Asianet News MalayalamAsianet News Malayalam

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് സന്തോഷവാര്‍ത്ത

ഏഷ്യാ കപ്പില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ കാല്‍മുട്ടിന് പരിക്കേറ്റ ജഡേജക്ക് ടി20 ലോകകപ്പ് അടക്കം പ്രധാന ടൂര്‍ണമെന്‍റുകള്‍ നഷ്ടമായിരുന്നു. തിരിച്ചുവരവിന്‍റെ ഭാഗമായി ജഡേജ സൗരാഷ്ട്രക്കുവേണ്ടി കഴിഞ്ഞ മാസം രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തമിഴ്നാടിനെതിരെ കളിച്ചിരുന്നു. സൗരാഷ്ട്രയെ നയിച്ച ജഡേജ ഏഴ് വിക്കറ്റുമായി തിളങ്ങി.

 

India vs Australia: Ravindra Jadeja has passed the fitness Test before Australia series gkc
Author
First Published Feb 2, 2023, 1:49 PM IST

നാഗ്പൂര്‍: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര അടുത്ത ആഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിന് സന്തോഷവാര്‍ത്ത. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ കായികക്ഷമത തെളിയിച്ചു. ഇതോടെ ഒമ്പതിന് നാഗ്പൂരില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ ജഡേജ കളിക്കുമെന്ന് ഉറപ്പായി. ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ജഡേജയുടെ കായികക്ഷമതാ പരിശോധന നടന്നത്.

ഏഷ്യാ കപ്പില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ കാല്‍മുട്ടിന് പരിക്കേറ്റ ജഡേജക്ക് ടി20 ലോകകപ്പ് അടക്കം പ്രധാന ടൂര്‍ണമെന്‍റുകള്‍ നഷ്ടമായിരുന്നു. തിരിച്ചുവരവിന്‍റെ ഭാഗമായി ജഡേജ സൗരാഷ്ട്രക്കുവേണ്ടി കഴിഞ്ഞ മാസം രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തമിഴ്നാടിനെതിരെ കളിച്ചിരുന്നു. സൗരാഷ്ട്രയെ നയിച്ച ജഡേജ ഏഴ് വിക്കറ്റുമായി തിളങ്ങി.

ധോണി പോയതോടെ ആ ഉത്തരവാദിത്തം ഇപ്പോള്‍ എന്‍റേതായി; തുറന്നുപറഞ്ഞ് ഹാര്‍ദ്ദിക്

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ ആണ് ജഡേജ അവസാനമായി ഇന്ത്യക്കായി ടെസ്റ്റില്‍ കളിച്ചത്. ഇതിനുശേഷം ബംഗ്ലാദേശിനെതിരെ ഡിസംബറില്‍ നടന്ന ടെസ്റ്റ് പരമ്പക്കുള്ള ടീമില്‍ ജഡേജയെ ഉള്‍പ്പെടുത്തിയെങ്കിലും ഫിറ്റ്നെസില്ലാത്തതിനാല്‍ പിന്നീട് ഒഴിവാക്കി.

ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനായി 16 അംഗ ടീമിനെയാണ് ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തിരിക്കുന്നത്. ശ്രീലങ്കക്കെതിരായ പരമ്പരക്കിടെ പരിക്കേറ്റ ശ്രേയസ് അയ്യര്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്ന് ഉറപ്പായെങ്കിലും പകരക്കാരനെ ബിസിസിഐ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടില്ല.

ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: Rohit Sharma (C), KL Rahul (vc), Shubman Gill, C Pujara, V Kohli, S Iyer, KS Bharat (wk), Ishan Kishan (wk), R Ashwin, Axar Patel, Kuldeep Yadav, Ravindra Jadeja, Mohd. Shami, Mohd. Siraj, Umesh Yadav, Jaydev Unadkat, Suryakumar Yadav.

Follow Us:
Download App:
  • android
  • ios