
ദുബായ്: ഓസ്ട്രേലിയക്കെതിരായ നാലു മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും ജയിച്ച് ഇന്ത്യ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്തിയതിനൊപ്പം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ഒരു ചുവടു കൂടി അടുത്തു കഴിഞ്ഞു. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന രണ്ടു ടെസ്റ്റുകളാകും ജൂണ്‍ ഏഴ് മുതല്‍ 11 വരെ ഇംഗ്ലണ്ടിലെ ഓവില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകുക.
ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍ ഇന്ത്യ ജയിച്ചതോടെ ഫൈനല്‍ ബെര്‍ത്തിനായി മത്സര രംഗത്തുണ്ടായിരുന്ന ദക്ഷിണാഫ്രിക്ക ഫൈനലിലെത്താതെ പുറത്തായി കഴിഞ്ഞു. ഇനി അവശേഷിക്കുന്നത് മൂന്ന് ടീമുകള്‍ ആണ്. ഇന്ത്യയും ഓസ്ട്രേലിയയും ശ്രീലങ്കയും, ഈ മൂന്ന് ടീമുകളുടെ ഫൈനല്‍ സാധ്യതകള്‍ എങ്ങനെ എന്ന് നോക്കാം.
ഓസ്ട്രേലിയ: നിലവില്‍ പോയന്‍റിലും വിജയശതമാനത്തിലും മുന്നിലാണെങ്കിലും ഓസ്ട്രേലിയ ഇപ്പോഴും ഫൈനല്‍ ഉറപ്പിച്ചുവെന്ന് പറയാനാവില്ല. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിലൊന്നില്‍ ജയിച്ചാല്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശ്രീലങ്കയുടെ മത്സരഫലം കാത്തു നില്‍ക്കാതെ ഓസ്ട്രേലിയക്ക് ഫൈനല്‍ ഉറപ്പിക്കാം. ഇനി അവശേഷിക്കുന്ന രണ്ട് ടെസ്റ്റിലും തോറ്റ് പരമ്പര ഇന്ത്യക്ക് മുന്നില്‍ 0-4ന് അടിയറവ് വെച്ചാല്‍ പോലും ഓസ്ട്രേലിയക്ക് ഫൈനല്‍ കളിക്കാനാകും. അതിന് പക്ഷെ മാര്‍ച്ചില്‍ നടക്കുന്ന ശ്രീലങ്ക-ന്യൂസിലന്‍ഡ് പരമ്പരയുടെ ഫലം കൂടി കാക്കണമെന്ന് മാത്രം.
ഓസ്ട്രേലിയ 0-4ന് തോല്‍ക്കുകയും ന്യൂസിലന്‍ഡിനെ ശ്രീലങ്ക 2-0ന് തോല്‍പ്പിക്കുകയും ചെയ്താല്‍ ഇന്ത്യയും ശ്രീലങ്കയും ഫൈനല്‍ കളിക്കും. എന്നാല്‍ ന്യൂസിലന്‍ഡില്‍ നടക്കുന്ന പരമ്പരയില്‍ നിലവിലെ ഫോമില്‍ ശ്രീലങ്ക 2-0ന് പരമ്പര തൂത്തുവാരാനുള്ള സാധ്യത വിദൂരമാണ്.
ദില്ലി ടെസ്റ്റില്‍ ആര്‍സിബിക്കായി ആര്‍പ്പുവിളിച്ച ആരാധകരെ വിലക്കി കോലി-വീഡിയോ
ഇന്ത്യ: ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിലൊന്നില്‍ ജയിച്ചാല്‍ ഇന്ത്യക്ക് ശ്രീലങ്ക-ന്യൂസിലന്‍ഡ് പരമ്പരയുടെ ഫലം നോക്കാതെ ഫൈനല്‍ ഉറപ്പിക്കാം. പരമ്പര 3-1നോ 3-0നോ 4-0നോ ജയിച്ചാലും ഇന്ത്യ ഫൈനലിലെത്തും. ഇനി ഇന്ത്യ ശേഷിക്കുന്ന രണ്ട് ടെസ്റ്റിലും തോറ്റ് പരമ്പര 2-2 സമനിലയായാലും ഫൈനല്‍ സാധ്യത അവശേഷിക്കുന്നുണ്ട്. ന്യൂസിലന്‍ഡിനെതിരെ ശ്രീലങ്ക 2-0ന് പരമ്പര ജയിക്കാതിരുന്നാല്‍ മതി. പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റില്‍ ഓസ്ട്രേലിയ ജയിച്ച് പരമ്പര സമനിലയാകുകയും ശ്രീലങ്ക ന്യൂസിലന്‍ഡിനെ 2-0ന് തകര്‍ക്കുയും ചെയ്താല്‍ വിജയശതമാനത്തില്‍ ശ്രീലങ്ക ഇന്ത്യക്ക് മുന്നിലെത്തും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയയും ശ്രീലങ്ക ഫൈനലിന് അരങ്ങൊരുങ്ങും.
ശ്രീലങ്ക: 64 പോയന്‍റും 53.33 വിജയശതമാനവുമുള്ള ശ്രീലങ്കക്ക് കൂടുതല്‍ കൂട്ടാനും കുറക്കാനുമൊന്നുമില്ല. മാര്‍ച്ചില്‍ ന്യൂസിലന്‍ഡിനെതിര നടക്കുന്ന പരമ്പരയില്‍ 2-0ന് ജയിച്ചാല്‍ മാത്രമെ അവര്‍ക്ക് ഫൈനല്‍ സാധ്യതയുള്ളു. അപ്പോഴും ഓസ്ട്രേലിയക്കെതിരായ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിലും ഇന്ത്യ തോല്‍ക്കുകയും വേണം. ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ അവശേഷിക്കുന്ന ഒരു ടെസ്റ്റിലെങ്കിലും ഇന്ത്യ ജയിച്ചാല്‍ ശ്രീലങ്കയുടെ സാധ്യത മങ്ങും. പിന്നെ ഇന്ത്യ പരമ്പര 4-0ന് തൂത്തൂവാരുകയും ന്യൂസിലന്‍ഡിനെതിരായ പരമ്പര 2-0ന് തൂത്തുവാരുകയും ചെയ്താല്‍ മാത്രമാണ് ലങ്കക്ക് സാധ്യതയുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!