
മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലുണ്ടായിരുന്നെങ്കിലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാതിരുന്ന യുവതാരം യശസ്വി ജയ്സ്വാള്‍ മുംബൈക്കായി രഞ്ജി ട്രോഫിയില്‍ കളിക്കും. അടുത്ത മാസം നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നൊരുക്കമെന്ന നിലയിലാണ് ശ്രേയസ് മുംബൈക്കായി രഞ്ജി ട്രോഫിയില്‍ കളിക്കാനൊരുങ്ങുന്നത്.
നവംബര്‍ ഒന്നു മുതല്‍ നടക്കുന്ന രാജസ്ഥാനെതിരായ രഞ്ജി മത്സരത്തില്‍ കളിക്കാന്‍ തയാറാണെന്ന് ജയ്സ്വാള്‍ മുംബൈ ടീമിനെ അറിയിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ ജയ്സ്വാളിന്‍റെ ഹോം ഗ്രൗണ്ട് കൂടിയായ ജയ്പൂരിലാണ് മുംബൈ-രാജസ്ഥാന്‍ രഞ്ജി മത്സരം. വൈറ്റ് ബോള്‍ ടീമുകളിലേക്ക് പരിഗണിക്കാത്ത ജയ്സ്വാളിനെ നിലവിവല്‍ ടെസ്റ്റ് ടീമില്‍ മാത്രമാണ് പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നത്.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ ബാക്ക് അപ്പ് ഓപ്പണായി ടീമിലുള്‍പ്പെടുത്തിയെങ്കിലും രോഹിത് ശര്‍മയും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലുമായിരുന്നു പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ഓപ്പണ്‍ ചെയ്തത്. ഇതില്‍ ഗില്‍ മൂന്ന് മത്സരങ്ങളിലും നിരാശപ്പെടുത്തിയപ്പോള്‍ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറിയും അവസാന മത്സരത്തില്‍ അപരാജിത സെഞ്ചുറിയും നേടിയ രോഹിത് പരമ്പരയുടെ താരമായിരുന്നു. ടി20 പരമ്പരക്കുള്ള ടീമില്‍ ഇല്ലാത്തതിനാല്‍ ജയ്സ്വാള്‍ ഏകദിന പരമ്പരക്കുശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കെ എല്‍ രാഹുലിനൊപ്പം ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക ജയ്സ്വാളായിരിക്കും. നവംബര്‍ 14ന് കൊല്‍ക്കത്തയിലും നവംബര്‍ 22ന് ഗുവാഹത്തിയിലുമാണ് ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ മത്സരങ്ങള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലാണ് ജയ്സ്വാള്‍ ഇന്ത്യക്കായി അവസാനം ക്രീസിലിറങ്ങിയത്. ആ മത്സരത്തില്‍ ജയ്സ്വാൾ 175 റണ്‍സടിച്ച് തിളങ്ങിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!