വനിതാ ഐപില്‍ താരലേലം: മലയാളി താരം മിന്നു മണിക്കായി പിടിവലി! ഒടുവില്‍ വയനാട്ടുകാരി ഡല്‍ഹി കാപിറ്റല്‍സിന്

Published : Feb 13, 2023, 08:17 PM ISTUpdated : Feb 13, 2023, 08:26 PM IST
വനിതാ ഐപില്‍ താരലേലം: മലയാളി താരം മിന്നു മണിക്കായി പിടിവലി! ഒടുവില്‍ വയനാട്ടുകാരി ഡല്‍ഹി കാപിറ്റല്‍സിന്

Synopsis

വനിതാ ഐപിഎല്ലിലേക്കക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരമാണ് മിന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നിവരും 23കാരിക്ക് പിന്നാലെയുണ്ടായിരരുന്നു.

മുംബൈ: പ്രഥമ വനിതാ ഐപിഎല്‍ താരലേലത്തില്‍ കേരളാ താരം മിന്നു മണി ഡല്‍ഹി കാപിറ്റല്‍സിനായി കളിക്കും. 30 ലക്ഷത്തിനാണ് ഡല്‍ഹി മിന്നുവിനെ സ്വന്തമാക്കിയയത്. വനിതാ ഐപിഎല്ലിലേക്കക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരമാണ് മിന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നിവരും 23കാരിക്ക് പിന്നാലെയുണ്ടായിരരുന്നു. നേരത്തെ ഇന്ത്യ എ ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് മിന്നു. ഇടങ്കൈ ബാറ്ററായ മിന്നു ഓഫ് സ്പിന്നര്‍ കൂടിയാണ്. നേരത്തെ, മറ്റൊരു മലയാളി താരം നജ്‌ല സിഎംസി അണ്‍സോള്‍ഡായിരുന്നു.

മലപ്പുറം, തിരൂര്‍ സ്വദേശിയായ നജ്‌ല ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീമിനൊപ്പമുണ്ടായിരുന്നു. ലോകകപ്പില്‍ കളിക്കാനുള്ള അവസരം നജ്‌ലയ്ക്ക് ലഭിച്ചിരുന്നില്ല. എന്നാല്‍ ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കാന്‍ താരത്തിന് സാധിച്ചു. മൂന്ന് ഓവറില്‍ നാല് വിക്കറ്റ് മാത്രം വിട്ടുകൊടുത്ത താരം മൂന്ന് വിക്കറ്റും വീഴ്ത്തി. കേരള ടീമിനായി നടത്തിയ പ്രകടനമാണ് നജ്‌ലയെ ലോകകപ്പ് ടീമിലേക്ക് നയിക്കുന്നത്. കൂടാതെ ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ഡി ടീമിന്റെ നായികയായും നജ്‌ല ഉണ്ടായിരുന്നു. വനിതാ ഐപിഎല്ലില്‍ ഏതെങ്കിലും ഒരു ടീമിന്റെ ഭാഗമാവുകയാണ് ആഗ്രഹമെന്ന് നജ്‌ല അടുത്തിടെ പറഞ്ഞിരുന്നു. അവസാന റൗണ്ടില്‍ ഫ്രാഞ്ചൈസികള്‍ക്ക് താരങ്ങളെ വിളിക്കാനുള്ള ഓപ്ഷനുണ്ട്.

അതേസമയം, ലോകകപ്പില്‍ കളിച്ച പര്‍ഷവി ചോപ്ര, തിദാസ് സദു, ശ്വേത സെഹ്രാവത് എന്നിവരെ വിവിധ ഫ്രാഞ്ചൈസികള്‍ സ്വന്താക്കി. പവര്‍ഷവിയെ  അടിസ്ഥാന വിലയായ 10 ലക്ഷത്തിന് യുപി വാരിയേഴ്‌സ് സ്വന്തമാക്കി. തിദാസിനെ 25 ലക്ഷത്തിന് ഡല്‍ഹി കാപിറ്റല്‍സ് ടീമിലെത്തിച്ചു. പ്രഥമ അണ്ടര്‍ 19 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത. ശ്വേതയ്ക്ക് 40 ലക്ഷം ലഭിച്ചു. യുപി വാരിയേഴ്‌സ് തന്നെയാണ് ശ്വേതയേയും ടീമിലെത്തിച്ചത്. ഡല്‍ഹിക്ക് ശ്വേതയ്ക്ക് പിന്നാലെയുണ്ടായിരുന്നു.

താരലേലം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ദേവിക വൈദ്യയെ 1.4 കോടിക്ക് യുപി വാരിയേഴ്‌സ് സ്വന്തമാക്കി. ഇന്ത്യന്‍ താരം പ്രിയ പൂനിയ അണ്‍സോള്‍ഡായി. അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ച സോനം യാദവ്, അര്‍ച്ചന ദേവി, ഹൃഷിത ബസു, സൗമ്യ തിവാരി എന്നിവരെല്ലാം അണ്‍സോള്‍ഡായി. അതേയസമയം, ഇന്ത്യന്‍ താരം ദയാലന്‍ ഹേമലതയെ 30 ലക്ഷത്തിന് ഗുജറാത്ത് ജെയന്റ്‌സ് സ്വന്തമാക്കി.

കേരള ബ്ലാസ്റ്റേഴ്‌സ്- ബംഗളൂരു എഫ്‌സി ആരാധക സംഘര്‍ഷം; നേതൃത്വം നല്‍കിയവര്‍ക്കുള്ള പണി വരുന്നുണ്ട്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഉദിച്ചുയര്‍ന്ന് സൂര്യകുമാര്‍, ഇഷാന്‍ കിഷനും അര്‍ധ സെഞ്ചുറി; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം
ഇങ്ങനെ കളിച്ചാല്‍ സഞ്ജുവിന് പുറത്തിരിക്കാം, ഇഷാന്‍ കിഷന്‍ ഓപ്പണറാകും; രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