Top Stories
live cricket updates
Point Table
  • teams
rankteamplayedwonlostn/rnrrpoints
1India97110.80915
2Australia97200.86814
3England96301.15212
4New Zealand95310.17511
5Pakistan9531-0.4311
6Sri Lanka9342-0.9198
7South Africa9351-0.037
8Bangladesh9351-0.417
9West Indies9261-0.2255
10Afghanistan9090-1.3220
venue
today's star

Ben Stokes

England


Runs - 84

Wickets -

most runs

Rohit Sharma

India

648

most wickets

Mitchell Starc

Australia

27

most sixes

Eoin Morgan

England

22

fan corner
world cup 2019 teams
world cup timeline
  • champions:  west indies
  • runners-up:  australia
  • most runs:  Glenn Turner (333)
  • most wickets:  Gary Gilmore (11)
1975

പത്ത് ടീമുകള്‍, 11 വേദികള്‍, 48 മത്സരങ്ങള്‍. നാല് വര്‍ഷം കൂടുമ്പോള്‍ ക്രിക്കറ്റ് ലോകം ആവേശഗാലറികളിലേക്ക് ചേക്കേറുന്ന ഏകദിന ലോകകപ്പിന്റെ 12-ാം പതിപ്പിന് അരങ്ങുണരുന്നു. ആദ്യ ലോകകപ്പ് നടന്ന ക്രിക്കറ്റിന്റെ വാഗ്ദത്ത ഭൂമിയായ ഇംഗ്ലണ്ടും വെയില്‍സുമാണ് ഇക്കുറിയും കളിമുറ്റം. ഏകദിന ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ ചരിത്രമാണ് ലോകകപ്പിന് പറയാനുള്ളത്. ടീമുകളുടെയും താരങ്ങളുടെയും ഉയര്‍ച്ചയുടെയും താഴ്ചകളുടെയും ചരിത്രം രേഖപ്പെടുത്തി വെച്ച സ്‌കോര്‍ കാര്‍ഡ്. ഇതുവരെ നടന്ന 11 ലോകകപ്പുകളുടെ ചരിത്രം പരിശോധിക്കാം.

വിന്‍ഡീസ് ജയം 17 റണ്‍സിന്

ജൂണ്‍ 21ന് ഇംഗ്ലണ്ടിലെ വിഖ്യാതമായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആദ്യ ഏകദിന ലോകകപ്പ് ഫൈനലിന് പിച്ചൊരുങ്ങി. 60 ഓവര്‍ വീതമായിരുന്നു മത്സരം. മൈതാനത്ത് കരുത്തരായ വെസ്റ്റ് ഇന്‍ഡീസും ഓസ്ട്രേലിയയും. ടോസ് നേടിയ ഓസ്ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഡെന്നീസ് ലിലിയും ജെഫ് തോംസണും പേസ് കൊടുങ്കാറ്റിന് തുടക്കത്തിലെ കെട്ടഴിച്ചുവിട്ടു. പിന്നാലെ ഗാരി ഗില്‍മൂറിന്റെ തിരിയുന്ന പന്തുകളുടെ സംഹാരം.

എന്നാല്‍ അഞ്ചാമനായി ക്രീസിലെത്തിയ നായകന്‍ ക്ലൈവ് ലോയ്ഡ് വിന്‍ഡീസിന്റെ ഭാഗ്യരേഖ തെളിച്ചു. ലോയ്ഡ് 85 പന്തില്‍ 102 റണ്‍സെടുത്തപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് എട്ട് വിക്കറ്റിന് സ്‌കോര്‍ ബോര്‍ഡില്‍ കുറിച്ചത് 291 റണ്‍സ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഗില്‍മൂര്‍ തലയുയര്‍ത്തി ഇടവേളയ്ക്ക് മടങ്ങി.ഓസീസ് ബാറ്റേന്താനെത്തിയപ്പോള്‍ ബാര്‍ബഡോസില്‍ നിന്നുള്ള കീത്ത് ബോയ്സ് തന്നെ തുറന്നുകാട്ടി. നാല് വിക്കറ്റുമായി കീത്ത് തിളങ്ങിയപ്പോള്‍ 17 റണ്‍സകലെ ഓസ്ട്രേലിയ അടിയറവുപറഞ്ഞു. വിന്‍ഡീസ് ഫീല്‍ഡിംഗ് മികവ് കണ്ട കലാശപ്പോരില്‍ അഞ്ച് ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ റണ്‍ഔട്ടായത് നിര്‍ണായകമായി.

62 റണ്‍സെടുത്ത നായകന്‍ ഇയാന്‍ ചാപ്പലായിരുന്നു ഓസ്ട്രേലിയയുടെ ടോപ് സ്‌കോറര്‍. ടര്‍ണറുടെ 50 റണ്‍സും വാള്‍ട്ടേഴ്സിന്റെ 35 റണ്‍സും മാറ്റി നിര്‍ത്തിയാല്‍ ഓസീസ് സ്‌കോര്‍ ബോര്‍ഡ് ശോകം. അങ്ങനെ ആദ്യ ലോകകപ്പ് ഇംഗ്ലണ്ടില്‍ നിന്ന് കരീബിയന്‍ ദ്വീപുകളിലേക്ക് യാത്രയായി.

സെഞ്ചുറിയും ഒരു വിക്കറ്റുമായി തിളങ്ങിയ ക്ലൈവ് ലോയ്ഡ് ഫൈനലിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.

