ഐപിഎല്ലിന് മുമ്പെ ഡല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തിരിച്ചടി; സൂപ്പര്‍ താരം പിന്‍മാറി

Published : Mar 07, 2020, 05:10 PM IST
ഐപിഎല്ലിന് മുമ്പെ ഡല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തിരിച്ചടി; സൂപ്പര്‍ താരം പിന്‍മാറി

Synopsis

ജൂണ്‍ മുതല്‍ വെസ്റ്റ് ഇന്‍ഡീസിനും പാക്കിസ്ഥാനുമെതിരെ ആറ് ടെസ്റ്റുകളില്‍ ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലെ നിര്‍ണായക സാന്നിധ്യമാണ് വോക്സ്. 

ഡല്‍ഹി: ഐപിഎല്ലിന് മുമ്പെ ഡല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തിരിച്ചടി. താരലേലത്തില്‍ ഒന്നര കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഇംഗ്ലണ്ട് പേസ് ബൗളര്‍ ക്രിസ് വോക്സ് ഐപിഎല്ലില്‍ നിന്ന് പിന്‍മാറി. ഇംഗ്ലണ്ടിന്റെ ഹോം സീരീസിന് മുമ്പ് വിശ്രമം വേണമെന്നതിനാലാണ് പിന്‍മാറ്റം.

ജൂണ്‍ മുതല്‍ വെസ്റ്റ് ഇന്‍ഡീസിനും പാക്കിസ്ഥാനുമെതിരെ ആറ് ടെസ്റ്റുകളില്‍ ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലെ നിര്‍ണായക സാന്നിധ്യമാണ് വോക്സ്.  ഐപിഎല്ലില്‍ 18 മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ടെങ്കിലും 9.24 ആണ് വോക്സിന്റെ ഇക്കോണമി.

കാല്‍ക്കുഴക്ക് പരിക്കേറ്റ ഇഷാന്ത് ശര്‍മ പൂര്‍ണ കായികക്ഷമത വീണ്ടെടുത്തില്ലെങ്കില്‍ വോക്സ് കൂടി പിന്‍മാറുന്നത് ഡല്‍ഹിക്ക് കനത്ത തിരിച്ചടിയാവും.

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