മാഞ്ചസ്റ്ററില്‍ നിന്ന് ശുഭവാര്‍ത്ത; ഇന്ത്യ- കിവീസ് സെമി കൃത്യസമയത്ത് പുനരാരംഭിക്കും

By Web TeamFirst Published Jul 10, 2019, 2:41 PM IST
Highlights

തെളിഞ്ഞ കാലാവസ്ഥയാണ് ഓള്‍ഡ് ട്രഫോര്‍ഡില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

മാഞ്ചസ്റ്റര്‍: ഇന്ത്യ- ന്യൂസീലന്‍ഡ് സെമി റിസര്‍വ് ദിനമായ ഇന്ന് കൃത്യസമയത്ത് പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തെളിഞ്ഞ കാലാവസ്ഥയാണ് ഓള്‍ഡ് ട്രഫോര്‍ഡില്‍ എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 

ഓള്‍ഡ് ട്രഫോര്‍ഡില്‍ മൂന്ന് മണിക്ക് ന്യൂസിലന്‍ഡ് ഇന്നലത്തെ സ്‌കോറില്‍ ബാറ്റിംഗ് പുനരാരംഭിക്കും. ആദ്യ ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍ക്കവേയാണ് മഴയെത്തിയത്. മത്സരം തുടരാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഇടവിട്ട് മഴ എത്തിയതോടെ കളി റിസര്‍വ് ദിനത്തിലേക്ക് നീട്ടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

ഇന്നും മത്സരം മഴ മുടക്കിയാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പോയിന്റ് നിലയില്‍ മുന്നിലെത്തിയ ടീമാകും ഫൈനലിലെത്തുക. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ സ്ഥാനത്തെത്തിയത് ഇന്ത്യയായതിനാല്‍ നീലപ്പട നേരിട്ട് ഫൈനലിലെത്തുമെന്ന് ചുരുക്കം. എന്നാല്‍ ഇന്നലത്തെ ഭേദപ്പെട്ട സ്‌കോറില്‍ കരുത്തരായ ഇന്ത്യക്കെതിരെ ബാറ്റിംഗ് പുനരാരംഭിക്കേണ്ടത് കിവീസിന് തലവേദനയായേക്കും.

click me!