വനിതകളുടെ സമ്പൂര്‍ണ ഐപിഎല്‍ സാധ്യമായേക്കും; പ്രതീക്ഷ പ്രകടിപ്പിച്ച് ശാന്ത രംഗസ്വാമി

By Web TeamFirst Published Aug 4, 2020, 8:22 AM IST
Highlights

സമ്പൂര്‍ണ വനിത ഐപിഎല്ലിനുള്ള സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു

മുംബൈ: വനിതകള്‍ക്കും സമ്പൂര്‍ണ ഐപിഎല്‍ ടൂര്‍ണമെന്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ മുന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ ശാന്ത രംഗസ്വാമി. യുഎഇയില്‍ നടക്കുന്ന വനിതാ ട്വന്‍റി 20 ചാലഞ്ച് ഇതിലേക്കുള്ള ചുവടുവെപ്പാകുമെന്നും ശാന്ത രംഗസ്വാമി പ്രത്യാശ പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ ബിസിസിഐയുടെ നിലപാട് അനുകൂലമാണെന്നും ശാന്ത പറഞ്ഞു. ബിസിസിഐയുടെ ഉന്നതസമിതി അംഗം കൂടിയാണ് ഇപ്പോള്‍ ശാന്ത രംഗസ്വാമി.

ഭാവിയില്‍ സമ്പൂര്‍ണ വനിത ഐപിഎല്ലിനുള്ള സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. 'കാര്യങ്ങള്‍ ഭംഗിയായി നടന്നാല്‍ ഭാവിയില്‍ പുരുഷ ടൂര്‍ണമെന്‍റിന്‍റെ മാതൃകയില്‍ സമ്പൂര്‍ണ ഐപിഎല്‍ സംഘടിപ്പിക്കും. ഐപിഎല്‍ വനിത ലീഗില്‍ നാല് ടീമുകളാണ് മത്സരിക്കുക' എന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നു. നവംബര്‍ ഒന്ന് മുതല്‍ 10 വരെയാണ് ഇത്തവണ മത്സരങ്ങള്‍ അരങ്ങേറുക. ഞായറാഴ്‌ച ചേര്‍ന്ന ഐപിഎല്‍ ഭരണസമിതി യോഗമാണ് വനിത ഐപിഎല്ലിന് അംഗീകാരം നല്‍കിയത്. 

വനിത ഐപിഎല്ലിനെ ഇന്ത്യന്‍ താരങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. 'ഞങ്ങളുടെ ലോകകപ്പ് തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കുന്നു. ബിസിസിഐക്കും പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്കും സെക്രട്ടറി ജെയ് ഷായ്‌ക്കും നന്ദി' എന്നായിരുന്നു വനിതാ ടീം ക്യാപ്റ്റന്‍ മിതാലി രാജിന്‍റെ ട്വീറ്റ്. 'മനോഹരമായ വാര്‍ത്ത, ഗാംഗുലിക്കും ബിസിസിഐക്കും നന്ദി' എന്ന് സീനിയര്‍ സ്‌പിന്നര്‍ പൂനം യാദവ് ട്വീറ്റ് ചെയ്‌തു. 

വനിത ഐപിഎല്ലിനെ സ്വാഗതം ചെയ്‌ത് ഇന്ത്യന്‍ താരങ്ങള്‍; വിദേശ കളിക്കാര്‍ക്ക് എതിര്‍പ്പ്

കോലി അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ക്ക് വേതനം ലഭിച്ചിട്ട് 10 മാസം; ബിസിസിഐയെ നാണംകെടുത്തി റിപ്പോര്‍ട്ട്

click me!