
ഹരാരെ: ഇതെന്തൊരു വിസ്‌മയ ജയം, ഏകദിന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അമേരിക്കയ്‌ക്കെതിരെ 304 റണ്‍സിന്‍റെ പടുകൂറ്റന്‍ വിജയമാണ് സിംബാബ്‌വെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത സിംബാബ്‌വെ നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 408 റണ്‍സെടുത്തപ്പോള്‍ യുഎസ്‌എയുടെ മറുപടി ബാറ്റിംഗ് 25.1 ഓവറില്‍ 104 റണ്‍സില്‍ അവസാനിച്ചു. ഏകദിന ചരിത്രത്തില്‍ റണ്‍ മാര്‍ജിനില്‍ ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണിത്. ഏറ്റവും ഉയര്‍ന്ന ജയത്തിന്‍റെ റെക്കോര്‍ഡ് ടീം ഇന്ത്യയുടെ പേരിലാണ്, അത് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും.
ഈ വര്‍ഷാദ്യമാണ് തിരുവനന്തപുരത്ത് അയല്‍ക്കാരായ ശ്രീലങ്കയ്‌ക്ക് എതിരെ ടീം ഇന്ത്യ ഏകദിന ചരിത്രത്തില്‍ റണ്‍ കണക്കിലെ ഏറ്റവും ഉയര്‍ന്ന വിജയം നേടിയത്. കാര്യവട്ടത്ത് 317 റണ്‍സിനായിരുന്നു നീലപ്പടയുടെ വിജയം. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ വിരാട് കോലി(166*), ശുഭ്‌മാന്‍ ഗില്‍(116) എന്നിവരുടെ കരുത്തില്‍ 50 ഓവറില്‍ 5 വിക്കറ്റിന് 390 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തപ്പോള്‍ ലങ്കയുടെ മറുപടി ഇന്നിംഗ്‌സ് 22 ഓവറില്‍ വെറും 73 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവും രണ്ട് വീതവും വിക്കറ്റ് നേടി. ഏകദിനത്തില്‍ ഇന്ത്യയും സിംബാബ്‌വെയും മാത്രമേ 300ഓ അതിലധികമോ റണ്‍സിന് വിജയിച്ചിട്ടുള്ളൂ എന്നതും പ്രത്യേകതയാണ്. 2008ല്‍ അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് 290 റണ്‍സിന് വിജയിച്ചതാണ് പട്ടികയില്‍ മൂന്നാമത്.
ഹരാരെയില്‍ നടന്ന ഏകദിന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ റെക്കോര്‍ഡ് സ്കോര്‍ പടുത്തുയര്‍ത്തിയ കളിയില്‍ യുഎസ്‌എയ്ക്കെതിരെ 304 റണ്‍സിന്‍റെ ഐതിഹാസിക ജയം സിംബാബ്‌വെ സ്വന്തമാക്കുകയായിരുന്നു. 409 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ യുഎസ്എ 25.1 ഓവറില്‍ 104 റണ്‍സില്‍ ഓള്‍ഔട്ടായി. ഇതാദ്യമായാണ് സിംബാബ്‌വെ ഏകദിനത്തില്‍ 400ലധികം റണ്‍സ് അടിച്ചുകൂട്ടുന്നത്. വിസ്‌മയ സെഞ്ചുറി നേടിയ സിംബാബ്‌വെന്‍ നായകന്‍ ഷോണ്‍ വില്യംസാണ് കളിയിലെ താരം. വില്യംസ് 101 പന്തില്‍ 174 റണ്‍സെടുത്തു. സ്കോര്‍: സിംബാബ്‌വെ-408/6 (50), യുഎസ്‌എ-104 (25.1).
Read more: കഷ്‌ടിച്ച് 100 കടന്ന് അമേരിക്ക; 304 റണ്‍സിന്‍റെ ഹിമാലയന്‍ ജയവുമായി സിംബാബ്‌വെ, റെക്കോര്‍ഡ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!