
ജൊഹാനസ്ബര്‍ഗ്: കൊവിഡ് 19 വൈറസ് പടരുമ്പോള്‍ ആളുകള്‍ക്ക് ഏറെ പരിചിതമായ വാക്കാണ് ക്വാറന്റൈന്‍. രോഗം പടര്‍ന്നു പിടിക്കാതിരിക്കാനായി മറ്റുള്ളവരുമായി സമ്പര്‍ക്ക വിലക്കിലേര്‍പ്പെടുന്നതിനെയാണ് ക്വാറന്റൈന്‍ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ കൊറോണ പടരുമ്പോള്‍ തന്നോട് ക്വാറന്റൈനില്‍ പോവാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ അത് ഒരു താരത്തോടൊപ്പമായിരിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍. മറ്റാരുമല്ല, ദക്ഷിണാഫ്രിക്കന്‍ നായകന്‍ ക്വിന്റണ്‍ ഡീ കോക്കിനൊപ്പം.
ഇനി ഇതൊന്നുമല്ലെങ്കില്‍ പാചകം ചെയ്യുകയാവും. വീട്ടിലാണെങ്കിലും ഇതൊക്കെതന്നെയാവും അദ്ദേഹം ചെയ്യുക. എനിക്കാണെങ്കില്‍ പാചകം ചെയ്യല്‍ ഒട്ടും ഇഷ്ടമല്ലാത്ത പണിയാണ്. അപ്പോ ക്വാറന്റൈനില്‍ അദ്ദേഹം കൂടെയുണ്ടെങ്കില്‍ എനിക്ക് പാചകം ചെയ്യേണ്ട ആവശ്യമില്ല. മാത്രമല്ല, മീന്‍ പിടിക്കാനുള്ള കാര്യങ്ങള്‍ക്ക് എനിക്ക് അദ്ദേഹത്തെ സഹായിക്കാനുമാവും. നല്ല പചാകക്കാരനാണ് ഡീ കോക്കെന്നും സ്റ്റെയ്ന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!