  • champions:  west indies
  • runners-up:  england
  • most runs:  Gordon Greenidge (253)
  • most wickets:  Mike Hendrick (10)
1979

വിന്‍ഡീസ് ജയം 92 റണ്‍സിന്

ലോകകപ്പിന് വീണ്ടും ലോഡ്സ് ഉണര്‍ന്നു. പ്രഥമ ജേതാക്കളുടെ പ്രൗഡിയുമായെത്തിയ വെസ്റ്റ് ഇന്‍ഡീസ് ഒരു വശത്ത്. മറുവശത്ത്, ആതിഥേയരുടെ കൊമ്പന്‍മീശയുമായി ഇംഗ്ലണ്ട്, അതായിരുന്നു ഫൈനല്‍. കലാശപ്പോരില്‍ ഒരിക്കല്‍ കൂടി വിന്‍ഡീസ് ആദ്യം ബാറ്റ് ചെയ്തു. ഇത്തവണ ലോയ്ഡ് 13 റണ്‍സില്‍ മടങ്ങിയപ്പോള്‍ വിന്‍ഡീസ് ജഴ്സിയില്‍ പുതിയ രാജാവിനെ ലോഡ്സ് കണികണ്ടു. പുറത്താകാതെ 157 പന്തില്‍ 138 റണ്‍സുമായി വിവിയന്‍ റിച്ചാര്‍ഡ്സ് റേഡിയോ കമന്ററികളില്‍ മുഴങ്ങി. 66 പന്തില്‍ 86 റണ്‍സെടുത്ത കോളിസ് കിംഗിസിന്റെ ഉറച്ച പിന്തുണ റിച്ചാര്‍ഡ്‌സിനുണ്ടായിരുന്നു. ഇതോടെ സ്‌കോര്‍ ബോര്‍ഡില്‍ 60 ഓവറില്‍ 286-6.

മറുപടിയായി ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ നന്നായി തുടങ്ങി. ഓപ്പണര്‍മാരായ ബോയ്കോട്ടും ബ്രറ്ലിയും കൂട്ടിച്ചേര്‍ത്തത് 129 റണ്‍സ്. പിന്നാലെവന്ന ഗൂച്ചും മോശമാക്കിയില്ല. എന്നാല്‍ വലിയ പക്ഷി(ബിഗ് ബേര്‍ഡ്) എന്ന് ആരാധകര്‍ ഓമനപ്പേരിട്ട ജോയല്‍ ഗാര്‍ണറിന്റെ വലംകൈയന്‍ പേസ് ലോഡ്സില്‍ ഇംഗ്ലണ്ടിനെതിരായി വിധിയെഴുതി. ഗാര്‍ണര്‍ 11 ഓവറില്‍ 38 റണ്‍സ് വഴങ്ങി പിഴുതെറിഞ്ഞത് അഞ്ച് വിക്കറ്റ്.

ഇതോടെ തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് 194 റണ്‍സില്‍ ഓള്‍ഔട്ട്. 11 റണ്‍സിനിടെ എട്ട് ഇംഗ്ലീഷ് വീരന്‍മാര്‍ പുറത്ത്. മൂന്ന് വിക്കറ്റുമായി ക്രോഫ്റ്റും രണ്ട് വിക്കറ്റുമായി ഹോള്‍ഡിംഗും ഗാര്‍ണറിനെ പിന്തുണച്ചു. ഇതോടെ, വെസ്റ്റ് ഇന്‍ഡീസിന് 92 റണ്‍സിന്റെ കൂറ്റന്‍ ജയവും ലോകകപ്പും. അക്കാലത്തെ കൂറ്റന്‍ സെഞ്ചുറി റിച്ചാര്‍ഡ്സിനെ കളിയിലെ താരമാക്കി.

  • champions:  india
  • runners-up:  west indies
  • most runs:  David Gower (384)
  • most wickets:  Roger Binny (18)
1983

ഇന്ത്യന്‍ ജയം 43 റണ്‍സിന്

'കപിലിന്റെ ചെകുത്താന്‍മാര്‍' ലോകകപ്പ് ചരിത്രം തിരുത്തിയെഴുതി. അതായിരുന്നു 1983 ലോകകപ്പ്. എതിരാളികള്‍ക്ക് അപ്രാപ്യമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ ആണയിട്ടുപറഞ്ഞ വിന്‍ഡീസിനെ കപിലും സംഘവും ലോഡ്സില്‍ കശാപ്പ് ചെയ്തു. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചപ്പോള്‍ കപിലും സംഘവും പുറത്തായത് വെറും 183 റണ്‍സില്‍!. വര്‍ഷത്തോട് നീതി പുലര്‍ത്തിയ സംഖ്യ, മുന്‍ ഫൈനലുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ സ്‌കോര്‍ അത്രശുഷ്‌കം. 38 റണ്‍സെടുത്ത ശ്രീകാന്ത് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അമര്‍നാഥ്(26), സന്ദീപ് പാട്ടില്‍(27), മദന്‍ ലാല്‍(17) ഇതായിരുന്നു മറ്റുയര്‍ന്ന സ്‌കോറുകള്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ റോബര്‍ട്ട്സും രണ്ട് പേരെ വീതം പുറത്താക്കിയ ഹോള്‍ഡിംഗും മാര്‍ഷലും ഗോമസുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.

അങ്ങനെയൊരു ദുരന്തം ആരും പ്രതീക്ഷിച്ചിരുന്നില്ല. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന്റെ തകര്‍ച്ച അത്ര ഭീകരമായിരുന്നു. രണ്ടക്കം കടന്നത് നാല് താരങ്ങള്‍ മാത്രം!. വിവിയന്‍ റിച്ചാര്‍ഡ്സിന്റെ 33 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍. എട്ട് റണ്‍സ് മാത്രമെടുത്ത ലോയ്ഡ് തുടര്‍ച്ചയായ രണ്ടാം ഫൈനലിലും കണ്ണീരായി. മദന്‍ ലാല്‍, അമര്‍നാഥ്, ബല്‍വീന്ദര്‍... ആ പേരുകളൊക്കെ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് രുചിച്ചിറക്കാനായില്ല. അതോടെ വിന്‍ഡീസ് 140ല്‍ കീഴടങ്ങി. അവസാനക്കാരന്‍ ഹോള്‍ഡിംഗിന്റെ കാല്‍ തളച്ച് അമര്‍നാഥ് കുറ്റി പിഴുത് ലോഡ്സ് ഗാലറിയിലേക്ക് ഓടിക്കയറി. ഇതോടെ ഹാട്രിക് കിരീടം വിന്‍ഡീസിന്റെ കൈകളില്‍ നിന്ന് പിടിവിട്ട് ഇന്ത്യയുടെ പക്കല്‍. ഏഴ് ഓവറില്‍ വെറും 12 റണ്‍സ് വഴങ്ങി മൂന്ന് പേരെ പറഞ്ഞയച്ച അമര്‍നാഥ് കളിയിലെ താരമായി.

