
മുംബൈ: ആര്‍ അശ്വിനെ എന്തുകൊണ്ട് ടീമില്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന ചോദ്യം ഇതിനോടകം പലരും ഉന്നയിച്ച് കഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റിലും താരം കളിച്ചില്ല. അതിന് മുമ്പ് ഇംഗ്ലണ്ടില്‍ തന്നെ നടന്ന ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും അശ്വിനെ കളിപ്പിച്ചിരുന്നില്ല. മാച്ച് വിന്നറായ അശ്വിനെ ഇംഗ്ലണ്ടില്‍ കളിപ്പിക്കണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
ഇത്തരം വാദങ്ങളോട് പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍. ക്രിക്ക് ബസ്സില്‍ ക്രിക്കറ്റ് ആരാധകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സഹീര്‍. ഇംഗ്ലണ്ടിലെ മൂടിേെക്കട്ടിയ സാഹചര്യത്തില്‍ ഓസ്‌ട്രേലിയ എപ്പോഴെങ്കിലും ഷെയ്ന്‍ വോണിനെ ഒഴിവാക്കിയിട്ടുണ്ടോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. സഹീറിന്റെ മറുപടിയങ്ങിനെ... ''വോണ്‍ ഓസ്‌ട്രേലിയന്‍ പ്ലയിംഗ് ഇലവനിലെ ഏക സ്പിന്നറായിരുന്നു. വോണ്‍ ലോകോത്തര സ്പിന്നറാണെന്നുള്ളതില്‍ സംശമില്ലാത്ത കാര്യമാണ്. ഇന്ത്യന്‍ ടീമില്‍ രവീന്ദ്ര ജഡേജ സ്പിന്നറായി ഇപ്പോള്‍തന്നെ ടീമിലുണ്ട്. പ്ലയിംഗ് ഇലവനെ തിരഞ്ഞെടുക്കുമ്പോള്‍ പിച്ച്, അവിടത്തെ സാഹചര്യം എല്ലാം പരിഗണിക്കണം. ഇതില്‍ ഏറ്റവും പ്രധാനമാണ് ടീം ബാലന്‍സ്.
ശരിയാണ്, അശിന്‍ മാച്ച് വിന്നറാണ്. എന്നാല്‍ ടീമിന്റെ ബാലന്‍സ് നോക്കുമ്പോള്‍ അശ്വിനെ പുറത്തിരുത്തേണ്ടതായി വരും. എന്നാല്‍ അശ്വിന്‍ പേസ് ഓള്‍റൗണ്ടറായിരുന്നെങ്കില്‍ ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നു.'' സഹീര്‍ പറഞ്ഞു. ഒരു വ്യക്തിയെ കുറിച്ച് മാത്രമല്ല സംസാരിക്കേണ്ടതെന്നും ടീമെന്ന രീതിയില്‍ എടുക്കണമെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.
മൂന്നാം ടെസ്റ്റില്‍ ജഡേജയ്ക്ക് പകരം അശ്വിന്‍ കളിക്കുമെന്നാണ് ക്രിക്കറ്റ് പണ്ഡിതര്‍ വിലയിരുത്തിയിരുന്നത്. മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം പറയുകയും ചെയ്തു. എന്നാല്‍ പ്ലയിംഗ് ഇലവന്‍ പുറത്തുവന്നപ്പോള്‍ അശ്വിന്‍ പുറത്താവുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!