സിക്സർ സൗത്തി: ടെസ്റ്റിലെ സിക്സർ നേട്ടത്തിൽ പോണ്ടിം​ഗിനെയും പിന്നിലാക്കി സൗത്തി

Published : Jun 23, 2021, 12:37 PM ISTUpdated : Jun 23, 2021, 12:46 PM IST
സിക്സർ സൗത്തി: ടെസ്റ്റിലെ സിക്സർ നേട്ടത്തിൽ പോണ്ടിം​ഗിനെയും പിന്നിലാക്കി സൗത്തി

Synopsis

മുൻനിരയിലുളളവരെല്ലാം റൺസ് കണ്ടെത്താൻ പാടുപെട്ടപ്പോഴും 30 റൺസെടുത്ത് സൗത്തി ബാറ്റിം​ഗിൽ തിളങ്ങി. ഇന്ത്യയ്ക്കായി ബൗളിം​ഗിൽ തിളങ്ങിയ ഷമിക്കും ജഡേജക്കുമെതിരെ രണ്ട് പടുകൂറ്റൻ സിക്സുകളും ഇതിനിടെ സൗത്തി പറത്തി.

സതാംപ്ടൺ: ന്യൂസിലൻഡിന്റെ ബൗളിം​ഗ് കുന്തമുനയായണ് ടിം സൗത്തി. ലോക ടെസറ്റ് ചാമ്പ്യൻഷിപ്പിന്റെ അഞ്ചാം ദിനം ഇന്ത്യൻ ഓപ്പണർമാരായ ശുഭ്മാൻ ​ഗില്ലിനെയും രോഹിത് ശർമയെയും വീഴ്ത്തി ഇന്ത്യയെ ബാക്ക് ഫൂട്ടിലാക്കിയതും സൗത്തി തന്നെയാണ്. അതിന് മുമ്പ് വാലറ്റത്ത് ബാറ്റുകൊണ്ട് കിവീസിന് 32 റൺസിന്റെ നിർണായക ലീഡ് സമ്മാനിച്ചതും സൗത്തിയുടെ വെടിക്കെട്ട് ബാറ്റിം​ഗാണ്.

മുൻനിരയിലുളളവരെല്ലാം റൺസ് കണ്ടെത്താൻ പാടുപെട്ടപ്പോഴും 30 റൺസെടുത്ത് സൗത്തി ബാറ്റിം​ഗിൽ തിളങ്ങി. ഇന്ത്യയ്ക്കായി ബൗളിം​ഗിൽ തിളങ്ങിയ ഷമിക്കും ജഡേജക്കുമെതിരെ രണ്ട് പടുകൂറ്റൻ സിക്സുകളും ഇതിനിടെ സൗത്തി പറത്തി. ഇതോടെ 79 ടെസ്റ്റിൽ സൗത്തിയുടെ സിക്സർ നേട്ടം 75 ആയി. ഇന്ത്യൻ മുൻ നായകൻ എം എസ് ധോണിക്ക് പോലും ടെസ്റ്റിൽ 78 സിക്സുകളാണുള്ളത്.

ഇന്നലെ രണ്ട് സിക്സ് കൂടി നേടിയതോടെ ടെസ്റ്റിലെ സിക്സർ നേട്ടത്തിൽ ഓസീസ് മുൻ നായകൻ റിക്കി പോണ്ടിം​ഗിനെ(73)യാണ് സൗത്തി പിന്നിലാക്കിയത്. സൗത്തിയുടെ മുൻ നായകൻ ബ്രണ്ടൻ മക്കല്ലമാണ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരം. 101 ടെസ്റ്റിൽ നിന്ന് 107 സിക്സുകളാണ് മക്കല്ലത്തിന്റെ പേരിലുള്ളത്. 100 സിക്സ് നേടിയിട്ടുള്ള ​ഗിൽക്രിസ്റ്റാണ് രണ്ടാമത്.

200 ടെസ്റ്റ് കളിച്ചിട്ടുള്ള സച്ചിൻ ടെൻഡുൽക്കറും(69), 114 ടെസ്റ്റ് കളിച്ചിട്ടുള്ള എ.ബി ഡിവില്ലിയേഴ്സുമെല്ലാം(64) ടെസ്റ്റിലെ സിക്സ് നേട്ടത്തിൽ സൗത്തിക്ക് പിന്നിലാണ്. ടെസ്റ്റിലെ സിക്സ് നേട്ടത്തിൽ 15ാം സ്ഥാനത്താണ് സൗത്തിയിപ്പോൾ. ആദ്യ 15ലുള്ള ഏക ബൗളറും സൗത്തിയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഹാര്‍ദിക് പാണ്ഡ്യയുടെ സിക്‌സ് വീണത് ക്യാമറാമാന്റെ ദേഹത്ത്; ഇന്നിംഗ്‌സിന് ശേഷം നേരിട്ട് കണ്ട് താരം
ദുബായ് വേദി, വീണ്ടുമൊരു ഇന്ത്യ-പാകിസ്ഥാന്‍ ഏകദിന ഫൈനല്‍; അണ്ടര്‍ 19 ഏഷ്യാ കപ്പ് കലാശപ്പോര് ഞായറാഴ്ച്ച