മിച്ചല്‍ ജോണ്‍സണുമായുള്ള വാക് പോര്; യഥാര്‍ത്ഥ വില്ലന്‍ യൂസഫ് പത്താനെന്ന് റിപ്പോര്‍ട്ട്

By Gopala krishnanFirst Published Oct 4, 2022, 8:30 PM IST
Highlights

ജോണ്‍സണ്‍ എറിഞ്ഞ മൂന്നാം ഓവര്‍ പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു കൈയാങ്കിളിയുടെ വക്കോളമെത്തിയ സംഭവം അരങ്ങേറിയത്. ഓവര്‍ പൂര്‍ത്തിയാക്കി തിരിച്ചു നടന്ന ജോണ്‍സണ്‍ യൂസഫിനെ നോക്കി എന്തോ പറഞ്ഞു. അത് എന്താണെന്ന് ചോദിച്ച് തിരിച്ചുവന്ന യൂസഫും ജോണ്‍സണും തമ്മില്‍ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി. മുഖത്തോട് മുഖം നോക്കി പലതും പറഞ്ഞ ഇരുവരും പിന്നീട് പരസ്പരം പിടിച്ചു തള്ളി. എന്നാല്‍ അമ്പയറും മറ്റുതാരങ്ങളും ഇടപെട്ട് രംഗം ശാന്താക്കി.

ജോഥ്പൂര്‍: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണും മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താനും തമ്മിലെ വാക് പോരിന് പിന്നിലെ യഥാര്‍ത്ഥ വില്ലന്‍ യൂസഫ് പത്താന്‍ തന്നെയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ലെജന്‍ഡ്സ് ലീഗില്‍ നടന്ന ബില്‍വാര കിംഗ്‌സ്- ഇന്ത്യ കാപിറ്റല്‍ മത്സരത്തിനിടെയായിരുന്നു ഇരു താരങ്ങളും കൈയാങ്കളിയുടെ വക്കോളമെത്തിയ സംഭവം. ബില്‍വാരയുടെ താരമായ യൂസഫും കാപിറ്റല്‍സിന്‍റെ താരമായ ജോണ്‍സണും ഗ്രൗണ്ടില്‍ പരസ്പരം കൊമ്പു കോര്‍ക്കുകയായിരുന്നു.

ജോണ്‍സണ്‍ എറിഞ്ഞ മൂന്നാം ഓവര്‍ പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു കൈയാങ്കിളിയുടെ വക്കോളമെത്തിയ സംഭവം അരങ്ങേറിയത്. ഓവര്‍ പൂര്‍ത്തിയാക്കി തിരിച്ചു നടന്ന ജോണ്‍സണ്‍ യൂസഫിനെ നോക്കി എന്തോ പറഞ്ഞു. അത് എന്താണെന്ന് ചോദിച്ച് തിരിച്ചുവന്ന യൂസഫും ജോണ്‍സണും തമ്മില്‍ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി. മുഖത്തോട് മുഖം നോക്കി പലതും പറഞ്ഞ ഇരുവരും പിന്നീട് പരസ്പരം പിടിച്ചു തള്ളി. എന്നാല്‍ അമ്പയറും മറ്റുതാരങ്ങളും ഇടപെട്ട് രംഗം ശാന്താക്കി.

അടിവാങ്ങാന്‍ മത്സരിക്കുന്ന പേസര്‍മാര്‍! കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം പ്രകടനം ദയനീയം; കണക്കുകള്‍ കരയിക്കും

എന്നാല്‍ അന്ന് ഗ്രൗണ്ടില്‍ യഥാര്‍ഥത്തില്‍ നടന്നത് എന്തായിരുന്നുവെന്ന് പേര് വെളിപ്പെടുത്താനാത്ത ഒരു ക്യാപിറ്റല്‍സ് താരം ഓസ്ട്രേലിയന്‍ മാധ്യമത്തോട് വെളിപ്പെടുത്തി. മിച്ചല്‍ ജോണ്‍സണ്‍ എറിഞ്ഞ മൂന്നാം ഓവറിലെ അവസാന പന്ത് വൈഡ് വിളിക്കാഞ്ഞതിന് മത്സരം നിയന്ത്രിച്ച വനിതാ അമ്പയറായ കിം കോട്ടണെ  യൂസഫ് പത്താന്‍ ചീത്തവിളിച്ചതിനാണ് മിച്ചല്‍ ജോണ്‍സണ്‍ ദേഷ്യപ്പെട്ടതെന്ന് താരം ഫോക്സ് ക്രിക്കറ്റിനോട് പറഞ്ഞു. ജോണ്‍സണ്‍ ഒന്നും ചെയ്തിരുന്നില്ല. യൂസഫ് ആകട്ടെ വനിതാ അമ്പയറെ ചീത്തവിളിക്കുകയായിരുന്നു-താരം വെളിപ്പെടുത്തി.

pic.twitter.com/uyNPGSDoSb

— Guess Karo (@KuchNahiUkhada)

മോശം പെരുമാറ്റത്തിന്‍റെ പേരില്‍ മിച്ചല്‍ ജോണ്‍സണ് ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് കമ്മീഷണര്‍ രവി ശാസ്ത്രി മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തിയിരുന്നു. മത്സരത്തില്‍ 28 പന്തില്‍ 48 റണ്‍സെടുത്ത യൂസഫ് ബാറ്റിംഗില്‍ തിളങ്ങിയിരുന്നു. എന്നാല്‍ 39 പന്തില്‍ 84 റണ്‍സടിച്ച റോസ് ടെയ്‌ലറുടെ ബാറ്റിംഗ് മികവില്‍ ക്യാപിറ്റല്‍സ് അനായാസം മത്സരം ജയിച്ചു. മത്സരത്തില്‍ നാല് ഓവറില്‍ 51 റണ്‍സ് വഴങ്ങിയ മിച്ചല്‍ ജോണ്‍സണ്‍ രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു

click me!