ഹേമലത-ഗാര്‍ഡ്‌നര്‍ സിക്‌സര്‍ മേളം; യുപിക്കെതിരെ ഗുജറാത്തിന് വമ്പന്‍ സ്കോര്‍

Published : Mar 20, 2023, 05:02 PM ISTUpdated : Mar 20, 2023, 06:00 PM IST
ഹേമലത-ഗാര്‍ഡ്‌നര്‍ സിക്‌സര്‍ മേളം; യുപിക്കെതിരെ ഗുജറാത്തിന് വമ്പന്‍ സ്കോര്‍

Synopsis

ഗുജറാത്ത് ജയന്‍റ്‌സിനായി ദയാലന്‍ ഹേമലതയും ആഷ്‌ലീ ഗാര്‍ഡ്‌നറും അര്‍ധസെഞ്ചുറികള്‍ നേടി

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ യുപി വാരിയേഴ്‌സിനെതിരെ മികച്ച സ്കോറുമായി ഗുജറാത്ത് ജയന്‍റ്‌സ്. ബ്രബോണ്‍ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ജയന്‍റ്‌സ് ടീം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 178 റണ്‍സെടുത്തു. ഗുജറാത്ത് ജയന്‍റ്‌സിനായി ദയാലന്‍ ഹേമലതയും ആഷ്‌ലീ ഗാര്‍ഡ്‌നറും അര്‍ധസെഞ്ചുറികള്‍ നേടി.  

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ജയന്‍റ്‌സിനായി സോഫീ ഡങ്ക്‌ലി-ലോറ വോള്‍വാര്‍ട്ട് സഖ്യം ഓപ്പണിംഗ് വിക്കറ്റില്‍ 4.1 ഓവറില്‍ 41 റണ്‍സ് ചേര്‍ത്തു. 13 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സുകളോടെയും 17 റണ്‍സെടുത്ത ലോറയെ അഞ്ജലി സര്‍വാനി ബൗള്‍ഡാക്കുകയായിരുന്നു. രാജേശ്വരി ഗെയ്‌ക്‌വാദിന്‍റെ തൊട്ടടുത്ത ഓവറില്‍ ഇരട്ട വിക്കറ്റുകള്‍ ഗുജറാത്തിന് നഷ്‌ടമായി. ആദ്യ പന്തില്‍ സോഫിയ ഡങ്ക്‌ലിയും(13 പന്തില്‍ 23) അവസാന പന്തില്‍ ഹര്‍ലീന്‍ ഡിയോളും(7 പന്തില്‍ 4) മടങ്ങിയതോടെ ഗുജറാത്ത് ജയന്‍റ്‌സ് 5.6 ഓവറില്‍ 50-3.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച ദയാലന്‍ ഹേമലതയും ആഷ്‌ലീ ഗാര്‍ഡ്‌നറും തകര്‍പ്പനടികളുമായി അനായാസം ടീമിനെ 100 കടത്തി. സിക‌്‌സര്‍ പറത്തി 30 പന്തില്‍ ഹേമലത 50 തികച്ചു. ആറ് ഫോറും മൂന്ന് സിക്‌സും പറത്തിയ ഹേമതലയുടെ ഇന്നിംഗ്‌സ് 16.1 ഓവറില്‍ അവസാനിച്ചു. 33 പന്തില്‍ 57 എടുത്ത ഹേമലതയെ പര്‍ഷാവി ചോപ്ര പുറത്താക്കുകയായിരുന്നു. ഹേമലത-ആഷ്‌ലീ സഖ്യം 93 റണ്‍സ് ചേര്‍ത്തു. പിന്നാലെ ആഷ്‌ലീ ഗാര്‍ഡ്‌നറും മടങ്ങി. 39 പന്തില്‍  6 ഫോറും മൂന്ന് സിക്‌സും സഹിതം 60 നേടിയ ഗാര്‍ഡ്‌നറെ ക്രീസ് വിട്ടിറങ്ങിയതിന് ഹീലി സ്റ്റംപ് ചെയ്യുകയായിരുന്നു. അശ്വനി കുമാരി(5) ആണ് അവസാനം പുറത്തായത്. സുഷമ വര്‍മ്മയും(8*), കിം ഗാര്‍ത്തും(1*) പുറത്താവാതെ നിന്നു. 

കാറ്റ് പോയ പോക്കില്‍ പന്തുമായി പറന്നു; കണ്ണുതള്ളി താരങ്ങളും അംപയറും! വീഡിയോ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൂച്ച് ബെഹാർ ട്രോഫി: ബറോഡയെ 223 റൺസിന് എറിഞ്ഞിട്ടു, കേരളത്തിനും ബാറ്റിംഗ് തകര്‍ച്ച
ഐപിഎല്‍ ലേലത്തിന് തൊട്ടുമുമ്പ് 15 പന്തില്‍ അർധസെഞ്ചുറിയുമായി ഞെട്ടിച്ച് സര്‍ഫറാസ് ഖാന്‍, എന്നിട്ടും ലേലത്തില്‍ ആവശ്യക്കാരില്ല