'നീയാരാണ് ഇത് പറയാൻ'?; അർജുൻ ടെൻഡുൽക്കറെ പരിഹസിച്ച അശ്വിനെതിരെ പൊട്ടിത്തെറിച്ച് യോഗ്‌രാജ് സിംഗ്

Published : Mar 25, 2026, 04:56 PM IST
Arjun Tendulkar with LSG Skipper Rishabh Pant

Synopsis

മുഹമ്മദ് ഷമി, മായങ്ക് യാദവ്, മൊഹ്‌സിൻ ഖാൻ, ആവേശ് ഖാൻ തുടങ്ങിയ വമ്പൻ പേസർമാർ ഉള്ളപ്പോൾ അർജുൻ ടീമിലിടം പിടിക്കുന്നത് പ്രയാസമാണെന്നായിരുന്നു അശ്വിന്‍റെ വാക്കുകള്‍.

മുംബൈ: ലക്നൗ സൂപ്പർ ജയന്‍റസ് താരമായ അർജുൻ ടെൻഡുൽക്കർക്ക് ഐപിഎൽ സീസണില്‍ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കില്ലെന്ന മുന്‍ താരം ആർ. അശ്വിന്‍റെ പ്രസ്താവനക്കെതിരെ അർജുന്‍റെ പരിശീലകൻ കൂടിയായ യോഗ്‌രാജ് സിംഗ്. അശ്വിൻ പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും ഒരാളെക്കുറിച്ച് എന്ത് സംസാരിക്കണം എന്ന് അശ്വിൻ പഠിക്കണമെന്നും യോഗ്‌രാജ് സിംഗ് പറഞ്ഞു.

ഐപിഎല്ലില്‍ വരുന്ന സീസണിലെ ലക്നൗ ടീമിന്റെ സാധ്യതാ ഇലവനെക്കുറിച്ച് സംസാരിക്കവെയാണ് അശ്വിൻ അർജുനെ തഴഞ്ഞത്. അർജുൻ ടെൻഡുൽക്കർക്ക് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമെന്ന് തോന്നുന്നില്ല. ആ വഴിക്കേ ചിന്തിക്കേണ്ട. മുഹമ്മദ് ഷമി, മായങ്ക് യാദവ്, മൊഹ്‌സിൻ ഖാൻ, ആവേശ് ഖാൻ തുടങ്ങിയ വമ്പൻ പേസർമാർ ഉള്ളപ്പോൾ അർജുൻ ടീമിലിടം പിടിക്കുന്നത് പ്രയാസമാണെന്നായിരുന്നു അശ്വിന്‍റെ വാക്കുകള്‍.

എന്നാല്‍ ഇതിനെതിരെ മുന്‍താരം യുവരാജ് സിംഗിന്‍റെ പിതാവ് കൂടിയായ യോഗ്‌രാജ് സിംഗ് രൂക്ഷമായാണ് പ്രതികരിച്ചത്. അശ്വിൻ ആരായാലും അയാൾ പറയുന്നത് ശുദ്ധ അസംബന്ധമാണ്. മറ്റൊരാളെക്കുറിച്ച് സംസാരിക്കുമ്പോൾ പാലിക്കേണ്ട മര്യാദ അയാൾക്കുണ്ടാകണം. ടെലിവിഷനിൽ വന്നിരുന്ന് അവന് അത് ചെയ്യാൻ കഴിയില്ല, ഇത് ചെയ്യാൻ കഴിയില്ല എന്ന് പറയാൻ നീയാരാണ്? അവൻ സച്ചിൻ ടെൻഡുൽക്കറുടെ മകനാണ് എന്നത് വേറെ കാര്യം. അവൻ ഒരു ബൗളർ മാത്രമല്ല, അവന്‍റെ ബാറ്റിംഗ് പാടവം അശ്വിൻ കാണാനിരിക്കുന്നതേയുള്ളൂവെന്നായിരുന്നു യോഗ്‌രാജ് സിംഗിന്‍റെ പ്രതികരണം.

മുംബൈ ഇന്ത്യൻസിൽ നിന്ന് ട്രേഡിടെയാണ് അർജുൻ ഇത്തവണ ലക്നൗവിൽ എത്തിയത്. പകരമായി ഷാർദുൽ താക്കൂറിനെ മുംബൈ സ്വന്തമാക്കി. ഇതുവരെ അഞ്ച് ഐപിഎൽ മത്സരങ്ങൾ കളിച്ച അർജുൻ മൂന്ന് വിക്കറ്റുകൾ നേടിയിട്ടുണ്ട്. എന്നാൽ ഈ സീസണിലെ ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്ക്കായി അർജുൻ അത്ര മികച്ച ഫോമിലല്ല. വിജയ് ഹസാരെ ട്രോഫിയിലും രഞ്ജി ട്രോഫിയിലും ശരാശരി പ്രകടനം മാത്രമാണ് താരം നടത്തിയത്.

അർജുന്‍റെ കഴിവിൽ പൂർണ്ണ വിശ്വാസമുള്ള യോഗരാജ് സിംഗ്, മുൻപ് യുവരാജ് സിംഗിനെ പരിശീലിപ്പിച്ച അതേ ഗൗരവത്തോടെയാണ് അർജുനെയും പരിശീലിപ്പിക്കുന്നത്. അശ്വിന്‍റെ വാക്കുകൾക്ക് അർജുൻ മൈതാനത്ത് മറുപടി നൽകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പിഎസ്എല്‍ വേണ്ട, പ്രതിഫലം കുറഞ്ഞാലും ഐപിഎൽ മതി; നഥാന്‍ എല്ലിസിന് പകരക്കാരനെ കണ്ടെത്തി ചെന്നൈ
'ശ്രേയസ് അയ്യർ തകർത്തടിച്ചപ്പോൾ ഹാർദിക് പകച്ചുപോയി'; രോഹിത്തിന്‍റെ അഭാവം മുംബൈയെ തളർത്തുമെന്ന് കൈഫ്