
ദില്ലി: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ നടക്കുന്ന ഐപിഎല്‍ പൂരത്തിനായി ആരാധകര്‍ ഇപ്പോഴെ ഒരുങ്ങി കഴിഞ്ഞു. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകളും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്കും പിന്നാലെയാണ് ഐപിഎല്‍ എത്തുന്നത്.
ദില്ലിയില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിനിടെ ഐപിഎല്‍ ആവേശം മൂത്ത കാണികള്‍ വിരാട് കോലിയെ നോക്കി ആര്‍സിബി...ആര്‍സിബി എന്ന് ആര്‍പ്പു വിളിച്ചപ്പോള്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലി അവരെ നോക്കി അത് വിളിക്കരുതെന്ന് വിലക്കി. ഒപ്പം ഇന്ത്യന്‍ ജേഴ്സിയിലേക്ക് ചൂണ്ടി ഇന്ത്യക്കായി ആര്‍പ്പുവിളിക്കാനും കാണികളോട് ആവശ്യപ്പെട്ടു.
ദില്ലി ടെസ്റ്റില്‍ ആറ് വിക്കറ്റിന് ഓസ്ട്രേലിയയെ കീഴടക്കി ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ഇന്ത്യ സ്വന്തമാക്കിയിരുന്നു. നിലവിലെ ജേതാക്കളായ ഇന്ത്യ 2-0ന് മുന്നിലെത്തി പരമ്പര തോല്‍ക്കില്ലെന്ന് ഉറപ്പിച്ചതോടെയാണ് കിരീടം നിലനിര്‍ത്തിയത്. നാഗ്പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സിനും 132 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം.
മാര്‍ച്ച് ഒന്ന് മുതല്‍ ഇന്‍ഡോറിലാണ് മൂന്നാം ടെസ്റ്റ്. മാര്‍ച്ച് ഒമ്പത് മുതല്‍ അഹമ്മദാബാദില്‍ അവസാന ടെസ്റ്റ് തുടങ്ങും. ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ 3-1നെങ്കിലും ജയിച്ചാലെ ഇന്ത്യക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിക്കാതെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ഉറപ്പിക്കാനാവു.
ഓസ്ട്രേലിയക്ക് വമ്പന്‍ തിരിച്ചടി; ഹേസല്‍വുഡിന് പിന്നാലെ മറ്റൊരു താരം കൂടി നാട്ടിലേക്ക് മടങ്ങുന്നു
ഇന്ത്യക്കും ഓസ്ട്രേലിയക്കും പുറമെ ശ്രീലങ്കയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ലക്ഷ്യമിടുന്ന ടീം. ഇന്ത്യക്കെതിരായ പരമ്പരയില്‍ 4-0ന് തോറ്റാലും ന്യൂസിലന്‍ഡിനെതിരായ പരമ്പര ശ്രീലങ്ക 2-0ന് ജയിച്ചില്ലെങ്കില്‍ നിലവില്‍ പോയന്‍റ് പട്ടികയിലുള്ള ഓസ്ട്രേലിയക്ക് ഫൈനല്‍ കളിക്കാനാവും. ഈ വവര്‍ഷം ജൂണില്‍ ഇംഗ്ലണ്ടിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. രണ്ട് വര്‍ഷം മുമ്പ് നടന്ന ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് ചാമ്പ്യന്‍മാരായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!