വെസ്റ്റ് ഇന്‍ഡീസിലെ പിച്ചുകള്‍ വെല്ലുവിളികള്‍ നിറഞ്ഞതെന്ന് രോഹിത്! കോലിക്കും സിറാജിനും പ്രശംസ

Published : Jul 25, 2023, 09:38 AM IST
വെസ്റ്റ് ഇന്‍ഡീസിലെ പിച്ചുകള്‍ വെല്ലുവിളികള്‍ നിറഞ്ഞതെന്ന് രോഹിത്! കോലിക്കും സിറാജിനും പ്രശംസ

Synopsis

ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് മത്സരത്തിലെ താരം. 15 വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിന്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തി. രണ്ട് മത്സരങ്ങളില്‍ 266 വിക്കറ്റ് വീഴ്ത്തിയ യശസ്വി ജയസ്വാളാണ് ഏറ്റവും കൂടുതല്‍ റണ്‍സെടുത്തതാരം.

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. അവസാനദിനം ഒരുപന്ത് പോലും എറിയാന്‍ സാധിക്കാതെ ഉപേക്ഷിച്ചതോടെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്. രണ്ട് വിക്കറ്റിന് 76 റണ്‍സ് എന്ന നിലയിലാണ് വിന്‍ഡീസ് നാലാം ദിനം കളി അവസാനിപ്പിച്ചിരുന്നത്. ഒരു ദിവസവും എട്ട് വിക്കറ്റുകളും ശേഷിക്കെ 289 റണ്‍സാണ് വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അവസാനദിനം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടി വന്നു. 

മത്സരശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പേസര്‍ മുഹമ്മദ് സിറാജിനേയും വിരാട് കോലിയേയും പ്രകീര്‍ത്തിച്ച് രംഗത്തെത്തി. രോഹിത്തിന്റെ വാക്കുകള്‍... ''എല്ലാ വിജയങ്ങളും വ്യത്യസ്ഥമാണ്. വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുമ്പോള്‍ അതിന്റേതായ വെല്ലുവിളികളുണ്ട്. കാര്യങ്ങള്‍ അനുകൂലമായി സംഭവിച്ചതില്‍ ഏറെ സന്തോഷം. നിര്‍ഭാഗ്യവശാല്‍ രണ്ടാം ടെസ്റ്റ് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പരമ്പര തൂത്തുവാരാമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. കാരണം അവസാനദിനം ബാറ്റ് ചെയ്യുക അല്‍പം ബുദ്ധിമുട്ടാണ്. അടുത്ത കാലത്ത് ഏറെ പുരോഗതി കൈവരിച്ച താരമാണ് മുഹമ്മദ് സിറാജ്. 

അദ്ദേഹം മുന്നില്‍ നിന്ന് നയിച്ചു. പന്ത് കയ്യിലെടുക്കുന്ന എല്ലാവരും ആക്രമണത്തിന് നേതൃത്വം നല്‍കണമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ഇഷാന്‍ കിഷനെ പോലെയുള്ള താരങ്ങളും ടീമിന് വേണം. പെട്ടന്ന് കൂടുതല്‍ റണ്‍സ് ആവശ്യമായിരിക്കെയാണ് അവന് സ്ഥാനക്കയറ്റം നല്‍കിയത്. ഭീതിയൊന്നുമില്ലാതെ കിഷന്‍ കളിച്ചു. ടെസ്റ്റ് മത്സരങ്ങളില്‍ വിരാട് കോലി കളിച്ചത് പോലെയുള്ള ഇന്നിംഗ്‌സുകളും അത്യാവശ്യമാണ്. മനോഹരമായിട്ടാണ് കോലി കളിച്ചത്. കഴിവുള്ള താരങ്ങളുടെ ഒരുസംഘം തന്നെയാണ് ടീം. സ്ഥിരതയോടെ കളിക്കാന്‍ ടീമിന് സാധിക്കുന്നുണ്ട്്.'' രോഹിത് പറഞ്ഞു. 

ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് മത്സരത്തിലെ താരം. 15 വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിന്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തി. രണ്ട് മത്സരങ്ങളില്‍ 266 വിക്കറ്റ് വീഴ്ത്തിയ യശസ്വി ജയസ്വാളാണ് ഏറ്റവും കൂടുതല്‍ റണ്‍സെടുത്തതാരം.

അവസാന ദിനം ഒരു പന്ത് പോലും എറിയാനായില്ല! രണ്ടാം ടെസ്റ്റ് സമനിലയില്‍; വിന്‍ഡീസിനെതിരെ ഇന്ത്യക്ക് പരമ്പര

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'പിന്തുണക്കാനാണെങ്കില്‍ ലോകകപ്പ് പൂര്‍ണമായും ബഹിഷ്കരിക്കണം', പാകിസ്ഥാന്‍റേത് ബംഗ്ലാദേശിനെ സുഖിപ്പിക്കാനുള്ള നീക്കമെന്ന് ഗവാസ്കർ
'ഇത് അറപ്പുളവാക്കുന്നത്, വിജയത്തിൽ മതം കലർത്തരുത്'; സ്മൃതിയുടെ കിരീടനേട്ടം തിരുപ്പതി ബാലാജിയുടെ അനുഗ്രഹമെന്ന പോസ്റ്റിനെതിരെ പ്രകാശ് രാജ്