റെക്കോഡാണ് തകര്‍ക്കേണ്ടത്, അടുക്കളയിലെ സാധനങ്ങളല്ല; വീണ്ടും സച്ചിനെ വെല്ലുവിളിച്ച് യുവരാജ്- വീഡിയോ കാണാം

Published : Jun 01, 2020, 02:24 PM IST
റെക്കോഡാണ്  തകര്‍ക്കേണ്ടത്, അടുക്കളയിലെ സാധനങ്ങളല്ല; വീണ്ടും സച്ചിനെ വെല്ലുവിളിച്ച് യുവരാജ്- വീഡിയോ കാണാം

Synopsis

എന്നാലിപ്പോള്‍ മറ്റൊരു വെല്ലുവിളിയുമായി ഇറങ്ങിയിരിക്കുകയാണ് യുവരാജ്. ഇത്തവണയും സച്ചിനെയാണ് വെല്ലുവിളിച്ചിരിക്കുന്നത്. 

മൊഹാലി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ വെല്ലുവിളിച്ച് ഒരിക്കല്‍ പരിഹാസ്യനായതിന്റെ ചമ്മില്‍ യുവരാജ് സിംഗിന് മാറികാണില്ല. പന്ത് നിലത്ത് വീഴാതെ വായുവില്‍ തട്ടികളിക്കാനാണ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് വെല്ലുവിളിച്ചത്. സച്ചിന്‍ അത് വിജയകായി പൂര്‍ത്തിയാക്കുകയും ചെയ്തു. കണ്ണ് ഒരു കറുത്ത തുണികൊണ്ടാണ് സച്ചിന്‍ അത് പൂര്‍ത്തിയാക്കിയത്. എന്നാല്‍ നേര്‍ത്ത തുണിയുമായി പറ്റിക്കുകയായിരുന്നു സച്ചിന്‍. വീഡിയോക്ക് അവസാനം സച്ചിന്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. 

എന്നാലിപ്പോള്‍ മറ്റൊരു വെല്ലുവിളിയുമായി ഇറങ്ങിയിരിക്കുകയാണ് യുവരാജ്. ഇത്തവണയും സച്ചിനെയാണ് വെല്ലുവിളിച്ചിരിക്കുന്നത്. ഇത്തവണ അടുക്കളയിലാണ് പോരാട്ടം. ചപ്പാത്തി കോല് ഉപയോഗിച്ച് പന്ത് തട്ടി കിച്ചന്‍ 100 ചലഞ്ചിനാണ് ഇത്തവണ യുവരാജ് തിരി കൊളുത്തുന്നത്. യുവി വീഡിയോക്കൊപ്പം നല്‍കിയ കുറിപ്പ് ഇങ്ങനെ... ''നിങ്ങള്‍ ഫീല്‍ഡില്‍ ഒരുപാട് റെക്കോഡ് തകര്‍ത്തിട്ടുണ്ട്. എന്നാലിപ്പോള്‍ അടുക്കളയില്‍ എന്റെ സെഞ്ചുറി റെക്കോര്‍ഡ് ഇനി നിങ്ങള്‍ തകര്‍ക്കണം. നൂറ് എണ്ണാന്‍ ഒരുപാടാവും എന്നത് കൊണ്ടാണ് ഞാന്‍ വീഡിയോ ഫുള്‍ ഇടാത്തത്. ഇനി നിങ്ങളുടെ സമയം. അടുക്കളയിലെ മറ്റ് സാധനങ്ങളൊന്നും തകര്‍ക്കില്ലെന്ന് കരുതുന്നു...'' യുവി കുറിച്ചു. വീഡിയോ കാണാം...

PREV
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്