എന്നാല്‍ ബാറ്റിങ് മികവിന്റെ കാര്യത്തില്‍ ആരാണ് മികച്ചവനെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം സഹീര്‍ അബ്ബാസ്. രണ്ട് പേരും ചില മേഖലകളില്‍ മിടുക്കരാണെന്നാണ് അബ്ബാസ് പറയുന്നത്.
കറാച്ചി: ആരാണ് ലോകക്രിക്കറ്റിലെ മികച്ച താരം..? ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് എന്നിവരുടെ പേരുകളാണ് ക്രിക്കറ്റ് പ്രേമികളുടെ മനസിലേക്ക് വരിക. എന്നാല്‍ ബാറ്റിങ് മികവിന്റെ കാര്യത്തില്‍ ആരാണ് മികച്ചവനെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം സഹീര്‍ അബ്ബാസ്. രണ്ട് പേരും ചില മേഖലകളില്‍ മിടുക്കരാണെന്നാണ് അബ്ബാസ് പറയുന്നത്.
ദ ടെലഗ്രാഫ് പത്രത്തോട് സംസാരിക്കുകയായിരുന്നു അബ്ബാസ്. അദ്ദേഹം തുടര്‍ന്നു... ''നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കോലിയാണ് മികച്ച ബാറ്റ്‌സ്മാന്‍. എന്നാല്‍ ടെസ്റ്റിലേക്കെത്തുമ്പോള്‍ ആ സ്ഥാനം സ്മിത്തിനാണ്. ടെസ്റ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനാണ് സ്മിത്തിന്റേത്. കളിക്കുന്ന മിക്ക പരമ്പരകളിലും സ്മിത്ത് സ്‌കോര്‍ ചെയ്യുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കോലിയേക്കാള്‍ താഴെയാണ് സ്മിത്തിന്റെ സ്ഥാനം. നിലവില്‍ കോലിക്കൊപ്പം നില്‍ക്കാവുന്ന മറ്റൊരു ബാറ്റ്സ്മാനും മല്‍സരരംഗത്തില്ല.
പാകിസ്ഥാന്‍ യുവതാരം ബാബര്‍ അസമില്‍ വലിയ പ്രതീക്ഷയാണുള്ളത്. ഇനിയും ഇതേ പ്രകടനം തുടരാന്‍ താരത്തിനു കഴിയുമെന്നാണ് കരുതുന്നത്.'' അ്ബ്ബാസ് പറഞ്ഞുനിര്‍ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!