ഇംഗ്ലണ്ടിന്റെ ഡേവിഡ് ഗോവറായിരുന്നു ലോകകപ്പിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍(384). ലങ്കയ്ക്കെതിരെ 120 പന്തില്‍ നേടിയ 130 റണ്‍സ് ഏറെ ശ്രദ്ധേയമായി. ബാക്കി പ്രധാന നേട്ടങ്ങളെല്ലാം കപ്പിനൊപ്പം ഇന്ത്യയുടെ പക്കലെത്തി. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ മികവറിയിച്ച മീഡിയം പേസര്‍ റോജര്‍ ബിന്നി 18 വിക്കറ്റുമായി ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി. ലോകകപ്പിലെ ഉയര്‍ന്ന സ്‌കോര്‍ സിംബാബ്വെക്കെതിരെ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് നേടിയ പുറത്താകാതെ 175 റണ്‍സ്. അങ്ങനെ എല്ലാംകൊണ്ടും 1983 ലോകകപ്പ് ഇന്ത്യയുടെ സ്വന്തമായി.

  • champions:  australia
  • runners-up:  england
  • most runs:  Graham Gooch (471)
  • most wickets:  Craig Mcdermott (18)
1987

ഓസീസ് ജയം 7 റണ്‍സിന്

ആദ്യമായി ലോകകപ്പ് ഇംഗ്ലണ്ടിന് പുറത്തേക്ക് സഞ്ചരിച്ചത് 1987ലെ റിലയന്‍സ് ലോകകപ്പിലായിരുന്നു. അതുവരെ നടന്ന മൂന്ന് ലോകകപ്പുകളും നടന്നത് ഇംഗ്ലണ്ടിലായിരുന്നു. ക്രിക്കറ്റിലെ അധികാര മാറ്റവും വാണിജ്യവല്‍ക്കരണവും ആരംഭിക്കുന്നതും ഈ ലോകകപ്പോടെയാണ്. അതുവരെ 60 ഓവര്‍ വീതമായിരുന്നു ഏകദിന മത്സരങ്ങളെങ്കില്‍ ആദ്യമായി 50 ഓവര്‍ വീതമുള്ള മത്സരത്തിന് ലോകകപ്പില്‍ തുടക്കമായതും 1987ലെ ലോകകപ്പോടെയാണ്.

നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമെന്ന നിലയില്‍ ഇന്ത്യ ലോകകപ്പ് നേടുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ സെമിയില്‍ ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 255 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 219 റണ്‍സിന് ഓള്‍ ഔട്ടായി. രണ്ടാം സെമിയില്‍ പാക്കിസ്ഥാനെ 18 റണ്‍സിന് തകര്‍ത്ത് ഓസ്‌ട്രേലിയയും ഫൈനലിലെത്തി.

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഡേവിഡ് ബൂണിന്റെ(75) അര്‍ധസെഞ്ചുറി മികവില്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സടിച്ചപ്പോള്‍ ആദ്യ ലോകകപ്പിന് തൊട്ടടുത്ത് വരെയെത്തിയെ ഇംഗ്ലണ്ടിന് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഡേവിഡ് ബൂണ്‍ തന്നെയായിരുന്നു ഫൈനലിലെ താരം.

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഡേവിഡ് ബൂണിന്റെ(75) അര്‍ധസെഞ്ചുറി മികവില്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സടിച്ചപ്പോള്‍ ആദ്യ ലോകകപ്പിന് തൊട്ടടുത്ത് വരെയെത്തിയെ ഇംഗ്ലണ്ടിന് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഡേവിഡ് ബൂണ്‍ തന്നെയായിരുന്നു ഫൈനലിലെ താരം. ലോകപ്പിലെ ആദ്യ ഹാട്രിക്ക് പിറന്നതും 1987ലെ ലോകകപ്പിലാണ്. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ ചേതന്‍ ശര്‍മയായിരുന്നു ഹാട്രിക്ക് നേടത്തിന് ഉടമയായത്. 471 റണ്‍സടിച്ച ഇംഗ്ലണ്ടിന്റെ ഗ്രഹാം ഗൂച്ചായിരുന്നു ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍.18 വിക്കറ്റെടുത്ത ഓസ്‌ട്രേലിയയുടെ ക്രെയ്ഡ് മക്ഡര്‍മോര്‍ട്ട് ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറുമായി.

  • champions:  pakistan
  • runners-up:  england
  • most runs:  Martin Crowe (456)
  • most wickets:  Wasim Akram (18)
1992

പാക്കിസ്ഥാന്റെ ജയം 22 റണ്‍സിന്

ലോകകപ്പ് ആദ്യമായി ശരിക്കും 'കളറാവു'ന്നത് 1992ലെ ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് ലോകകപ്പിലാണ്. അതുവരെ ടെസ്റ്റ് മത്സരങ്ങളിലേതുപോലെ വെള്ളയും വെള്ളയും ആയിരുന്നു ഏകദിനങ്ങളിലും ജേഴ്‌സിയുടെ നിറം. കടും നീലയായിരുന്നു ഇന്ത്യയുടെ ജേഴ്‌സി. ആദ്യമായി കറുത്ത സെറ്റ് സ്‌ക്രീന്‍ വരുന്നതും ഫ്‌ലഡ് ലൈറ്റില്‍ മത്സരങ്ങള്‍ നടക്കുന്നതും ഈ ലോകകപ്പിലാണ്. നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ഓസ്‌ട്രേലിയ തന്നെയായിരുന്നു ടൂര്‍ണമെന്റ് ഫേവറൈറ്റുകള്‍. രാജ്യാന്തര ക്രിക്കറ്റിലേക്ക് ദക്ഷിണാഫ്രിക്ക തിരിച്ചുവന്നശേഷം ആദ്യമായി കളിക്കുന്ന ലോകകപ്പെന്ന പ്രത്യകതകൂടി ഈ ലോകകപ്പിനുണ്ടായിരുന്നു.ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മുന്‍ ലോകകപ്പിലെ മത്സരക്രമമെങ്കില്‍ പങ്കെടുത്ത ഒമ്പത് ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന രീതിയിലായിരുന്നു 1992ലെ ലോകകപ്പ്. ഇത്തവണയും ഇതേ മാതൃകയിലാണ് മത്സരക്രമം.

