'ഈ സീസണില്‍ ബംഗാളിന് വേണ്ടി കളിക്കില്ല'; വിവാദമായ കാരണം വ്യക്തമാക്കി വൃദ്ധിമാന്‍ സാഹ 

Published : Jun 03, 2022, 11:52 AM IST
'ഈ സീസണില്‍ ബംഗാളിന് വേണ്ടി കളിക്കില്ല'; വിവാദമായ കാരണം വ്യക്തമാക്കി വൃദ്ധിമാന്‍ സാഹ 

Synopsis

നോക്കൗട്ട് മത്സരങ്ങള്‍ക്കുള്ള ബംഗാള്‍ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ സീസണില്‍ ഇനി കളിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സാഹ. എന്നാല്‍ മറ്റേത് ടീമിന് വേണ്ടി കളിക്കുമെന്നുള്ള കാര്യത്തില്‍ തീരുമാനമായിട്ടില്ല.

കൊല്‍ക്കത്ത: ആഭ്യന്തര സീസണില്‍ പശ്ചിമ ബംഗാളിന് വേണ്ടി കളിക്കില്ലെന്ന് തീരുമാനിച്ചുറപ്പിച്ച് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ (Wriddhiman Saha). നോക്കൗട്ട് മത്സരങ്ങള്‍ക്കുള്ള ബംഗാള്‍ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ സീസണില്‍ ഇനി കളിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സാഹ. എന്നാല്‍ മറ്റേത് ടീമിന് വേണ്ടി കളിക്കുമെന്നുള്ള കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബംഗാള്‍ (West Bengal) ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അവിഷേക് ഡാല്‍മിയ, പ്രധാന കോച്ച് അരുണ്‍ ലാല്‍ എന്നിവര്‍ സാഹയുമായി സംസാരിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. 

2007ല്‍ ബംഗാളിന് വേണ്ടി കളിച്ചുതുടങ്ങിയ സാഹ വിശദീകരിക്കുന്നതിങ്ങനെ... ''15 വര്‍ഷത്തിനടുത്തോളം ഞാന്‍ ബംഗാളിന് വേണ്ടി കളിച്ചു. ഇപ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുന്നതില്‍ വിഷമമുണ്ട്. എന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള സംസാരം മുമ്പുണ്ടായിരുന്നു. അത്തരം കാര്യങ്ങള്‍ കേള്‍ക്കുന്നത് നിരാശപ്പെടുത്തുന്നതാണ്. എന്റെ കരിയറില്‍ ഇത്തരം കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നിട്ടില്ല.'' സാഹ പറഞ്ഞു. 

122 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ സാഹ ബംഗാളിനായി കളിച്ചിട്ടുണ്ട്. 102 ലിസ്റ്റ് എ മത്സരങ്ങളിലും ബംഗാളിന്റെ ഭാഗമായി. ''ബംഗാളിനായി ഇനി ഞാന്‍ കളിക്കുന്നില്ലെന്ന് ഉറപ്പിച്ചപ്പൊഴെ തീരുമാനം ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിരുന്നു. എന്‍ഒസി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇനി പൂര്‍ത്തിയാക്കണം. അതിനായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അവിഷേക് ഡാല്‍മിയയെ കാണണം.'' സാഹ പറഞ്ഞു.

പുതിയ ടീം ഏതാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും സാഹ വ്യക്തമാക്കി. ''ഒരുപാട് പേരുമായി സംസാരിക്കുന്നുണ്ട്. എന്നാല്‍ ഒരു തീരുമാനം ഏടുത്തിട്ടില്ല. അടുത്ത സീസണി ഇനിയും ഒരുപാട് സമയമുണ്ട്.'' സാഹ വ്യക്തമാക്കി.

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ (Gujarat Titans) പുറത്തെടുത്ത പ്രകടനത്തെ കുറിച്ചും സാഹ വാചാലനായി. ''ഗുജറാത്ത് ടൈറ്റന്‍സിനായി പരമാവധി റണ്‍സ് സ്‌കോര്‍ ചെയ്യുകയെന്നതായിരുന്നു ലക്ഷ്യ. കിരീടം നേടാനായത് സന്തോഷം ഇരട്ടിയാക്കി. എന്നാല്‍ അടുത്ത സീസണില്‍ എന്ത് സംഭവിക്കുമെന്ന് എനിക്ക് ഉറപ്പ് പറയാനാവില്ല. മികച്ച പ്രകടനം നടത്തുകയെന്നത് മാത്രമായിരുന്നു ലക്ഷ്യം. അതിന് സാധിച്ചതില്‍ സന്തോഷമുണ്ട്.'' സാഹ പറഞ്ഞുനിര്‍ത്തി.
 

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്