നിരാശപ്പെടാന്‍ വരട്ടെ, സിംബാബ്‌വെയ്ക്ക് എല്ലാം ശരിയാക്കാന്‍ സമയമുണ്ട്; ഇന്ത്യയില്‍ കളിച്ചേക്കും

By Web TeamFirst Published Jul 20, 2019, 3:33 PM IST
Highlights

കഴിഞ്ഞ ദിവസമാണ് സിംബാബ്‌വെയെ ഐസിസി അംഗത്വത്തില്‍ നിന്ന് ഒഴിവാക്കിയത്. ഇതോടെ സിക്കന്ദര്‍ റാസ, സൊളൊമന്‍ മിറെ എന്നീ സിംബാബ്‌വെ താരങ്ങള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിരുന്നു. എന്നാല്‍ സിംബാബ്‌വെയ്ക്ക് തിരിച്ചുവരാനുള്ള അവസരമുണ്ട്.

ലണ്ടന്‍: കഴിഞ്ഞ ദിവസമാണ് സിംബാബ്‌വെയെ ഐസിസി അംഗത്വത്തില്‍ നിന്ന് ഒഴിവാക്കിയത്. ഇതോടെ സിക്കന്ദര്‍ റാസ, സൊളൊമന്‍ മിറെ എന്നീ സിംബാബ്‌വെ താരങ്ങള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിരുന്നു. എന്നാല്‍ സിംബാബ്‌വെയ്ക്ക് തിരിച്ചുവരാനുള്ള അവസരമുണ്ട്. അതും ഇന്ത്യക്കെതിരെ കളിച്ചുകൊണ്ട്. അടുത്ത ജനുവരിയില്‍ സിംബാബ്‌വെയുടെ ഇന്ത്യന്‍ പര്യടനം നിശ്ചയിച്ചിരുന്നു. എന്നാല്‍ വിലക്കോടെ പരമ്പരയെ കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നു.

മാത്രമല്ല, സിംബാബ്‌വെയ്ക്ക് വിലക്ക് വരുന്നതോടെ ഇന്ത്യക്ക് മറ്റൊരു ടീമിനെ അന്വേഷിക്കേണ്ടി വന്നു. ബിസിസിഐ അന്വേഷണം ആരംഭിച്ചതായിട്ടാണ് വിവരം. എന്നാല്‍ ഒക്ടോബര്‍ വരെ കാത്തിരിക്കാനാണ് ഐസിസി, ബിസിസിഐയോട് നിര്‍ദേശിച്ചിരിക്കുന്നത്. കാര്യങ്ങള്‍ നേരെയാക്കാന്‍ സിംബാബ്‌വെയ്ക്ക് മൂന്ന് മാസത്തെ സമയം കൊടുത്തിട്ടുണ്ട്. അതിനിടെ എല്ലാം പൂര്‍വസ്ഥിതിയിലെത്തിയാല്‍ സിംബാബ്‌വെയ്ക്ക് വീണ്ടും ഐസിസി അംഗത്വം ലഭിക്കും. 

ഒക്ടോബര്‍ പകുതിയിലാണ് ഐസിസി അനുവദിച്ച സമയകാലാവധി അവസാനിക്കുക. ഇത്രയും സമയത്തിനുള്ളില്‍ കാര്യങ്ങള്‍ ശരിയായില്ലെങ്കില്‍ ഇന്ത്യക്ക് മറ്റൊരു ടീമിനെ അന്വേഷിക്കാം.

click me!