വനിതാ ഇൻവിറ്റേഷൻ ടി20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തോല്‍വി, ബംഗാളിന്‍റെ ജയം 6 വിക്കറ്റിന്

Published : Oct 06, 2026, 04:07 PM IST
Kerala Cricket Association

Synopsis

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർ കിരൺ നവ്ഗിരെയുടെ തകർപ്പൻ ഇന്നിങ്സ് മികച്ച തുടക്കം നൽകി. 21 പന്തുകളിൽ മൂന്ന് ഫോറും ആറ് സിക്സുമടക്കം കിരൺ 53 റൺസ് നേടി.

ഭുവനേശ്വർ: ഒഡീഷ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന വനിതാ ഇൻവിറ്റേഷൻ ടി20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് തോൽവി. ബംഗാൾ ആറ് വിക്കറ്റിനാണ് കേരളത്തെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാൾ 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർ കിരൺ നവ്ഗിരെയുടെ തകർപ്പൻ ഇന്നിങ്സ് മികച്ച തുടക്കം നൽകി. 21 പന്തുകളിൽ മൂന്ന് ഫോറും ആറ് സിക്സുമടക്കം കിരൺ 53 റൺസ് നേടി. മറുവശത്ത് ക്യാപ്റ്റൻ ടി. ഷാനി ഏഴ് റൺസ് നേടി പുറത്തായി. പിന്നീടെത്തിയ അക്ഷയ (4) റൺസിനും പുറത്തായി. മധ്യനിരയിൽ ദൃശ്യയും (15), സജന സജീവനും (2) ഫോമിലേക്ക് ഉയരാതെ പോയത് കേരളത്തിന് തിരിച്ചടിയായി. ദിവ്യ ഗണേഷും നജ്ല സിഎംസിയും ചേർന്നുള്ള കൂട്ടുകെട്ടാണ് കേരളത്തിന്റെ സ്കോർ 138ൽ എത്തിച്ചത്. ദിവ്യ 19 പന്തുകളിൽ നിന്ന് 30 റൺസും നജ്ല 30 പന്തുകളിൽ നിന്ന് 23 റൺസും നേടി. ബംഗാളിന് വേണ്ടി ബിദിഷ ദേ രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാളിന് ഓപ്പണർമാർ നൽകിയ മികച്ച തുടക്കം മുതൽക്കൂട്ടായി. ബ്രിഷ്ടി മാജി 48ഉം സുജാത ദേ 25ഉം റൺസ് നേടി. മധ്യ ഓവറുകളിൽ തുടരെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടതും ഒരാൾ പരിക്കേറ്റ് ക്രീസ് വിട്ടതും ബംഗാളിനെ സമ്മർദ്ദത്തിലാക്കി. എന്നാൽ ബ്രിഷ്ടി മാജിയും മിത പോളും ചേർന്ന 43 റൺസ് കൂട്ടുകെട്ട് മത്സരം ബംഗാളിന് അനുകൂലമാക്കി. എട്ട് പന്തുകൾ ബാക്കി നില്ക്കെ ബംഗാൾ ലക്ഷ്യത്തിലെത്തി. മിത പോൾ 39 റൺസെടുത്തു. കേരളത്തിന് വേണ്ടി സജന സജീവൻ, നിയ നസ്നീൻ, ടി. ഷാനി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് കനത്ത നഷ്ടം; ഹോം മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം വില്‍ക്കേണ്ടി വന്നത് പകുതി വിലയ്ക്ക്
'സഞ്ജു ഓപ്പണിംഗ് സ്ഥാനത്തേക്ക് തിരിച്ചെത്തണം'; പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര