
മുംബൈ: കണ്ടം ക്രിക്കറ്റില്‍ കളിക്കാര്‍ പുതിയ പല ഷോട്ടുകളും പരീക്ഷിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ കണ്ടം ക്രിക്കറ്റൊക്കെ പഴയ കഥ, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ കായല്‍ ക്രിക്കറ്റിന്‍റേതാണ്. ഐഎഎസ് ഓഫീസറായ അവാനിഷ് ശരണ്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് കമന്‍ററിയും പറഞ്ഞതോടെയാണ് കായല്‍ ക്രിക്കറ്റ് വീഡിയോ വൈറലായത്.
കായലില്‍ മുട്ടോളം വെള്ളത്തില്‍ ബാറ്റ് ചെയ്യുന്ന യുവാവിന്‍റേതാണ് വീഡിയോ. നരസിംഹം സിനിമയില്‍ മോഹന്‍ലാലിന്‍റെ വെള്ളത്തില്‍ നിന്നു മുങ്ങിപ്പൊങ്ങി വരുന്ന യുവാവ് തനിക്ക് നേരെ വരുന്ന പന്തുകളെയെല്ലാം പുഷ്പം പോലെ അടിച്ചു പറത്തുന്നതാണ് വീഡിയോ. ബാറ്റ് ചെയ്യുന്ന യുവാവിന് പിന്നിലായി മുങ്ങി പോകാവുന്ന തരത്തില്‍ മൂന്ന് സ്റ്റംപുകളുടെ അറ്റവും കാണാം. മഴയില്‍ മുങ്ങിയ ഏഷ്യാ കപ്പിന്‍റെ തത്സസമയ സംപ്രേഷണം എന്നാണ് അവാനിഷ് ശരണ്‍ വീഡിയോ പങ്കുവെച്ച് കമന്‍ററി പറയുന്നത്.
ഹൃദയകാരിയായ പ്രകടനം എന്നായിരുന്നു മറ്റൊരു എക്സ് ഉപയോക്താവ് വിഡിയോ പങ്കുവെച്ച് കുറിച്ചത്. ഗ്രൗണ്ട്സ്മാന്‍ ഇപ്പോള്‍ ബിസിസിഐ സെക്രട്ടറി ജയ് ഷായെക്കുറിച്ചായിരിക്കുന്നു ചിന്തിക്കുന്നത് എന്നാണ് മറ്റൊരു ഉപയോക്താവിന്‍റെ കമന്‍റ്.
ഇതൊരു പുതിയ ഐഡിയ ആണെന്നും നമുക്ക് വെള്ളത്തിലെ ക്രിക്കറ്റ് എന്ന പുതിയൊരു ഗെയിമിന് തന്നെ സാധ്യതയുണ്ടെന്നുമാണ് മറ്റൊരു ഉപയോക്താവിന്‍റെ മറുപടി. ഇത്തരത്തില്‍ നിരവധി പ്രതികരണങ്ങളാണ് വീഡിയോ പങ്കുവെച്ച് ആരാധകര്‍ കുറിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!