മഴ മേഘങ്ങളെ പേടിച്ച് ഇന്ത്യയും കിവീസും; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ടാം ദിനം, ടോസ് 2.30ന്

By Web TeamFirst Published Jun 19, 2021, 10:28 AM IST
Highlights

ഇന്നലെ മഴ കാരണം ടോസ് ഇടാന്‍ പോലുമായിരുന്നില്ല. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്‌ക്ക് 2.30നാണ് ടോസ് തീരുമാനിച്ചിരിക്കുന്നത്.

സതാംപ്‌ടണ്‍: മഴ ഭീഷണികള്‍ക്കിടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ന് രണ്ടാം ദിനം. റോസ്‌ബൗളില്‍ മഴ ഇന്നും കളി മുടക്കില്ലെന്ന പ്രതീക്ഷയിലാണ് വിരാട് കോലിയുടെ ഇന്ത്യയും കെയ്‌ന്‍ വില്യംസണിന്‍റെ ന്യൂസിലന്‍ഡും. ഇന്നലെ മഴ കാരണം ടോസ് ഇടാന്‍ പോലുമായിരുന്നില്ല. റിസര്‍വ്വ് ദിനം ക്രമീകരിച്ചിട്ടുള്ളതിനാല്‍ ഇന്നത്തെ കളി നേരത്തെ തുടങ്ങില്ല. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 2.30നാണ് ടോസ് തീരുമാനിച്ചിരിക്കുന്നത്.

കാലാവസ്ഥ കലാശപ്പോരിന്‍റെ ആവേശം കെടുത്തും എന്ന ആശങ്കയുണ്ട്. ഇംഗ്ലണ്ടിലെ സാഹചര്യം ന്യൂസിലന്‍ഡിന് മേല്‍ക്കൈ നല്‍കും എന്നിരിക്കേ സതാംപ്‌ടണിലെ കാലാവസ്ഥ ഇന്ത്യന്‍ ടീമിന് നിര്‍ണായകമാണ്. മത്സരം മഴ കൊണ്ടുപോയാൽ കിരീടം ഇരു ടീമുകളും പങ്കിടും. ഫൈനലിനുള്ള പ്ലേയിംഗ് ഇലവനെ ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അന്തിമ ഇലവന്‍ എങ്ങനെയായിരിക്കും എന്ന കാര്യം സര്‍പ്രൈസാക്കി വച്ചിരിക്കുകയാണ് കിവികള്‍. 

ഇന്ത്യന്‍ ടീം

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ(വൈസ് ക്യാപ്റ്റന്‍), റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, ജസ്‌പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി.  

ന്യൂസിലന്‍ഡ് സ്‌ക്വാഡ്

കെയ്‌ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ടോം ബ്ലന്‍ഡല്‍, ട്രെന്‍ഡ് ബോള്‍ട്ട്, ദേവോണ്‍ കോണ്‍വേ, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, മാറ്റ് ഹെന്‍‌റി, കെയ്‌ല്‍ ജാമീസണ്‍, ടോം ലാഥം, ഹെന്‍‌റി നിക്കോള്‍സ്, അജാസ് പട്ടേല്‍, ടിം സൗത്തി, റോസ് ടെയ്‌ലര്‍, നീല്‍ വാഗ്നര്‍, ബി ജെ വാട്‌ലിങ്, വില്‍ യങ്.  

ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ: സതാംപ്ടണിലെ രണ്ടാം ദിവസത്തെ കാലാവസ്ഥ പ്രവചനം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; മഴക്ക് ശമനമില്ല; ആദ്യ ദിവസത്തെ കളി ഉപേക്ഷിച്ചു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!