ആദ്യമായി മഴനിയമം പരിഷ്‌കരണങ്ങളോടെ അവതരിപ്പിച്ചതും ഇതേ ലോകകപ്പിലാണ്. ആതിഥേയരും നിലവിലെ ചാമ്പ്യന്‍മാരുമായിരുന്ന ഓസ്‌ട്രേലിയ സെമിപോലും കാണാതെ പുറത്തായി എന്നതാണ് ഈ ലോകകപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. രണ്ട് മത്സരം മാത്രം ജയിച്ച ഇന്ത്യയും സെമിയിലെത്തിയില്ല. എട്ട് കളികളില്‍ ആറു ജയവുമായി ന്യൂസിലന്‍ഡ് പോയന്റ് പട്ടികയില്‍ ഒന്നാമന്‍മാരായി. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനുമായിരുന്നു ന്യൂസിലന്‍ഡിന് പുറമെ സെമിയെത്തിലയ മറ്റ് മൂന്ന് ടീമുകള്‍.

ആദ്യസെമിയില്‍ പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡിനെ കീഴടക്കി ഫൈനലിലെത്തിയപ്പോള്‍ മഴ നിയമത്തിന്റെ ആനുകൂല്യത്തില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇംഗ്ലണ്ടും ഫൈനലിലെത്തി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 232/6 നില്‍ക്കെ മഴയെത്തി. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യം ഒരു പന്തില്‍ 22 റണ്‍സാക്കി. ഇതോടെ ദക്ഷിണാഫ്രിക്ക കണ്ണീരോടെ മടങ്ങി.

ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഇമ്രാന്‍ ഖാന്റെയും(72), ജാവേദ് മിയാന്‍ദാദിന്റെയും(58) അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 49.2 ഓവറില്‍ 227ന് ഓള്‍ ഔട്ടായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ വസീം അക്രവും മുഷ്താഖ് അഹമ്മദും രണ്ട് വിക്കറ്റെടുത്ത അക്വിബ് ജാവേദുമാണ് ഒരിക്കല്‍ കൂടി ഇംഗ്ലണ്ടിന്റെ കിരീട പ്രതീക്ഷകള്‍ തകര്‍ത്തത്. 456 റണ്‍സുമായി മാര്‍ട്ടി ക്രോ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായപ്പോള്‍ 18 വിക്കറ്റെടുത്ത വസീം അക്രം ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായി.

  • champions:  sri lanka
  • runners-up:  australia
  • most runs:  Sachin Tendulakar (523)
  • most wickets:  Anil Kumble (15)
1996

ശ്രീലങ്കന്‍ വിജയം ഏഴ് വിക്കറ്റിന്

ഉപഭൂഖണ്ഡത്തില്‍ രണ്ടാം വട്ടം ലോകകപ്പ് എത്തുന്നതിന്റെ ആവേശമായിരുന്നു 1996ല്‍ കണ്ടത്. ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും സംയുക്തമായാണ് വില്‍സ് ലോകകപ്പിന് ആഥിത്യം വഹിച്ചത്. അഹമ്മദാബാദില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലായിരുന്നു ആദ്യത്തെ മത്സരം. നഥാന്‍ ആസിലിന്റെ സെഞ്ചുറിയുടെ മികവില്‍ ഇംഗ്ലീഷ് ടീമിനെ ന്യൂസിലന്‍ഡ് സംഘം 11 റണ്‍സിന് പരാജയപ്പെടുത്തി.

ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ കറുത്ത ഏടുകള്‍ ഒരുപാടുണ്ടായ വര്‍ഷമാണ് 1996. തമിഴ് പുലികളും ശ്രീലങ്ക സെന്യവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കത്തി നില്‍ക്കുന്ന കാലം. ആദ്യമായി ലോകകപ്പിന് വേദിയൊരുക്കിയ ശ്രീലങ്കയില്‍ കളിക്കാന്‍ സുരക്ഷാ കാരണങ്ങളാല്‍ ഓസ്‌ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും വിസമ്മതിച്ചു ആ പോയിന്റുകള്‍ ശ്രീലങ്കയ്ക്ക് കളിക്കാതെ തന്നെ ലഭിച്ചതോടെ ക്വാര്‍ട്ടറിലേക്ക് ലങ്കന്‍ ടീം മാര്‍ച്ച് ചെയ്തു. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച ശ്രീലങ്ക ചരിത്രത്തില്‍ ആദ്യമായി സെമിയിലെത്തി.

ബംഗളൂരുവില്‍ നടന്ന രണ്ടാം ക്വാര്‍ട്ടറില്‍ ചിരവൈരികളായ പാക്കിസ്ഥാനെ ഇന്ത്യ കെട്ടുക്കെട്ടിച്ചു. നവജ്യോത് സിംഗ് സിദ്ദു, അനില്‍ കുംബ്ലെ, വെങ്കിടേഷ് പ്രസാദ് എന്നിവരുടെ പ്രകടനമാണ് നിര്‍ണായകമായത്. ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ സെഞ്ചുറി മികവില്‍ ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ചു വെസ്റ്റ് ഇന്‍ഡീസ് അവസാന നാലില്‍ എത്തുന്ന മൂന്നാമത്തെ ടീമായി. വലിയ വേദികളില്‍ തകരുന്ന ചിത്രം ആവര്‍ത്തിച്ച് ന്യൂസിലന്‍ഡ് ഓസീസിന് മുന്നില്‍ വീണതോടെ സെമി ലൈനപ്പ് പൂര്‍ണമായി.

