ജയ്സ്വാള്‍ മടങ്ങി, വിന്‍ഡീസിനെതിരെ വിജയത്തിലേക്ക് ബാറ്റുവീശി ഇന്ത്യ, ഇനിവേണ്ടത് 58 റണ്‍സ്

Published : Oct 13, 2025, 05:16 PM IST
Yashasvi Jaiswal Out

Synopsis

രണ്ടിന് 173 എന്ന നിലയിലാണ് വിന്‍ഡീസ് നാലാം ദിനം ബാറ്റിംഗിനെത്തിയത്. അധികം വൈകാതെ കാംപെല്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ജഡേജയെ സിക്സിന് പറത്തിയാണ് കാംബെല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയത്തിലേക്ക് ബാറ്റുവീശി ഇന്ത്യ. ഫോളോ ഓണ്‍ ചെയ്തെങ്കിലും അസാമാന്യ ചെറുത്തുനില്‍പ്പുമായി ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കിയ വിന്‍ഡീസ് മുന്നില്‍ വെച്ച 121 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശുന്ന ഇന്ത്യ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടക്കില്‍ 63 റണ്‍സെന്ന നിലയിലാണ്. 30 റണ്‍സുമായി സായ് സുദര്‍ശനും 25 റണ്‍സുമായി കെ എല്‍ രാഹുലും ക്രീസില്‍. 8 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്. രണ്ടാം ഓവറില്‍ വാറിക്കനാണ് ജയ്സ്വാളിനെ വീഴ്ത്തിയത്.

രണ്ടിന് 173 എന്ന നിലയിലാണ് വിന്‍ഡീസ് നാലാം ദിനം ബാറ്റിംഗിനെത്തിയത്. അധികം വൈകാതെ കാംപെല്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ജഡേജയെ സിക്സിന് പറത്തിയാണ് കാംബെല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ജഡേജയുടെ തന്നെ പന്തില്‍ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച കാംബെല്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. മൂന്ന് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു കാംബെല്ലിന്‍റെ ഇന്നിംഗ്‌സ്. ഷായ് ഹോപ്പിനൊപ്പം മൂന്നാം വിക്കറ്റില്‍ 177 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയശേഷമാണ് കാംബെല്‍ മടങ്ങിയത്. പിന്നാലെ ഷായ് ഹോപ്പും സെഞ്ചുറിയിലെത്തി. രണ്ട് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഹോപ്പിനെ സിറാജ് ബൗള്‍ഡാക്കി.

ഇരുവരും മടങ്ങിയതോടെ വിന്‍ഡീസ് ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. 40 റണ്‍സെടുത്ത ക്യാപ്റ്റൻ റോസ്റ്റണ്‍ ചേസിനെ കുല്‍ദീപ് യാദവ് മടക്കി. ടെവിന്‍ ഇമ്ലാച്ച് (12), ഖാരി പിയറി (0), ജോമല്‍ വാറിക്കാന്‍ (3), ആന്‍ഡേഴ്‌സണ്‍ ഫിലിപ്പ് (2) എന്നിവര്‍ വന്നത് പോലെ മടങ്ങി. ഇതോടെ 271-3ല്‍ നിന്ന് വിന്‍ഡീസ് 311-9ലേക്ക് കൂപ്പുകുത്തി. പിന്നീട് ഗ്രീവ്‌സ് - സീല്‍സ് സഖ്യം പത്താം വിക്കറ്റില്‍ 79 റണ്‍സ് കൂട്ടിചേര്‍ത്ത് വിന്‍ഡീസിനെ 390ല്‍ എത്തിച്ചു. സീല്‍സിനെ പുറത്താക്കി ബുമ്രയാണ് വിന്‍ഡീസ് ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ചത്. 50 റണ്‍സുമായി ഗ്രീവ്സ് പുറത്താകാതെ നിന്നപ്പോള്‍ സീല്‍സ് 32 റണ്‍സെടുത്തു. ടാഗ്നരെയ്ന്‍ ചന്ദര്‍പോള്‍ (10), അലിക് അതനാസെ (7) എന്നിവരുടെ വിക്കറ്റുകള്‍ വിന്‍ഡീസിന് മൂന്നാം ദിനം നഷ്ടമായിരുന്നു. ഇന്ത്യക്കായി കുല്‍ദീപ് യാദവും ജസ്പ്രീത് ബുമ്രയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ
തൂക്കിയടിച്ച് അഭിഷേക് ശര്‍മ, സിക്സര്‍ വേട്ടയില്‍ റെക്കോര്‍ഡ്