നിങ്ങള്‍ പറയു, എനിക്കറിയില്ല; തോല്‍വിയുടെ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഹാര്‍ദ്ദിക്കിന്‍റെ മറുപടി

By Gopala krishnanFirst Published Sep 21, 2022, 10:18 AM IST
Highlights

ഏതെങ്കിലും ഒരു കാരണം മാത്രമായി ചൂണ്ടിക്കാട്ടാനോ ആരെയെങ്കിലും ഒരാളെ മാത്രം കുറ്റപ്പെടുത്താനോ കഴിയില്ല. അവര്‍ ബൗള്‍ ചെയ്യുമ്പോഴും20 റണ്‍സൊക്കെ ഒരോവറില്‍  നമ്മള്‍ അടിച്ചിട്ടുണ്ട്. അതിനെക്കുറിച്ചൊന്നും ചര്‍ച്ച ചെയ്യില്ല. ഇത് ദ്വിരാഷ്ട്ര പരമ്പരയല്ലെ, പരമ്പരയില്‍ ഇനിയും രണ്ട് കളികള്‍ കൂടിയില്ലെ, അതുകൊണ്ട് തിരിച്ചുവരാന്‍ നമുക്ക് അവസരമുണ്ട്-ഹാര്‍ദ്ദിക് പറഞ്ഞു.

മൊഹാലി: ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യയുടെ തോല്‍വിയില്‍ വഴിത്തിരിവായത് എന്താണെന്ന ചോദ്യത്തിന് രസകരമായ മറുപടിയുമായി ഹാര്‍ദ്ദിക് പാണ്ഡ്യ. മത്സരശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിനാണ് തോല്‍വിയുടെ കാരണത്തെക്കുറിച്ചോ മത്സരത്തിലെ വഴിത്തിരിവിനെക്കുറിച്ചോ തനിക്കറിയില്ലെന്ന് ഹാര്‍ദ്ദിക് മറുപടി നല്‍കിയത്.

ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ പതിനെട്ടാം ഓവറില്‍ 22 റണ്‍സ് വഴങ്ങിയതാണോ കളിയില്‍ വഴിത്തിരിവായതെന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് ഹാര്‍ദ്ദിക് നല്‍കി മറുപടി ഇതായിരുന്നു. നിങ്ങള്‍, പറയു, എനിക്കറിയില്ല, അത് അറിയാമായിരുന്നെങ്കില്‍ ഞങ്ങള്‍ അപ്പോള്‍ തന്നെ ഞങ്ങള്‍ അത് തടഞ്ഞേനെ.

നോക്കു, സാര്‍, ഏതെങ്കിലും ഒരു കാരണം മാത്രമായി ചൂണ്ടിക്കാട്ടാനോ ആരെയെങ്കിലും ഒരാളെ മാത്രം കുറ്റപ്പെടുത്താനോ കഴിയില്ല. അവര്‍ ബൗള്‍ ചെയ്യുമ്പോഴും20 റണ്‍സൊക്കെ ഒരോവറില്‍  നമ്മള്‍ അടിച്ചിട്ടുണ്ട്. അതിനെക്കുറിച്ചൊന്നും ചര്‍ച്ച ചെയ്യില്ല. ഇത് ദ്വിരാഷ്ട്ര പരമ്പരയല്ലെ, പരമ്പരയില്‍ ഇനിയും രണ്ട് കളികള്‍ കൂടിയില്ലെ, അതുകൊണ്ട് തിരിച്ചുവരാന്‍ നമുക്ക് അവസരമുണ്ട്-ഹാര്‍ദ്ദിക് പറഞ്ഞു.

'അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ കളി കൈവിടില്ലായിരുന്നു', തോല്‍വിയില്‍ ന്യായീകരണവുമായി രോഹിത്

മഞ്ഞുവീഴ്ച ബൗളിംഗില്‍ പ്രശ്നമായിരുന്നില്ലെന്നും ഹാര്‍ദ്ദിക് പറഞ്ഞു. ഗ്രൗണ്ടില്‍ മഞ്ഞു വീഴ്ച ഉണ്ടായിരുന്നില്ല. അവര്‍ കളിച്ചുനേടിയ ജയമാണ്. അതിന്‍റെ ക്രെഡിറ്റ് അവര്‍ക്ക് കൊടുത്തേ മതിയാകു. നമുക്ക കുറച്ചുകൂടി നല്ലരീതിയില്‍ നമ്മുടെ പ്ലാന്‍ അനുസരിച്ച് പന്തെറിയാമായിരുന്നു. പക്ഷെ അവര്‍ മികച്ച ഷോട്ടുകളിലൂടെയാണ് കളി തട്ടിയെടുത്തത്-ഹാര്‍ദ്ദിക് പറഞ്ഞു.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസ് തകര്‍പ്പന്‍ തുടക്കത്തിനുശേഷം 109-1ല്‍ നിന്ന് 123-4ലേക്കും പിന്നീട് 145-5ലേക്കും കൂപ്പു കുത്തിയെങ്കിലും  ടിം ഡേവിഡും മാത്യും വെയ്ഡും ചേര്‍ന്ന് 30 പന്തില്‍ 62 റണ്‍സടിച്ച് ഓസീസിനെ അവിശ്വസനീയ ജയത്തിലേക്ക് നയിക്കുകയായിരുന്നു.

റിവ്യൂന് അപ്പീല്‍ ചെയ്തില്ല, ദിനേശ് കാര്‍ത്തികിന്റെ കഴുത്തിന് പിടിച്ച് രോഹിത് ശര്‍മ- വൈറല്‍ വീഡിയോ

click me!