Asianet News MalayalamAsianet News Malayalam

ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ: സതാംപ്ടണിലെ രണ്ടാം ദിവസത്തെ കാലാവസ്ഥ പ്രവചനം

ആദ്യ ദിവസത്തെ കളി മഴ മൂലം ടോസ് പോലും ഇടാനാവാതെയാണ് ഉപേക്ഷിച്ചത്. ഫൈനലിന് ഒരു റിസർവ് ദിനം ഉണ്ടെങ്കിലും നിശ്ചിത ദിവസങ്ങളിൽ കളി നടക്കാതിരിക്കുകയോ നിശ്ചിത ഓവറുകൾ പൂർത്തിയാക്കാൻ കഴിയാതിരിക്കുകയോ ചെയ്താൽ മാത്രമേ റിസർവ് ദിനത്തിൽ കളി നടത്തു.

WTC Final: Whether forecast of Southampton on Day 2
Author
Southampton, First Published Jun 18, 2021, 9:55 PM IST

സതാംപ്ടൺ: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിന്‍റെ ആദ്യ ദിനത്തിലെ കളി മഴ മുടക്കിയതിന് പിന്നാലെ രണ്ടാം ദിനവും മഴ വില്ലനായി എത്തുമെന്ന് കാലാവസ്ഥ പ്രവചനം. ആദ്യ ദിനത്തിലെ പോലെ രണ്ടാം ദിനവും ഇടവിട്ടുള്ള മഴക്ക് സാധ്യതയുണ്ട്.

രണ്ടാം ദിനം ഉച്ചവരെ പകുതി തെളിഞ്ഞ കാലാവസ്ഥയും ഉച്ചക്ക് ശേഷം ഇടവിട്ട് മഴയുമെന്നാണ് കാലാവസ്ഥ പ്രവചനം. 18-20 ഡിഗ്രി സെൽഷ്യസ് ആയിരിക്കും സതാംപ്ടണിലെ അന്തരീക്ഷ താപനില. 45 ശതമാനം മേഘാവൃതമായിരിക്കും ആകാശം. ഇതോടെ രണ്ടാം ദിനവും മുഴുവൻ ഓവർ കളി നടക്കാനുള്ള സാധ്യത മങ്ങി.

Also Read:രോഹിത്തിനെ പറഞ്ഞ് പഠിപ്പിച്ച് കോലി; പരിശീലന സമയത്തെ വീഡിയോ വൈറല്‍

ആദ്യ ദിവസത്തെ കളി മഴ മൂലം ടോസ് പോലും ഇടാനാവാതെയാണ് ഉപേക്ഷിച്ചത്. ഫൈനലിന് ഒരു റിസർവ് ദിനം ഉണ്ടെങ്കിലും നിശ്ചിത ദിവസങ്ങളിൽ കളി നടക്കാതിരിക്കുകയോ നിശ്ചിത ഓവറുകൾ പൂർത്തിയാക്കാൻ കഴിയാതിരിക്കുകയോ ചെയ്താൽ മാത്രമേ റിസർവ് ദിനത്തിൽ കളി നടത്തു. ടെസ്റ്റിന്‍റെ അഞ്ചാം ദിനം അവസാന മണിക്കുറിൽ മാത്രമാകും മത്സരം റിസർവ് ദിനത്തിലേക്ക് നീട്ടണോ എന്ന കാര്യം മാച്ച് റഫറി പ്രഖ്യാപിക്കു.

Also Read:ഇന്ത്യയെ മഴ രക്ഷിച്ചുവെന്ന് മൈക്കൽ വോൺ, മറുപടിയുമായി ആരാധകർ

അതിനിടെ ജൂണിലെ മഴയുള്ള കാലാവസ്ഥയിൽ ഇംഗ്ലണ്ടിൽ ഫൈനൽ വെച്ച ഐസിസി നടപടിക്കെതിരെയും സാമൂഹ മാധ്യമങ്ങളിൽ  ആരാധകരോഷം ഉയരുന്നുണ്ട്. മുമ്പ് ലോകകപ്പ് ഫൈനലിലും ചാമ്പ്യന്‍സ് ട്രോഫിയിലുമെല്ലാം മഴ വില്ലനായി എത്തിയതാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

Follow Us:
Download App:
  • android
  • ios