രണ്ടാമത് ലെജന്‍ഡ്സ് ലോക ചാമ്പ്യഷിപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഈ മാസം 20ന് ഏറ്റുമുട്ടും. യുവരാജ് സിംഗ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ ശിഖര്‍ ധവാന്‍, റോബിന്‍ ഉത്തപ്പ, ഹര്‍ഭജന്‍ സിംഗ് തുടങ്ങിയ പ്രമുഖ താരങ്ങളുണ്ട്.
ലണ്ടന്‍: പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷമുള്ള ആദ്യ ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടം ഈ മാസം 20ന് ലണ്ടനില്‍ നടക്കും. ഈ മാസം 18ന് തുടങ്ങുന്ന രണ്ടാമത് ലെജന്‍ഡ്സ് ലോക ചാമ്പ്യഷിപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍വരുന്നത്. ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് നടക്കുന്ന ബര്‍മിംഗ്ഹാമിലും നോര്‍ത്താംപ്ടണിലും ഗ്രേസ് റോഡിലും ഹെഡിങ്‌ലിയിലുമായാണ് ആറ് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റ് നടക്കുക. ഇന്ത്യക്ക് പുറമെ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, പാകിസ്ഥാന്‍ എന്നിവയാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന ടീമുകള്‍.
ടൂര്‍ണമെന്‍റിലെ നിലവിലെ ചാമ്പ്യൻമാരാണ് ഇന്ത്യ. 20ന് പാകിസ്ഥാനെയും 22ന് ദക്ഷിണാഫ്രിക്കയെയും നേരിടുന്ന ഇന്ത്യ 26ന് ഓസ്ട്രേലിയയെയും 27ന് ഇംഗ്ലണ്ടിനെയും 29ന് വെസ്റ്റ് ഇന്‍ഡീസിനെയും നേരിടും. ലിഗില്‍ പരസ്പരം മത്സരിച്ച് മുന്നിലെത്തുന്ന ആദ്യ നാലു ടീമുകള്‍ സെമിയിലേക്ക് മുന്നേറും.
ഇന്ത്യൻ ടീം: യുവരാജ് സിംഗ് (ക്യാപ്റ്റൻ), ശിഖർ ധവാൻ, റോബിൻ ഉത്തപ്പ, അംബാട്ടി റായുഡു, സുരേഷ് റെയ്ന, ഇർഫാൻ പത്താൻ, യൂസഫ് പത്താൻ, ഹർഭജൻ സിംഗ്, പിയൂഷ് ചൗള, സ്റ്റുവർട്ട് ബിന്നി, ഗുർകീരത് മാൻ, വിനയ് കുമാർ, സിദ്ധാർത്ഥ് കൗൾ, വരുണ്‍ ആരോണ്‍, അഭിമന്യു മിഥുന്‍, പവന്‍ നേഗി.
ലെജന്‍ഡ്സ് വേള്‍ ചാമ്പ്യൻഷിപ്പ് സീസൺ 2 പൂർണ്ണ മത്സരക്രമം
ജൂലൈ 18 (വെള്ളി) ഇംഗ്ലണ്ട് ചാമ്പ്യൻസ് vs പാകിസ്ഥാൻ ചാമ്പ്യൻസ്
ജൂലൈ 19 (ശനി) വെസ്റ്റ് ഇൻഡീസ് ചാമ്പ്യൻസ് vs ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ്
ജൂലൈ 19 (ശനി) ഇംഗ്ലണ്ട് ചാമ്പ്യൻസ് vs ഓസ്ട്രേലിയ ചാമ്പ്യൻസ്
ജൂലൈ 20 (ഞായർ) ഇന്ത്യ ചാമ്പ്യൻസ് vs പാകിസ്ഥാൻ ചാമ്പ്യൻസ്
ജൂലൈ 22 (ചൊവ്വ) ഇംഗ്ലണ്ട് ചാമ്പ്യൻസ് vs വെസ്റ്റ് ഇൻഡീസ് ചാമ്പ്യൻസ്
ജൂലൈ 22 (ചൊവ്വ) ഇന്ത്യ ചാമ്പ്യൻസ് vs ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ്
ജൂലൈ 23 (ബുധൻ) ഓസ്ട്രേലിയ ചാമ്പ്യൻസ് vs വെസ്റ്റ് ഇൻഡീസ് ചാമ്പ്യൻസ്
ജൂലൈ 24 (വ്യാഴം) ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് vs ഇംഗ്ലണ്ട് ചാമ്പ്യൻസ്
ജൂലൈ 25 (വെള്ളി) പാകിസ്ഥാൻ ചാമ്പ്യൻസ് vs ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ്
ജൂലൈ 26 (ശനി) ഇന്ത്യ ചാമ്പ്യൻസ് vs ഓസ്ട്രേലിയ ചാമ്പ്യൻസ്
ജൂലൈ 26 (ശനി) പാകിസ്ഥാൻ ചാമ്പ്യൻസ് vs വെസ്റ്റ് ഇൻഡീസ് ചാമ്പ്യൻസ്
ജൂലൈ 27 (ഞായർ) ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് vs ഓസ്ട്രേലിയ ചാമ്പ്യൻസ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!