
മുംബൈ: പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന് മുന്നോടിയായുള്ള താരലേലം ഇന്ന്. മുംബൈയില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് താരലേലം തുടങ്ങുക. സ്പോര്‍ട് 18 ചാനലില്‍ ലേലം തത്സമയം കാണാം. ആദ്യ പതിപ്പില്‍ അഞ്ച് ടീമുകളാണുള്ളത്. ഓരോ ടീമിനും 12 കോടി രൂപയാണ് ലേലത്തിന് അനുവദിച്ചിരിക്കുന്ന തുക. 163 വിദേശ താരങ്ങൾ ഉൾപ്പടെ 409 താരങ്ങളാണ് ലേലത്തിലുള്ളത്.
50 ലക്ഷം രൂപയാണ് ഉയര്‍ന്ന അടിസ്ഥാന വില. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ദീപ്തി ശര്‍മ, ഷെഫാലി വര്‍മ എന്നിവരടക്കം 24 താരങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. ഓസ്ട്രേലിയയുടെ യെല്ലിസ് പെറി, ഇംഗ്ലണ്ടിന്റെ സോഫിയ എക്ലെസ്റ്റോണ്‍, ന്യൂസിലന്‍ഡിന്റെ സോഫി ഡിവൈന്‍ തുടങ്ങി 14 വിദേശ താരങ്ങളും ഈ ഗണത്തില്‍ വരും.
ജെമീമ ദ ഫിനിഷര്‍; പാകിസ്ഥാനെ വീഴ്‌ത്തി വനിതാ ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യക്ക് ജയത്തുടക്കം
ഇന്ത്യന്‍ താരങ്ങളില്‍ സ്മൃതി മന്ഥാന, ഹര്‍മന്‍പ്രീത് കൗര്‍, ഷഫാലി വര്‍മ്മ, ഓൾറൗണ്ടര്‍ ദീപ്തി ശര്‍മ്മ എന്നിവര്‍ക്കായി വാശിയേറിയ
ലേലം പ്രതീക്ഷിക്കുന്നു. നാലു പേരും ഒരു കോടി ക്ലബ്ബില്‍ എത്തുമെന്നാണ് വിലയിരുത്തൽ. പ്രധാന താരങ്ങളുടെ ലേലത്തുക ഒന്നേ കാൽ കോടിക്കും 2 കോടിക്കും ഇടയിൽ എത്തിയേക്കും. വിദേശതാരങ്ങളില്‍ അലീസ ഹീലി, ബെത്ത് മൂണി, എലീസ് പെറി , നാറ്റ്
സ്കീവര്‍ എന്നിവര്‍ക്കായി ടീമുകൾ സജീവമായി രംഗത്തെത്തിയേക്കും
ആറ് വിദേശതാരങ്ങൾ അടക്കം പരമാവധി 18 കളിക്കാരെയാണ് ഓരോ ടീമിനും സ്വന്തമാക്കാനാവുക. ആകെ 90 കളിക്കാരെയാണ് ലേലത്തിലൂടെ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, അദാനി ഗ്രൂപ്പ്, കാപ്രി ഗ്ലോബല്‍ എന്നിവരുടെ ഉടമസ്ഥതതയിലുള്ള അഞ്ച് ടീമുകളും ചേര്‍ന്ന് സ്വന്തമാക്കുക.
വനിതാ ഐപിഎല്ലിന്‍റെ പ്രഥമ സീസണില്‍ ആകെ 22 മത്സരങ്ങളാണുണ്ടാവുക. ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ മിതാലി രാജ് ഗുജറാത്ത് ജയന്‍റ്സിന്‍റെയും ജുലന്‍ ഗോസ്വാമി മുംബൈ ഇന്ത്യന്‍സിന്‍റെയും മെന്‍റര്‍മാരാണ്. മാര്‍ച്ച് നാലു മുതല്‍ 26 വരെയാണ് ആദ്യ വനിതാ ഐപിഎല്‍. മുംബൈയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് ടൂര്‍ണമെന്‍റ് നടക്കുക.