെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കുക എന്ന സാഹസത്തിന് ടീം മാനേജ്മെന്‍റ് മുതിരുമോ എന്ന് കണ്ടറിയണം.

നാഗ്പൂര്‍: ടി20ക്കും ഏകദിനത്തിനും പിന്നാലെ ടെസ്റ്റിലും ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് സൂര്യകുമാർ യാദവ്. ശ്രേയസ്  അയ്യര്‍ പരിക്കുമൂലം ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്ന് ഉറപ്പായതോടെ സൂര്യകുമാര്‍ യാദവ് പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും അതത്ര എളുപ്പമാവില്ലെന്നാണ് സൂചന. കാരണം മധ്യനിരില്‍ ശുഭ്മാൻ ഗില്ലിന്‍റെ വെല്ലുവിളി അതിജീവിച്ചാലേ ഗില്ലിന് ടീമിലെത്താൻ കഴിയൂ.

കാരണം ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശർമ്മക്കൊപ്പം കെ എൽ രാഹുല്‍ ഇന്നിംഗ്സ് തുറക്കാനെത്തുമെന്നാണ് സൂചന. രാഹുലിന്‍റെ അഭാവത്തില്‍ ഓപ്പണറായിട്ടുള്ള ഗില്ലിനെ ഇതോടെ മൂന്നാം നമ്പറിലേക്ക് മാറ്റേണ്ടിവരും. എന്നാല്‍ മൂന്നാം നമ്പറില്‍ പൂജാരയും നാലാം നമ്പറില്‍ കോലിയും സ്ഥാനം ഉറപ്പിക്കുന്നതിനാല്‍ പിന്നെ ഗില്ലിന് സാധ്യത അഞ്ചാം നമ്പറിലാണ്. ഇതേ സ്ഥാനത്തായിരിക്കും സൂര്യകുമാറിനെയും പരിഗണിക്കുക.

ടെസ്റ്റിലും ഏകദിനത്തിലും ടി20 ക്രിക്കറ്റിലും സെഞ്ചുറി നേടി മിന്നുന്ന ഫോമിലുള്ള ഗില്ലിനെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കുക എന്ന സാഹസത്തിന് ടീം മാനേജ്മെന്‍റ് മുതിരുമോ എന്ന് കണ്ടറിയണം. പിന്നെയൊരു സാധ്യത രാഹുലിന് പകരം ശുഭ്മാന്‍ ഗിൽ ഓപ്പണറാകുക എന്നതാണ്. സമീപകാലത്ത് മോശം ഫോമിലുള്ള രാഹുലിനെ പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കിയാല്‍ ഗില്ലിന് ഓപ്പണറാകാനും സൂര്യകുമാറിന് മധ്യനിരയില്‍ കളിക്കാനുമാകും. സ്പിന്നർമാർക്കെതിരായ മികവും സൂര്യകുമാറിന് മധ്യനിരയില്‍ കരുത്താവും.  എന്നാല്‍ അത്തരമൊരു കടുത്ത തീരുമാനം ടീം മാനേജ്മെന്‍റ് കൈക്കൊള്ളുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് സന്തോഷവാര്‍ത്ത

കാരണം ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും രാഹുലില്‍ ഇപ്പോഴും വിശ്വാസമുണ്ട്. കാറപകടത്തിൽ പരിക്കേറ്റ റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറായി ആര് ടീമിലെത്തുമെന്നതും ആരാധകര്‍ ഉറ്റുനോക്കുന്നു. മോശം ഫോമിലുള്ള ഇഷാന്‍ കിഷനെ കളിപ്പിക്കണോ കെ എസ് ഭരതിന് അവസരം നല്‍കണോ എന്നതാണ് ടീം മാനേജ്മെന്‍റിനെ കുഴക്കുന്നത്. ബംഗ്ലാദേശിനെതിരെ ഏകദിന ഡബിള്‍ സെഞ്ചുറി നേടിയശേഷം കിഷന് കാര്യമായി തിളങ്ങാനായിട്ടില്ല.

ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: Rohit Sharma (C), KL Rahul (vc), Shubman Gill, C Pujara, V Kohli, S Iyer, KS Bharat (wk), Ishan Kishan (wk), R Ashwin, Axar Patel, Kuldeep Yadav, Ravindra Jadeja, Mohd. Shami, Mohd. Siraj, Umesh Yadav, Jaydev Unadkat, Suryakumar Yadav.

click me!