ത്രിരാഷ്‍ട്ര ടി20 ഫൈനല്‍: പ്രോട്ടീസിനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 109 റണ്‍സ്, ഹർലിന് ഫിഫ്റ്റി നഷ്‍ടം

By Web TeamFirst Published Feb 2, 2023, 7:53 PM IST
Highlights

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ വനിതകളുടെ തീരുമാനം തെറ്റായിപ്പോയി എന്ന് തോന്നിച്ചാണ് മത്സരം തുടങ്ങിയത്

ഈസ്റ്റ് ലണ്ടന്‍: ത്രിരാഷ്ട്ര ട്വന്‍റി 20 പരമ്പരയുടെ ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 110 റണ്‍സിന്‍റെ വിജയലക്ഷ്യം വച്ചുനീട്ടി ഇന്ത്യന്‍ വനിതകള്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹർമന്‍പ്രീത് കൗറും സംഘവും നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുത്തു. ഓപ്പണർമാരെ തുടക്കത്തിലെ നഷ്ടമായപ്പോള്‍ ഹർലിന്‍ ഡിയോളിന്‍റെയും അവസാന ഓവറുകളില്‍ ദീപ്തി ശർമ്മയുടേയും ബാറ്റിംഗാണ് രക്ഷയായത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ വനിതകളുടെ തീരുമാനം തെറ്റായിപ്പോയി എന്ന് തോന്നിച്ചാണ് മത്സരം തുടങ്ങിയത്. പവർപ്ലേയില്‍ ഇഴഞ്ഞ ടീമിന് ഇരു ഓപ്പണർമാരെയും ഏഴ് ഓവറിനിടെ നഷ്ടമായി. രണ്ടാം ഓവറില്‍ സ്കോർ ബോർഡ് ഒന്നില്‍ നില്‍ക്കുമ്പോഴേ സ്റ്റാർ ഓപ്പണർ സ്‍മൃതി മന്ഥാനയെ(8 പന്തില്‍ 0) മലാബ ബൗള്‍ഡ് ചെയ്തു. സഹ ഓപ്പണർ ജെമീമ റോഡ്രിഗസിനും(18 പന്തില്‍ 11) മലാബയ്ക്ക് മുന്നില്‍ അടിയറവുപറഞ്ഞു. ഇരുവരും പുറത്താകുമ്പോള്‍ 6.6 ഓവറില്‍ വെറും 21 റണ്‍സ് മാത്രമാണ് ഇന്ത്യക്കുണ്ടായിരുന്നത്. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗറും ഹർലിന്‍ ഡിയോളും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വിലപ്പോയില്ല. 22 പന്തില്‍ 21 റണ്‍സെടുത്ത ഹർമനെ 16-ാം ഓവറിലെ അവസാന പന്തില്‍ സുനേ ലൂസ് പുറത്താക്കി. ഈസമയം 69  റണ്‍സേ ടീമിനുണ്ടായിരുന്നുള്ളൂ. 

എന്നാല്‍ ഹർലിന്‍ ഡിയോണിനൊപ്പം ഒന്നിച്ച ദീപ്തി ശർമ്മ ഇന്ത്യയെ 19-ാം ഓവറില്‍ 100 കടത്തി. അവസാന ഓവറില്‍ അർധസെഞ്ചുറിക്ക് ശ്രമിക്കവേ ഡിയോള്‍ പുറത്തായി. 56 പന്തില്‍ നാല് ഫോറുകളോടെ 46 റണ്‍സെടുത്ത ഡിയോളിനെ ഖാക്ക പുറത്താക്കുകയായിരുന്നു. ദീപ്തി ശർമ്മയും(14 പന്തില്‍ 16*), പൂജ വസ്ത്രക്കറും(2 പന്തില്‍ 1*) പുറത്താവാതെ നിന്നു. 

ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍: Smriti Mandhana, Yastika Bhatia(w), Harmanpreet Kaur(c), Harleen Deol, Jemimah Rodrigues, Devika Vaidya, Deepti Sharma, Pooja Vastrakar, Renuka Thakur Singh, Rajeshwari Gayakwad, Sneh Rana

ദക്ഷിണാഫ്രിക്കന്‍ പ്ലേയിംഗ് ഇലവന്‍: Laura Wolvaardt, Tazmin Brits, Lara Goodall, Sune Luus(c), Chloe Tryon, Annerie Dercksen, Nadine de Klerk, Sinalo Jafta(w), Shabnim Ismail, Ayabonga Khaka, Nonkululeko Mlaba

നീലപ്പടയുടെ കാവല്‍ഭടന്‍ ബൂട്ടഴിച്ചു; രാജ്യാന്തര വിരമിക്കല്‍ പ്രഖ്യാപിച്ച് റാഫേല്‍ വരാന്‍
 

click me!