ഭുവി പന്തെറിയാന്‍ തിരിച്ചെത്തുമോ; പരിക്കില്‍ പുതിയ വിവരങ്ങള്‍ പുറത്ത്

Published : Jun 16, 2019, 09:49 PM ISTUpdated : Jun 16, 2019, 09:53 PM IST
ഭുവി പന്തെറിയാന്‍ തിരിച്ചെത്തുമോ; പരിക്കില്‍ പുതിയ വിവരങ്ങള്‍ പുറത്ത്

Synopsis

പാക്കിസ്ഥാന്‍ ഇന്നിംഗ്‌സിലെ അഞ്ചാം ഓവറില്‍ പന്ത് എറിയുന്നതിനിടെ പരിക്കേറ്റാണ് ഭുവി മൈതാനം വിട്ടത്. മത്സരത്തില്‍ ഭുവിക്ക് ഇനി പന്തെറിയാനാകുമോ എന്ന വിവരം ലഭ്യമായിട്ടുണ്ട്.   

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ പാക്കിസ്ഥാന് എതിരായ മത്സരത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന്‍റെ ആരോഗ്യനിലയെ കുറിച്ച് പുതിയ വിവരങ്ങള്‍ പുറത്ത്. ക്രിക്‌ട്രാക്കറിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഭുവി പാക്കിസ്ഥാനെതിരെ മത്സരത്തില്‍ ഇനി പന്തെറിയില്ല. 

പാക്കിസ്ഥാന്‍ ഇന്നിംഗ്‌സിലെ അഞ്ചാം ഓവറില്‍ പന്ത് എറിയുന്നതിനിടെയാണ് ഭുവിയുടെ കാലിലെ മസിലിന് പരിക്കേറ്റത്. പിന്നാലെ ഭുവി മൈതാനം വിടുകയായിരുന്നു. പരിശീലകന്‍ രവി ശാസ്ത്രിയും ബൗളിംഗ് കോച്ച് ഭരത് അരുണും ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബംഗാറും ടീം ഫിസിയോയുമായി സംസാരിക്കുന്നതും കാണാമായിരുന്നു. ഭുവിക്ക് പന്തെറിയാനാവില്ലെന്ന് പിന്നാലെ നായകന്‍ കോലിയെ അറിയിക്കുകയും ചെയ്തു. 

ഭുവി കളം വിട്ടതോടെ ഓവര്‍ പൂര്‍ത്തിയാക്കാനെത്തിയ ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ ആദ്യ പന്തില്‍ പാക് ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെ പുറത്താക്കി. 18 പന്തില്‍ ഏഴ് റണ്‍സാണ് താരം നേടിയത്. 

PREV
click me!

Recommended Stories

ക്ലാസിക് സൂപ്പര്‍ ഓവര്‍; ക്രിക്കറ്റിന്‍റെ തറവാടുമുറ്റത്ത് ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പ്
കങ്കാരുക്കളെ അടിച്ചോടിച്ച് ജേസണ്‍ റോയി; അനായാസം കലാശക്കൊട്ടിന് ഇംഗ്ലീഷ് പട