ആദ്യ സെമി ഇന്ത്യന്‍ ക്രിക്കറ്റ് ഇന്നും മറക്കാന്‍ ആഗ്രഹിക്കുന്ന ഓര്‍മകളാണ് സമ്മാനിച്ചത്. കൊല്‍ക്കത്തയില്‍ ശ്രീലങ്ക ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചു. സിദ്ദു തുടക്കത്തില്‍ പുറത്തായെങ്കിലും സച്ചിന്‍ തെണ്ടുല്‍ക്കറും സഞ്ജയ് മഞ്ജരേക്കറും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. എന്നാല്‍ 65 റണ്‍സെടുത്ത സച്ചിന്‍ ഇന്ത്യന്‍ സ്‌കോര്‍ 98ല്‍ നില്‍ക്കുമ്പോള്‍ വീണു. ഇതോടെ അവിശ്വസനീയമാം വിധം തകര്‍ന്ന ഇന്ത്യ 120 റണ്‍സിന് എട്ട് വിക്കറ്റിലേക്ക് കുപ്പുകുത്തി.

ഇതില്‍ രോഷം പൂണ്ട ഇന്ത്യന്‍ ആരാധകര്‍ ഗ്രൗണ്ടിലേക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞു. ഗാലറിയിലെ തീയും പടര്‍ന്നതോടെ കളി നിര്‍ത്തിവച്ചു. മത്സരം പൂര്‍ണമാക്കാതെ തന്നെ ശ്രീലങ്ക വിജയികളായി. മെഹാലിയില്‍ ഷെയ്ന്‍ വോണിന്റെ മികവില്‍ വെസ്റ്റ് ഇന്‍ഡീസിന് അടിയറവ് പറയിപ്പിച്ച് ഓസ്‌ട്രേലിയയും കലാശ പോരിന് യോഗ്യത നേടി.

ഫൈനലില്‍ അരവിന്ദ് ഡിസില്‍വ കങ്കാരുക്കളെ സിംഹള വീര്യം എന്താണെന്ന് പഠിപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ ഡിസില്‍വയുടെ മൂന്ന് വിക്കറ്റ് മികവില്‍ ശ്രീലങ്ക 241 റണ്‍സിന് ഒതുക്കി. മറുപടി ബാറ്റിംഗില്‍ 107 റണ്‍സും നേടി സില്‍വ 22 പന്തുകള്‍ ബാക്കി നില്‍ക്കേ ശ്രീലങ്കയെ ആദ്യ വിശ്വവിജയത്തിന് അര്‍ഹരാക്കി. ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്ന് 523 റണ്‍സ് നേടി ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉയര്‍ന്ന റണ്‍ വേട്ടക്കാരനായി. 15 വിക്കറ്റുകള്‍ നേടി അനില്‍ കുംബ്ലെ മികച്ച വിക്കറ്റ് ടേക്കറുമായി. ഏകദിന ക്രിക്കറ്റില്‍ വിസ്‌ഫോടം പോലെയുള്ള തുടക്കങ്ങള്‍ ശ്രീലങ്ക വിജയകരമായി പരീക്ഷിച്ച വര്‍ഷമാണ് 1996. സനത് ജയസൂര്യ എന്ന അപകടകാരിയായ ബാറ്റ്‌സ്മാന്‍ അങ്ങനെ ടൂര്‍ണമെന്റിലെ മികച്ച താരവുമായി.

  • champions:  australia
  • runners-up:  pakistan
  • most runs:  Rahul Dravid (461)
  • most wickets:  Geoff Allott (20)
1999

ഓസീസ് വിജയം എട്ട് വിക്കറ്റിന്<

പിറന്ന മണ്ണിലേക്ക് വീണ്ടും ക്രിക്കറ്റിന്റെ വിശ്വപോരാട്ടം വിരുന്നെത്തിയ വര്‍ഷമാണ് 1999. ഇംഗ്ലണ്ടിനൊപ്പം സ്‌കോട്ലന്‍ഡ്, അയര്‍ലന്‍ഡ്, വെയ്ല്‍സ്, നെതര്‍ലാന്‍ഡ്‌സ് എന്നിവരും സംയുക്ത ആതിഥേയരായി. ടീമുകളെ പൂള്‍ എ, പൂള്‍ ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു 1999ലെ ആദ്യ റൗണ്ട് മത്സരങ്ങള്‍. അതുവരെ സ്‌പോണ്‍സര്‍മാരുടെ പേരില്‍ അറിയപ്പെട്ടിരുന്ന ലോകകപ്പിന് ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പ് എന്ന് ആദ്യമായി പേര് വന്നതും ഇതേ വര്‍ഷമാണ്.

നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചു. പിതാവിന്റെ മരണം മൂലം നാട്ടിലായിരുന്ന സച്ചിന്റെ അഭാവത്തില്‍ സിംബാവെയ്ക്ക് മുന്നില്‍ ഇന്ത്യ തോറ്റമ്പി. ഓസ്‌ട്രേലിയ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍, സിംബാവെ, ന്യൂസിലന്‍ഡ് എന്നിവരാണ് സൂപ്പര്‍ സിക്‌സില്‍ എത്തിയത്. അതില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയങ്ങളുമായി പാക്കിസ്ഥാനും ഓസ്‌ട്രേലിയയും, ദക്ഷിണാഫ്രിക്കയും സെമിയില്‍ കയറി. രണ്ട് വിജയം നേടിയ ന്യൂസിലന്‍ഡ് അവസാന നാലില്‍ എത്തുന്ന നാലാമത്തെ ടീമായി.

