ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ആദ്യ ദിവസം തന്നെ ഇന്ത്യ തോറ്റുവെന്ന് ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നി

Published : Jun 12, 2023, 02:59 PM IST
 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ആദ്യ ദിവസം തന്നെ ഇന്ത്യ തോറ്റുവെന്ന് ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നി

Synopsis

ആദ്യ ദിനം സ്മിത്തും ഹെഡും ചേര്‍ന്ന് 200 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയപ്പോഴെ ഇന്ത്യ കളി കൈവിട്ടിരുന്നു, പിന്നീട് അവരെ പിന്തുടരുക എന്നത് മാത്രമായിരുന്നു ഈ ടെസ്റ്റില്‍ നമുക്ക് മുന്നിലുള്ള മാര്‍ഗം. ഫൈനലില്‍ ഇരു ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസവും ഈ രണ്ട് പേരുടെയും സെഞ്ചുറികളും ആ കൂട്ടുകെട്ടുമായിരുന്നു.

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ ആദ്യ ദിനം തന്നെ ഇന്ത്യ തോറ്റുവെന്ന് തുറന്നു പറഞ്ഞ് ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നി. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്കായി ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടിലൂടെ മികച്ച സ്കോര്‍ ഉറപ്പാക്കിയപ്പോഴെ ഇന്ത്യ തോല്‍വി ഉറപ്പിച്ചതാണെന്ന് ബിന്നി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആദ്യ ദിനം സ്മിത്തും ഹെഡും ചേര്‍ന്ന് 200 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയപ്പോഴെ ഇന്ത്യ കളി കൈവിട്ടിരുന്നു, പിന്നീട് അവരെ പിന്തുടരുക എന്നത് മാത്രമായിരുന്നു ഈ ടെസ്റ്റില്‍ നമുക്ക് മുന്നിലുള്ള മാര്‍ഗം. ഫൈനലില്‍ ഇരു ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസവും ഈ രണ്ട് പേരുടെയും സെഞ്ചുറികളും ആ കൂട്ടുകെട്ടുമായിരുന്നു. ഈ രണ്ട് സെഞ്ചുറികളില്ലായിരുന്നെങ്കിലും ഇരു ടീമുളും മത്സരത്തില്‍ ഒപ്പത്തിനൊപ്പമായിരുന്നു. അതുകൊണ്ടാണ് പറഞ്ഞത്, ആദ്യ ദിനം സ്മിത്തും ഹെഡും ചേര്‍ന്ന് 200 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയപ്പോഴെ നമ്മള്‍ തോറ്റുവെന്ന് ഞാന്‍ പറഞ്ഞത്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കൈവിട്ടെങ്കിലും ഏകദിന ലോകകപ്പ് നേടാനാവുമെന്ന് ടീമിന് ശുഭപ്രതീക്ഷയുണ്ടെന്നും ബിന്നി പറഞ്ഞു. കൈവിട്ടതിനെക്കാള്‍ വലിയ ചാമ്പ്യന്‍ഷിപ്പാണ് വരാനിരിക്കുന്നത്. അതും സ്വന്തം നാട്ടിലാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്. അതുകൊണ്ടുതന്നെ ആവേശം കെടാതെ സൂക്ഷിക്കേണ്ടതുണ്ടെന്നും ബിന്നി പറഞ്ഞ‌ു.

ബെസ്റ്റ് ഓഫ് ത്രീ ഫൈനല്‍ വേണമെന്ന് രോഹിത്, വായടപ്പിക്കുന്ന മറുപടിയുമായി തിരിച്ചടിച്ച് കമിന്‍സ്

ഇന്നലെ അവസാനിച്ച ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ 209 റണ്‍സിന്‍റെ കനത്ത തോല്‍വിയാണ് വഴങ്ങിത്. ആദ്യ ഇന്നിംഗ്സില്‍ 469 റണ്‍സ് അടിച്ച ഓസ്ട്രേലിയക്ക് മറുപടിയായി ഇന്ത്യ 296 റണ്‍സിന് പുറത്തായപ്പോള്‍ രണ്ടാ ഇന്നിംഗ്സില്‍ ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെടുത്ത് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യക്ക് 444 റണ്‍സിന്‍റെ ലക്ഷ്യം മുന്നോട്ടുവെച്ചു. അഞ്ചാം ദിനം ആദ്യ സെഷനില്‍ തന്നെ രണ്ടാം ഇന്നിംഗ്സില്‍ 234 റണ്‍സിന് ഓള്‍ ഔട്ടായാണ് ഇന്ത്യ 209 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയത്.

PREV
click me!

Recommended Stories

ഒരു വിക്കറ്റ് അകലെ ജസ്പ്രീത് ബുമ്രയെ കാത്തിരിക്കുന്നത് മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത ചരിത്രനേട്ടം
കാമുകി മഹൈക ശർമയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പാപ്പരാസികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹാര്‍ദ്ദിക് പാണ്ഡ്യ