മഴക്കളിയിലെ സമനില, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തിരിച്ചടി, പാക്കിസ്ഥാന്‍ തന്നെ തലപ്പത്ത്

Published : Jul 25, 2023, 10:04 AM IST
മഴക്കളിയിലെ സമനില, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തിരിച്ചടി, പാക്കിസ്ഥാന്‍ തന്നെ തലപ്പത്ത്

Synopsis

വിന്‍ഡീസിനെതിരായ അവസാന ടെസ്റ്റിലെ സമനിലയോടെ ഇന്ത്യയുടെ വിജയശതമാനം 100ല്‍ നിന്ന് 66.67 ആയി കുറഞ്ഞതാണ് പാക്കിസ്ഥാന് നേട്ടമായത്. ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ജയിച്ച പാക്കിസ്ഥാന്‍ രണ്ടാം ടെസ്റ്റിലും ശക്തമായ നിലയിലാണ്.

ദുബായ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ അവസാന ദിവസം വിജയം പ്രതീക്ഷിച്ച ഇന്ത്യയെ മഴ ചതിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് പട്ടികയില്‍ പാക്കിസ്ഥാന് നേട്ടം. ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ജയിച്ച പാക്കിസ്ഥാനാണ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരിയിരുന്നെങ്കില്‍ 24 പോയന്‍റും 100 വിജയ ശതമാനവുമായി ഇന്ത്യക്ക് ഒന്നാം സ്ഥാനത്തെത്താന്‍ അവസരമുണ്ടായിരുന്നു.

എന്നാല്‍ വിന്‍ഡീസിനെതിരായ അവസാന ടെസ്റ്റിലെ സമനിലയോടെ ഇന്ത്യയുടെ വിജയശതമാനം 100ല്‍ നിന്ന് 66.67 ആയി കുറഞ്ഞതാണ് പാക്കിസ്ഥാന് നേട്ടമായത്. ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ജയിച്ച പാക്കിസ്ഥാന്‍ രണ്ടാം ടെസ്റ്റിലും ശക്തമായ നിലയിലാണ്. ആദ്യ ടെസ്റ്റില്‍ നാലു വിക്കറ്റ് വിജയം സ്വന്തമാക്കിയ പാക്കിസ്ഥാന്‍ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ ശ്രീലങ്കയെ 166 റണ്‍സിന് പുറത്താക്കി ആദ്യ ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെന്ന ശക്തമായ നിലയിലെത്തി.    

ആഷസ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും ജയിച്ച ഓസ്ട്രേലിയ നാലാം ടെസ്റ്റ് മഴ മൂലം സമനിലയായതോടെ പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് ജയിക്കുകയും നാലാം ടെസ്റ്റ് സമനിലയാക്കുകയും ചെയ്ത ഇംഗ്ലണ്ട് ആണ് പോയന്‍റ് പട്ടികയില്‍ നിലവില്‍ നാലാം സ്ഥാനത്ത്.ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് സമനിലയാക്കിയ വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം സ്ഥാനത്താണ്.

അവസാന ദിനം ഒരു പന്ത് പോലും എറിയാനായില്ല! രണ്ടാം ടെസ്റ്റ് സമനിലയില്‍; വിന്‍ഡീസിനെതിരെ ഇന്ത്യക്ക് പരമ്പര

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്‍റെ അവസാന ദിനം 365 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന്  76-2 എന്ന സ്കോറില്‍ ക്രീസിലിറങ്ങാനിരുന്ന വിന്‍ഡീസിന് മഴമൂലം ഒറ്റ പന്തപോലും എറിയാതെ കളി ഉപേക്ഷിച്ചതാണ് നേട്ടമായത്. ഈ അഞ്ച് ടീമുകള്‍ മാത്രമാണ് ഇതുവരെ 2023-2025 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി ടെസ്റ്റ് കളിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'പിന്തുണക്കാനാണെങ്കില്‍ ലോകകപ്പ് പൂര്‍ണമായും ബഹിഷ്കരിക്കണം', പാകിസ്ഥാന്‍റേത് ബംഗ്ലാദേശിനെ സുഖിപ്പിക്കാനുള്ള നീക്കമെന്ന് ഗവാസ്കർ
'ഇത് അറപ്പുളവാക്കുന്നത്, വിജയത്തിൽ മതം കലർത്തരുത്'; സ്മൃതിയുടെ കിരീടനേട്ടം തിരുപ്പതി ബാലാജിയുടെ അനുഗ്രഹമെന്ന പോസ്റ്റിനെതിരെ പ്രകാശ് രാജ്