തകര്‍ത്തടിച്ച് എല്‍സി പെറി, നിരാശപ്പെടുത്തി സ്മൃതി മന്ദാന, ഡല്‍ഹിക്കെതിരെ ആര്‍സിബിക്ക് ഭേദപ്പെട്ട സ്കോര്‍

Published : Mar 13, 2023, 09:11 PM IST
തകര്‍ത്തടിച്ച് എല്‍സി പെറി, നിരാശപ്പെടുത്തി സ്മൃതി മന്ദാന, ഡല്‍ഹിക്കെതിരെ ആര്‍സിബിക്ക് ഭേദപ്പെട്ട സ്കോര്‍

Synopsis

ടോസിലെ നിര്‍ഭാഗ്യത്തിന് പിന്നാലെ ആര്‍സിബിക്ക് ബാറ്റിംഗിലും തുടക്കം പിഴച്ചു. 15 പന്തില്‍ എട്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മൃതി മന്ദാനയെ പവര്‍ പ്ലേയില്‍ തന്നെ ബാംഗ്ലൂരിന് നഷ്ടമായി. ശിഖ പാണ്ഡെക്കായിരുന്നു വിക്കറ്റ്.

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാന നിരാശപ്പെടുത്തിയെങ്കിലും എല്‍സി പെറിയുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ ഡല്‍ഹിക്കെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആര്‍ സി ബി 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സടിച്ചു. 52 പന്തില്‍ 67 റണ്‍സുമായി പുറത്താകാതെ നിന്ന എല്‍സി പെറിയാണ് ആര്‍ സി ബിയുടെ ടോപ് സ്കോറര്‍. സ്മൃതി മന്ദാന 15 പന്തില്‍ എട്ട് റണ്‍സെടുത്ത് പുറത്തായപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റിച്ച ഘോഷ് 16 പന്തില്‍ 37 റണ്‍സടിച്ച് ആര്‍ സി ബിയെ 150ല്‍ എത്തിക്കുകയായിരുന്നു.

ടോസിലെ നിര്‍ഭാഗ്യത്തിന് പിന്നാലെ ആര്‍സിബിക്ക് ബാറ്റിംഗിലും തുടക്കം പിഴച്ചു. 15 പന്തില്‍ എട്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മൃതി മന്ദാനയെ പവര്‍ പ്ലേയില്‍ തന്നെ ബാംഗ്ലൂരിന് നഷ്ടമായി. ശിഖ പാണ്ഡെക്കായിരുന്നു വിക്കറ്റ്. സോഫി ഡിവൈനും എല്‍സി പെറിയും ചേര്‍ന്ന് ബാംഗ്ലൂരിനെ കരകയറ്റുമെന്ന് കരുതിയെങ്കിലും 19 പന്തില്‍ 21 റണ്‍സെടുത്ത സോഫിയെയും ശിഖ മടക്കി. പിന്നീട് ക്രീസിലെത്തിയ ഹെതര്‍ നൈറ്റിനും(12 പന്തില്‍ 11) ക്രീസില്‍ അധികം ആയുസുണ്ടായില്ല.

ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി: റണ്‍വേട്ടയില്‍ മുന്നില്‍ ഓസീസ് താരം; വിക്കറ്റ് കൊയ്ത്തില്‍ അശ്വിന്‍ തന്നെ

ഒമ്പതാം ഓവറില്‍ 63-3 എന്ന  സ്കോറില്‍ പതറിയ ആര്‍ സി ബിയെ റിച്ച ഘോഷും എല്‍സി പെറിയും ചേര്‍ന്നുള്ള 74 റണ്‍സ് കൂട്ടുകെട്ടാണ് കരകയറ്റിയത്. 16 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്സും പറത്തിയ റിച്ച ഘോഷ് പത്തൊമ്പതാം ഓവറില്‍ പുറത്താവുമ്പോള്‍ ബാംഗ്ലൂര്‍ സ്കോര്‍ 137ല്‍ എത്തിയിരുന്നു. ശ്രേയങ്ക പാട്ടീലിനൊപ്പം(4*) പൊരുതിയ എല്‍സി ബാംഗ്ലൂരിന് 150ല്‍ എത്തിച്ച് പുറത്താകാതെ നിന്നു. ഡല്‍ഹിക്കായി ശിഖ പാണ്ഡെ നാലോവറില്‍ 23 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത് തിളങ്ങി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