പാക്കിസ്ഥാനും ന്യൂസിലന്‍ഡും തമ്മിലായിരുന്നു ആദ്യത്തെ സെമി. മാഞ്ചസ്റ്ററിലെ മികച്ച ബാറ്റിംഗ് വിക്കറ്റില്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗിന്റെ നായകത്വത്തില്‍ ഇറങ്ങിയ കിവികളെ 50 ഓവറില്‍ 241 റണ്‍സില്‍ ഒതുക്കാന്‍ പാക് ടീമിന് സാധിച്ചു. മൂന്ന് വിക്കറ്റ് നേടിയ ഷോയിബ് അക്തറാണ് കിവീസിന്റെ അന്തകനായത്. മറുപടി ബാറ്റിംഗില്‍ സെഞ്ചുറി നേടി പുറത്താകാതെ നിന്ന സയിദ് അന്‍വറും അര്‍ധ ശതകം കുറിച്ച വജാഹ്തുള്ളാഹ് വസ്തിയും ചേര്‍ന്ന് അനായാസം ലക്ഷ്യത്തിലേക്ക് പാക്കിസ്ഥാനെ എത്തിച്ചു. ബിര്‍മിംഹാമില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം സെമി ഫൈനല്‍ ഇന്നും ക്രിക്കറ്റ് ആരാധകര്‍ മനസില്‍ സൂക്ഷിക്കുന്ന ഒന്നാണ്.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49.2 ഓവറില്‍ 213 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കും അതേ സ്‌കോര്‍ നേടാനെ സാധിച്ചുള്ളൂ . കളി ടൈ ആയതിനെ തുടര്‍ന്ന് സൂപ്പര്‍ സിക്‌സ് റൗണ്ടില്‍ ദക്ഷിണാഫ്രിക്കയേക്കാള്‍ മുന്നില്‍ നിന്ന ഓസ്‌ട്രേലിയ ഫൈനലിലേക്ക് എത്തുകയായിരുന്നു. ഇന്നും ജയിക്കാന്‍ ഒരു റണ്‍സ് മാത്രം ബാക്കിയുള്ളപ്പോള്‍ അലന്‍ ഡൊണാള്‍ഡ് റണ്‍ഔട്ടായത് നൊമ്പരത്തോടെയാണ് ദക്ഷിണാഫ്രിക്ക ഓര്‍ക്കുക. അങ്ങനെ പാക്കിസ്ഥാനും ഓസ്‌ട്രേലിയയും തമ്മിലുള്ള കലാശപോരാട്ടത്തിന് അരങ്ങൊരുങ്ങി.

ലോഡ്സിലെ ചരിത്രമുറങ്ങുന്ന മണ്ണില്‍ നടന്ന ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 39 ഓവറില്‍ വെറും 132 റണ്‍സിന് ഓള്‍ഔട്ടായി. 33 റണ്‍സിന് നാല് വിക്കറ്റുകള്‍ നേടിയ ഷെയ്ന്‍ വോണിന്റെ ബൗളിംഗ് മികവാണ് പാക് ടീമിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ 20.1 ഓവറില്‍ ലക്ഷ്യം ഭേദിച്ച് കങ്കാരുപ്പട ലോകകപ്പ് സ്വന്തമാക്കി.

461 റണ്‍സ് നേടിയ ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡാണ് ലോകകപ്പില്‍ ടോപ് സ്‌കോററായത്. 20 വിക്കറ്റുകളായി ന്യൂസിലന്‍ഡിന്റെ ജെഫ് അലോട്ടും ഓസീസിന്റെ ഷെയ്ന്‍ വോണും ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരായി. ദക്ഷിണാഫ്രിക്കയുടെ ലാന്‍സ് ക്ലൂസ്‌നറാണ് ടൂര്‍ണമെന്റിലെ മികച്ച താരമായത്. നിരവധി അട്ടിമറികള്‍ കണ്ട ലോകകപ്പായിരുന്നു 1999ലേത്. മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്ക വീണതും കരുത്തരായ ദക്ഷിണാഫ്രിക്കയെ സിംബാബ്വെ തോല്‍പ്പിച്ചതും ഇന്ത്യ സിംബാവെയ്‌ക്കെതിരെ തോല്‍വി അറിഞ്ഞതുമെല്ലാം 1999 ലോകകപ്പിന്റെ ആവേശ ചരിത്രത്തിന്റെ പകിട്ട് വര്‍ദ്ധിപ്പിക്കുന്നു.

  • champions:  australia
  • runners-up:  india
  • most runs:  Sachin Tendulkar (673)
  • most wickets:  Chaminda Vaas (23)
2003

ഓസ്‌ട്രേലിയയുടെ ജയം 125 റണ്‍സിന് ഇന്ത്യയും ഓസ്‌ട്രേലിയയും ഫൈനലില്‍. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഓസ്‌ട്രേലിയ ബാറ്റിംഗിനിറങ്ങി. വന്‍ സ്‌കോര്‍ ആണ് ലക്ഷ്യമെന്ന് ഓസ്‌ട്രേലിയ തുടക്കത്തിലേ വ്യക്തമാക്കി. ഓപ്പണര്‍മാരായ ഗില്‍ക്രിസ്റ്റും മികച്ച തുടക്കം തന്നെ നല്‍കി. അര്‍ദ്ധ സെഞ്ച്വറിയുമായി ഗില്‍ക്രിസ്റ്റ് (57) മടങ്ങിയപ്പോള്‍ 37 റണ്‍സാണ് ഹെയ്ഡന്‍ നേടിയത്. ഓപ്പണര്‍മാരെ വലിയ സ്‌കോറിലേക്ക് എത്താതെ മടക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ആയെങ്കിലും പിന്നീട് വന്ന നായകന്‍ പോണ്ടിംഗ് ലക്ഷ്യം കാണാതിരുന്നില്ല. 121 പന്തുകളില്‍ നിന്ന് പുറത്താകാതെ 140 റണ്‍സ് എടുത്തു. കൂട്ടായി 84 പന്തുകളില്‍ നിന്ന് 88 റണ്‍സുമായി പുറത്താകാതെ ഡാമിയന്‍ മാര്‍ട്ടിനും.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 50 ഓവറില്‍ 359 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയാണ് ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിച്ചത്. വന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കത്തിലേ സച്ചിനെ നഷ്ടമായി. ഒരു ബൗണ്ടറിയായിരുന്നു സച്ചിന്‍ നേടിയിരുന്നത്. മറുവശത്ത് ഓപ്പണര്‍ സെവാഗ് ആക്രമിക്കാന്‍ തന്നെ തീരുമാനിച്ചിരുന്നു. 81 പന്തുകളില്‍ നിന്ന് 82 റണ്‍സ് എടുത്ത സെവാഗ് പക്ഷേ നിര്‍ഭാഗ്യവശാല്‍ റണ്‍ ഔട്ടായി.

