അക്രമസംഭവത്തില്‍ അപലപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇരു ക്ലബുകളുമിപ്പോള്‍. ആരാധക ഏറ്റുമുട്ടലിനെ അപലപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്, ബെംഗളൂരു എഫ്‌സി ടീമുകള്‍ സംയുക്തമായി പ്രസ്താവനയിറക്കി.

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഞായറാഴ്ച്ച നടന്ന ബംഗളൂരു എഫ്‌സി- കേരളാ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ബംഗളൂരുവിന്റെ ഹോംഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളുടേയും ആധാകര്‍ തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടലുകളുണ്ടായി. ബംഗളൂരു എഫ്‌സി ആരാധകര്‍ അസഭ്യം പറയുകയും സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും നേരെ തുപ്പുകയും ചെയ്തുവെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഇടപെടുകയും സംഭവം ആക്രമത്തിലേക്ക് നീങ്ങുകയും ചെയ്തത്.

അക്രമസംഭവത്തില്‍ അപലപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇരു ക്ലബുകളുമിപ്പോള്‍. ആരാധക ഏറ്റുമുട്ടലിനെ അപലപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്, ബെംഗളൂരു എഫ്‌സി ടീമുകള്‍ സംയുക്തമായി പ്രസ്താവനയിറക്കി. ഇരു ക്ലബുകളും വിശദമാക്കുന്നതിങ്ങനെ... ''മത്സരത്തിന് ശേഷമുണ്ടായ അനിഷ്ട സംഭവങ്ങളെ ഇരു ക്ലബ്ബുകളും ഗൗരവത്തോടെ തന്നെ കാണുന്നു. ആരാധകര്‍ തമ്മിലുണ്ടാകുന്ന ഇത്തരത്തിലുള്ള ഏറ്റുമുട്ടലുകളെ ഇരു ക്ലബ്ബുകളും ശക്തമായി തന്നെ അപലിപ്പിക്കുന്നു. സംഭവങ്ങളുടെ പ്രകോപനത്തിന് ഉത്തരവാദികളായവരെ ഉള്‍പ്പടെ കണ്ടെത്തുന്നതിനും തുടര്‍ നടപടികള്‍ക്കും ഇരു ക്ലബ്ബുകളും പൂര്‍ണമായും സഹകരിച്ച് പ്രവര്‍ത്തിക്കും.

ഇന്ത്യന്‍ ഫുട്‌ബോളില്‍ വളരെയധികം കാഴ്ചക്കാരെ സൃഷ്ടിക്കുകയും ആരാധകര്‍ ആഘോഷമാക്കുകയും ചെയ്യുന്ന സതേണ്‍ റൈവല്‍റിയില്‍, ആരോഗ്യകരമായ സ്റ്റേഡിയം അന്തരീക്ഷം നിലനിര്‍ത്താന്‍ അതിന്റെ ഭാഗമായിരിക്കുന്ന എല്ലാ പങ്കാളികളില്‍ നിന്നും ആവശ്യമായ പിന്തുണയും സഹകരണവും ആവശ്യമാണ്. സുരക്ഷിതമായ മത്സരങ്ങള്‍ക്കും ഫുട്‌ബോളില്‍ അക്രമത്തിന് സ്ഥാനമില്ലെന്ന് ആവര്‍ത്തിക്കാനുമുള്ള ശ്രമങ്ങള്‍ ഇനിയും തുടരും.'' ക്ലബ്ബുകള്‍ പ്രസ്താവനയില്‍ അറിയിച്ചു.

മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു. ആദ്യപകുതിയില്‍ റോയ് കൃഷ്ണ നേടിയ ഗോളിലാണ് ബിഎഫ്‌സിയുടെ വിജയം. സീസണില്‍ ബംഗളൂരുവിന്റെ തുടര്‍ച്ചയായ ആറാം ജയമാണിത്. ജയിച്ചിരുന്നേല്‍ മഞ്ഞപ്പടയ്ക്ക് പ്ലേ ഓഫിലെത്താമായിരുന്നു. നിര്‍ണായക മത്സരത്തിന്റെ ആദ്യപകുതിയില്‍ 32-ാം മിനുറ്റില്‍ നേടിയ മുന്‍തൂക്കം നിലനിര്‍ത്തുകയായിരുന്നു സ്വന്തം തട്ടകത്തില്‍ ബംഗളൂരു എഫ്‌സി. ഹാവി ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോയ് കൃഷ്ണ സ്‌കോര്‍ ചെയ്തതോടെ ആദ്യപകുതി ബംഗളൂരുവിന്റെ മുന്‍തൂക്കത്തോടെ അവസാനിച്ചു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ വിടവിലൂടെയായിരുന്നു റോയ് കൃഷ്ണയുടെ വിജയ ഗോള്‍. മറുവശത്ത് സഹല്‍ അബ്ദുല്‍ സമദ് ഉള്‍പ്പടെയുള്ള താരങ്ങള്‍ ഇരുപകുതിയിലും വലചലിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 73-ാം മിനുറ്റില്‍ കെ പി രാഹുലിനെയും 82-ാം മിനുറ്റില്‍ സഹല്‍ അബ്ദുല്‍ സമദിനേയും പിന്‍വലിച്ച് പകരക്കാരന്‍ വന്നിട്ടും പ്രയോജനമുണ്ടായില്ല.

ആര്‍സിബി ലോകോത്തര ടീം! ആദ്യ പ്രതികരണമറിയിച്ച് സ്മൃതി മന്ദാന; ഇന്ത്യന്‍ ക്യാംപില്‍ നിന്നുള്ള വീഡിയോ വൈറല്‍