അവസാന പന്തിൽ അവിശ്വസനീയ ജയം; ആഘോഷങ്ങൾക്കിടെ ഗുജറാത്ത് നായകന്‍ ശുഭ്മൻ ഗില്ലിന് കനത്ത തിരിച്ചടി, 12 ലക്ഷം പിഴ

Published : Apr 09, 2026, 03:25 PM IST
Shubman Gill

Synopsis

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടൈറ്റൻസ് ഉയർത്തിയ 210 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.

ദില്ലി: ഐപിഎല്ലില്‍ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ഒരു റണ്ണിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ് സീസണിലെ തങ്ങളുടെ ആദ്യ ജയം കുറിച്ചതിന് പിന്നാലെ ഗുജറാത്ത് നായകൻ ശുഭ്മൻ ഗില്ലിന് തിരിച്ചടിയായി പിഴ ശിക്ഷ. ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ഗില്ലിന് പിഴ ലഭിച്ചത്. നിശ്ചിത സമയത്തിനുള്ളിൽ ഓവറുകൾ പൂർത്തിയാക്കാത്തതിനാല്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ 12 ലക്ഷം രൂപയാണ് ഗില്ലിന് പിഴയായി ചുമത്തിയത്. സീസണിലെ ആദ്യ കുറ്റമായതിനാലാണ് 12 ലക്ഷംയ രൂപ പിഴ ചുമത്തിയത്. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 24 ലക്ഷമായി ഉയരും. മൂന്നാം തവണയും ഇതേ തെറ്റ് ആവര്‍ത്തിച്ചാല്‍ ഒരു മത്സര വിലക്കും നേരിടാന്‍ സാധ്യതയുണ്ട്.

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടൈറ്റൻസ് ഉയർത്തിയ 210 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. അവസാന ഓവറില്‍ 13 റണ്‍സായിരുന്നു ഡല്‍ഹിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ഗുജറാത്തിന് ഈ സമയം നമാലു ഫീല്‍ഡര്‍മാരെ മാത്രമെ ബൗണ്ടറിയില്‍ നിര്‍ത്താനായിരുന്നുള്ളു. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സും അവസാന രണ്ട് പന്തിൽ രണ്ട് റൺസുമായിരുന്നു ഡല്‍ഹിക്ക് വേണ്ടിയിരുന്നത്. അഞ്ചാം പന്തില്‍ സിംഗിൾ ഓടാതിരുന്ന ഡേവിഡ് മില്ലര്‍ അവസാന പന്തിൽ ബൈ റണ്ണിനായി ശ്രമിച്ച് സ്കകോര്‍ ടൈ ആക്കാന്‍ ശ്രമിച്ചെങ്കിലും കുൽദീപ് യാദവിനെ ജോസ് ബട്ട്‌ലർ നേരിട്ടുള്ള ത്രോയിലൂടെ റൺ ഔട്ട് ആക്കിയതോടെ ഗുജറാത്ത് ഒരു റണ്ണിന്‍റെ വിജയം ആഘോഷിച്ചു.

വിജയത്തോടെ ആത്മവിശ്വാസം വീണ്ടെടുത്ത ഗുജറാത്ത് ടൈറ്റൻസ് ഞായറാഴ്ച ലക്നൗവിൽ വെച്ച് ലക്നൗ സൂപ്പർ ജയന്‍റ്സിനെ നേരിടും. മറുവശത്ത്, പരാജയപ്പെട്ട ഡൽഹി ക്യാപിറ്റൽസിന് ശനിയാഴ്ച കരുത്തരായ ചെന്നൈ സൂപ്പർ കിംഗ്‌സാണ് എതിരാളികൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഏകദിനങ്ങളില്‍ മാച്ച് ഫീ വെറും 715 രൂപ, ബംഗ്ലാദേശ് കളിക്കാരുടെ പ്രതിഫലം കുത്തനെ കൂട്ടി മാറ്റത്തിന് തുടക്കമിട്ട് തമീം ഇഖ്‌ബാൽ
സഞ്ജുവിനും അഭിഷേകിനും ഹെഡിനും ഇതുവരെ കഴിഞ്ഞിട്ടില്ല, പക്ഷെ ബുംറയെ നേരിട്ട ആദ്യ കളിയിൽ തന്നെ വൈഭവ് അത് നേടി, ഒന്നല്ല രണ്ട് തവണ