'ലോകകപ്പിലെ രാജാവ്'; യുവിയെ പ്രശംസ കൊണ്ട് മൂടി ഇതിഹാസങ്ങള്‍

By Web TeamFirst Published Jun 10, 2019, 2:58 PM IST
Highlights

ഇതിഹാസ താരങ്ങളും മുന്‍ ഇന്ത്യന്‍ സഹതാരങ്ങളും ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും യുവ രാജാവിന് ആശംസകളും നന്ദിയുമറിയിച്ചു. 

മുംബൈ: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച യുവ‌്‌രാജ് സിംഗിന് ക്രിക്കറ്റ് ലോകത്തിന്‍റെ ആദരം. ഇതിഹാസ താരങ്ങളും മുന്‍ ഇന്ത്യന്‍ സഹതാരങ്ങളും ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും യുവ രാജാവിന് ആശംസകളും നന്ദികളുമറിയിച്ചു. ഒന്നര പതിറ്റാണ്ടിലധികം കളിക്കളത്തിലും പുറത്തും പോരാട്ട വീര്യം കൊണ്ട് ത്രസിപ്പിച്ച താരത്തിനെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് പ്രേമികള്‍. 17 വര്‍ഷം നീണ്ട കരിയറിനൊടുവില്‍ ഇന്നാണ് യുവി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

Players will come and go,but players like are very rare to find. Gone through many difficult times but thrashed disease,thrashed bowlers & won hearts. Inspired so many people with his fight & will-power. Wish you the best in life,Yuvi . Best wishes always pic.twitter.com/sUNAoTyNa8

— Virender Sehwag (@virendersehwag)

Congratulations Prince on a wonderful career. You were the best ever white ball cricketer India had. should retire Number 12 jersey in the tribute to your career. Wish I could bat like you Champion

— Gautam Gambhir (@GautamGambhir)

It’s been an absolute pleasure playing with Yuvi. You will go down as one of the greatest players in the history of the game. You have been an inspiration to us with your resilience,determination & above all the love & passion you showed towards the game. Good luck ! pic.twitter.com/vlXUdkgJSz

— VVS Laxman (@VVSLaxman281)

JUST IN: Yuvraj Singh, 37, announces retirement from international cricket after a 19-year career pic.twitter.com/Cz6SIwaa1x

— Cricbuzz (@cricbuzz)

Yuvi can. Yuvi did. Always.

Thank you, champion. International Cricket will miss a match winner like you 💙💙💙 pic.twitter.com/xetSR10fE7

— Mumbai Indians (@mipaltan)

6️⃣6️⃣6️⃣6️⃣6️⃣6️⃣ 😭, Indian cricket will miss your services. Thank you for the endless memories. 🇮🇳♥️

— Kings XI Punjab (@lionsdenkxip)

ഏകദിന ക്രിക്കറ്റില്‍ 2000ല്‍ കെനിയക്കെതിരെ അരങ്ങേറിയ യുവ്‌രാജ് 304 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചു. 40 ടെസ്റ്റിലും 58 ടി20 മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്സി അണിഞ്ഞ യുവരാജ് 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ചു. 2011ലെ ഏകദിന ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റും സ്വന്തമാക്കിയ യുവിയായിരുന്നു ഇന്ത്യ കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിന്റെ താരം.

2007ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഒരോവറിലെ ആറ് പന്തും സിക്സറിന് പായിച്ച് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച യുവി 2011ലെ ഏകദിന ലോകകപ്പിന് ശേഷം ക്യാന്‍സര്‍ രോഗത്തിന് ചികിത്സതേടി രോഗമുക്തനായി കളിക്കളത്തില്‍ തിരിച്ചെത്തി പോരാട്ടവീര്യത്തിന്റെ പ്രതിരൂപമായി.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് പാഡഴിക്കുന്ന യുവിയെ കാനഡയിലെ ജി ടി20, യൂറോ ടി20  ടൂര്‍ണമെന്റുകളില്‍ ആരാധകര്‍ക്ക് തുടര്‍ന്നും കാണാനാകും. ഇതിനായി യുവ്‌രാജ് ബിസിസിഐയുടെ അനുമതി തേടിയിരുന്നു. ഐപിഎല്ലില്‍ ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി പാഡണിഞ്ഞ താരത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.

304 ഏകദിനങ്ങളില്‍ നിന്ന് 14 സെഞ്ചുറിയും 52 അര്‍ധസെഞ്ചുറിയും സഹിതം 8701 റണ്‍സടിച്ച 111 വിക്കറ്റുകളും സ്വന്തമാക്കി. ഏകദിനങ്ങളിലെ മികവ് ടെസ്റ്റിലേക്ക് പകര്‍ത്താന്‍ യുവിക്ക് പക്ഷെ കഴിഞ്ഞില്ല. 40 ടെസ്റ്റുകളില്‍ പാഡണിഞ്ഞ യുവിക്ക് മൂന്ന് സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും സഹിതം 1900 റണ്‍സെ നേടാനായുള്ളു. ഒമ്പത് വിക്കറ്റും നേടി. ഏകദിന ക്രിക്കറ്റ് കഴിഞ്ഞാല്‍ ടി20 ക്രിക്കറ്റിലായിരുന്നു യുവ്‌രാജിന്റെ രാജവാഴ്ച പിന്നീട് കണ്ടത്.

ഇന്ത്യക്കായി 58 ടി20 മത്സരങ്ങളില്‍ കളിച്ച യുവി 136.38 പ്രഹരശേഷിയില്‍ 1177 റണ്‍സടിച്ചു. എട്ട് അര്‍ധസെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. 28 വിക്കറ്റുകളും സ്വന്തമാക്കി. 2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആണ് യുവി ഏകദിനങ്ങളില്‍ അവസാനമായി ഇന്ത്യന്‍ ജേഴ്സി അണിഞ്ഞത്. 2017ല്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു അവസാന ടി20 മത്സരം.

click me!