47 റണ്‍സ് എടുത്ത ദ്രാവിഡ് മാത്രമാണ് പിന്നിട് പൊരുതി നോക്കിയത്. ഇന്ത്യ 39.2 ഓവറില്‍ 234 റണ്‍സിന് ഓള്‍ ഔട്ടായി. ജൊഹാന്നസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഓസ്‌ട്രേലിയ ലോകകപ്പ് ഉയര്‍ത്തി.പതിനാല് രാജ്യങ്ങളായിരുന്നു 2013 ലോകകപ്പിലുണ്ടായിരുന്നത്. മൊത്തം 54 മത്സരങ്ങളും. ഗ്രൂപ്പ് ഘട്ടം, സൂപ്പര്‍ സിക്‌സ് ഘട്ടം, നോക്കൗട്ട് ഘട്ടം, സെമി ഫൈനല്‍, ഫൈനല്‍ എന്നീ ഘട്ടങ്ങളായിരുന്നു ടൂര്‍ണമെന്റില്‍ ഉണ്ടായിരുന്നത്.

സെമിഫൈനലില്‍ ശ്രീലങ്കയെ കീഴടക്കിയാണ് ഓസ്‌ട്രേലിയ ഫൈനലിലെത്തിയത്. കെനിയയെ പരാജയപ്പെടുത്തി ഇന്ത്യയും ഫൈനലിലെത്തി. ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുത്തത് ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയായിരുന്നു. 673 റണ്‍സുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററുമായി. 23 വിക്കറ്റുകള്‍ സ്വന്തമാക്കിയ ചാമിന്ദ വാസ് ആയിരുന്നു കൂടുതല്‍ വിക്കറ്റുകള്‍ എടുത്തത്.

  • champions:  australia
  • runners-up:  sri lanka
  • most runs:  Mathew Hayden ‍(659)
  • most wickets:  Glenn Mcgrath (26)
2007

ഓസ്‌ട്രേലിയയുടെ ജയം 53 റണ്‍സിന്

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ മറക്കാനാഗ്രഹിക്കുന്ന ലോകകപ്പായിരുന്നു 2007ലേത്. 16 ടീമുകളെ നാലു ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു മത്സരം. ശ്രീലങ്കയും ബംഗ്ലാദേശും ബര്‍മുഡയും ഉള്‍പ്പെടുന്ന താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പിലായിരുന്നു ഇന്ത്യ എങ്കിലും ബംഗ്ലാദേശിനോടും ശ്രീലങ്കയോടും തോറ്റ് ബര്‍മുഡക്കെതിരെ മാത്രം ജയിച്ച് ഇന്ത്യ ആദ്യ റൗണ്ടില്‍ പുറത്തായത് ആരാധകരെ ഞെട്ടിച്ചു. ടൂര്‍ണമെന്റിനിടെ പാക് പരിശീലകനായിരുന്ന ബോബ് വൂമറെ മരിച്ച നിലയില്‍ കണ്ടെത്തിയതും ടൂര്‍ണമെന്റിന്റെ ശോഭകെടുത്തുന്ന സംഭവമായി.

ലോക ക്രിക്കറ്റില്‍ ഓസീസ് ആധിപത്യം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു വിന്‍ഡീസീലും കണ്ടത്. തുടര്‍തച്ചയായി മൂന്നാം തവണയും ലോകകപ്പില്‍ മുത്തമിട്ടത് ഓസ്‌ട്രേലിയയായിരുന്നു. ഫൈനലില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ വീണ്ടും വിശ്വവിജയികളായത്. ഫൈനലില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. മഴ മൂലം വൈകി തുടങ്ങിയ മത്സരം 38 ഓവര്‍ വീതമാക്കി ചുരുക്കിയിരുന്നു. ഓപ്പണര്‍ ആദം ഗില്‍ക്രിസ്റ്റിന്റെ(149) വെടിക്കെട്ട് സെഞ്ചുറിക്കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 38 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഓപ്പണര്‍മാരില്‍ തരംഗയെ തുടക്കത്തിലേ നഷ്ടമായി. പക്ഷേ ജയസൂര്യയും കുമാര്‍ സംഗക്കാരയും അങ്ങനങ്ങ് പെട്ടെന്ന് തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല. 63 റണ്‍സുമായി ജയസൂര്യയും 54 റണ്‍സുമായി കുമാര്‍ സംഗക്കാരയും പൊരുതി നോക്കി.പക്ഷേ ഇരുവരും വേര്‍പിരിഞ്ഞ ശേഷം പിന്നീട് വന്ന ബാറ്റ്‌സ്മാന്‍മാര്‍ക്ക് സ്‌കോര്‍ ഉയര്‍ത്താനായില്ല.

പതിനാറ് ടീമുകളായിരുന്നു ലോകകപ്പില്‍ പങ്കെടുത്തത്. ബര്‍മുഡ, അയര്‍ലന്‍ഡ് എന്നീ ടീമുകള്‍ ആദ്യമായിട്ടാണ് ലോകകപ്പിനെത്തിയത്. 51 മത്സരങ്ങളായിരുന്നു ടൂര്‍ണമെന്റില്‍ നടന്നത്. മക്ഗ്രാത്ത് ആയിരുന്നു ടൂര്‍മെന്റിലെ താരം. മക്ഗ്രാത്ത് ആണ് ഏറ്റവും കൂടുതല്‍ വിക്കറ്റുകളും (26) നേടിയത്. 659 റണ്‍സുമായി ഓസ്‌ട്രേലിയയുടെ മാത്യു ഹെയ്ഡന്‍ ടോപ് സ്‌കോററുമായി.

  • champions:  india
  • runners-up:  sri lanka
  • most runs:  Tillakaratne Dilshan (500)
  • most wickets:  Zaheer Khan, Shahid Afridi (21)
2011

ഇന്ത്യയുടെ ജയം ആറ് വിക്കറ്റിന്

ഇന്ത്യ വീണ്ടും ലോകകപ്പ് ഉയര്‍ത്തിയ വര്‍ഷം. മുംബയില്‍ ശ്രീലങ്കയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വീണ്ടും ലോകകപ്പ് ജേതാക്കളായത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ ശ്രീലങ്കയായിരുന്ന ആദ്യം ബാറ്റ് ചെയ്തത്. തുടക്കത്തിലെ തകര്‍ച്ച നേരിട്ടിട്ടും മഹേല ജയവര്‍ധനെ(103)യുടെ സെഞ്ചുറി മികവില്‍ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ് അടിച്ചെടുത്തു. കുമാര്‍ സംഗക്കാര 48 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യക്ക് ഓപ്പണര്‍ വിരേന്ദര്‍ സെവാഗിനെ(0)തുടക്കത്തിലെ നഷ്ടപ്പെട്ടു. 18 റണ്‍സെടുത്ത് സച്ചിനും മടങ്ങിയതോടെ ഒരിക്കല്‍ കൂടി ഫൈനല്‍ തോല്‍വിയുടെ ആശങ്കയിലായി ഇന്ത്യ.

പക്ഷേ ഗൗതം ഗംഭീര്‍ 97 റണ്‍സുമായി ഇന്ത്യയെ തകരാതെ നിര്‍ത്തി. ബാറ്റിംഗ് ഓര്‍ഡറില്‍ മുന്നോട്ടുവന്ന നായകന്‍ ധോണിയാണ് പിന്നീട് ടീം ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്. 79 പന്തുകളില്‍ നിന്ന് 91 റണ്‍സുമായി ധോണി പുറത്താകാതെ നിന്നു. 21 റണ്‍സുമായി യുവരാജ് സിംഗും വിജയത്തില്‍ ധോണിക്ക് കൂട്ടായി. 48.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയവും ലോകകപ്പും സ്വന്തമാക്കി.

പതിനാല് ടീമുകള്‍ പങ്കെടുത്ത ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ എന്നീ ഘട്ടങ്ങളായിട്ടായിരുന്നു മത്സരം. സെമിഫൈനലില്‍ പാക്കിസ്ഥാനെ 29 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. ന്യൂസിലന്‍ഡിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ശ്രീലങ്കയും ഫൈനലില്‍ കടന്നു. 500 റണ്‍സുമായി ദില്‍ഷന്‍ടോപ് സ്‌കോററായി. 482 റണ്‍സുമായി സച്ചിനും 465 റണ്‍സുമായി കുമാര്‍ സംഗക്കാരയുമായി തൊട്ടുപിന്നില്‍.ബൗളര്‍മാരില്‍ അഫ്രീദിയും സഹീറും (21 വിക്കറ്റുകള്‍) മുന്നിലെത്തി.യുവരാജ് സിംഗ് ആണ് ടൂര്‍ണമെന്റിലെ താരം.

  • champions:  australia
  • runners-up:  new zealand
  • most runs:  Martin Guptill (547)
  • most wickets:  Mitchell Starc, Trent Boult (22)
2015

ഓസ്‌ട്രേലിയയുടെ ജയം ഏഴ് വിക്കറ്റിന് ലോകക്രിക്കറ്റില്‍ വീണ്ടും ഓസ്‌ട്രേലിയന്‍ ആധിപത്യം കണ്ട ലോകകപ്പായിരുന്നു അത്. ഫൈനലില്‍ ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ ലോകകപ്പ് സ്വന്തമാക്കിയത്. ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എല്ലിയറ്റിനും (83) ടെയ്ലറിനും (40) മാത്രമാണ് ന്യൂസിലന്‍ഡ് ബാറ്റിംഗ് നിരയില്‍ തിളങ്ങാനായത്.

45 ഓവറില്‍ 183 റണ്‍സിന് ന്യൂസിലന്‍ഡ് ഓള്‍ ഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ഓപ്പണര്‍ വാര്‍ണര്‍ 45 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കി. മറ്റൊരു ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് പൂജ്യത്തിന് പുറത്തായെങ്കിലും സ്റ്റീവ് സ്മിത്തും ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് എത്തിച്ചു. ക്ലാര്‍ക്ക് 74 റണ്‍സ് എടുത്താണ് പുറത്തായത്. സ്മിത്ത് 56 റണ്‍സുമായി പുറത്താകാതെ നിന്നു. 33.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ വിജയം കണ്ടു.

നിലവിലെ ചാമ്പ്യന്‍മാരായിരുന്ന ഇന്ത്യയെ സെമിയില്‍ തകര്‍ത്താണ് ഓസീസ് ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറില്‍ 328 റണ്‍സടിച്ചപ്പോള്‍ ഇന്ത്യ 233 റണ്‍സിന് ഓള്‍ ഔട്ടായി. രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് സംയുക്ത ആതിഥേയരായ ന്യൂസിലന്‍ഡ് ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 299 റണ്‍സടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കക്ക് 281 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ആകെ പതിനാല് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ഗ്രൂപ്പ് ഘട്ടം, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ എന്നീ ഘട്ടങ്ങളിലായാണ് മത്സരം നടന്നത്. ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക് ആയിരുന്നു ടൂര്‍ണമെന്റിലെ താരം.22 വിക്കറ്റുകളുമായി മിച്ചല്‍ സ്റ്റാര്‍ക്കും ട്രെന്റ് ബൌള്‍ട്ടും ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍മാരായി. 18 വിക്കറ്റുകളുമായി ഇന്ത്യയുടെ ഉമേഷ് യാദവും തിളങ്ങി. 547 റണ്‍സുമായി ന്യൂസിലന്‍ഡിന്റെ മാര്‍ട്ടില്‍ ഗപ്റ്റില്‍ ആയിരുന്നു ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. 541 റണ്‍സുമായി ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയായിരുന്നു തൊട്ടുപിന്നില്‍. 412 റണ്‍സടിച്ച ശീഖര്‍ ധവാനായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.