ഹിറ്റ്മാന്‍ ഓര്‍ 'സെഞ്ചുറി'മാന്‍; രോഹിത്തിന്‍റെ കരുത്തില്‍ ഇന്ത്യ വിജയത്തിലേക്ക്

By Web TeamFirst Published Jul 6, 2019, 9:26 PM IST
Highlights

ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയും കുറിച്ച് മുന്നേറുന്ന രോഹിത് ശര്‍മയുടെ കരുത്തിലാണ് അതിവേഗം ഇന്ത്യ ലക്ഷ്യത്തിലേക്ക് മുന്നേറുന്നത്. അര്‍ധ സെഞ്ചുറിയുമായി മികച്ച പിന്തുണ നല്‍കി കെ എല്‍ രാഹുലും ഒപ്പം പിടിച്ചതോടെ വിജയിക്കാമെന്നുള്ള ശ്രീലങ്കന്‍ സ്വപ്നങ്ങള്‍ ഏകദേശം അവസാനിച്ചിട്ടുണ്ട്

ലീഡ്സ്:  ഇംഗ്ലണ്ടില്‍ നിന്ന് വിജയത്തോടെ മടങ്ങാമെന്നുള്ള ശ്രീലങ്കന്‍ മോഹം ഏകദേശം പൊലിഞ്ഞു. 265 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനായി ഇറങ്ങിയ നീലപ്പട വിക്കറ്റ് നഷ്ടം കൂടാതെ തകര്‍ത്ത് കളിക്കുകയാണ്. കളി പുരോഗമിക്കുമ്പോള്‍ 30 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടമാകാതെ  189 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയും കുറിച്ച രോഹിത് ശര്‍മയുടെ കരുത്തിലാണ് അതിവേഗം ഇന്ത്യ ലക്ഷ്യത്തിലേക്ക് മുന്നേറുന്നത്. അര്‍ധ സെഞ്ചുറിയുമായി മികച്ച പിന്തുണ നല്‍കി കെ എല്‍ രാഹുലും ഒപ്പം പിടിച്ചതോടെ വിജയിക്കാമെന്നുള്ള ശ്രീലങ്കന്‍ സ്വപ്നങ്ങള്‍ ഏകദേശം അവസാനിച്ചിട്ടുണ്ട്. 92 പന്തിലാണ് രോഹിത് സെഞ്ചുറിയിലേക്കെത്തിയത്.

നേരത്തെ, സെഞ്ചുറിയുമായി തകര്‍ത്തുകളിച്ച ഏയ്ഞ്ചലോ മാത്യൂസിന്‍റെ മികവാണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. മാത്യൂസിന്‍റെ കരുത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സാണ് ലങ്ക കുറിച്ചത്. ഇന്ത്യക്കായി ജസ്പ്രീത് ബൂമ്ര മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്കയെ കാത്തിരുന്നത് ജസ്പ്രീത് ബുമ്രയുടെ തീപാറുന്ന പന്തുകളായിരുന്നു. തന്‍റെ രണ്ടാം ഓവറില്‍ തന്നെ ശ്രീലങ്കന്‍ നായകനെ വിക്കറ്റ് കീപ്പര്‍ ധോണിയുടെ കെെകളില്‍ എത്തിച്ച ബൂമ്ര ആദ്യ രണ്ട് ഓവര്‍ ഒരു റണ്‍സ് പോലും വഴങ്ങാതെയാണ് പൂര്‍ത്തിയാക്കിയത്.

മറുവശത്ത് ഭുവനേശ്വര്‍ കുമാറിനെതിരെ ശ്രീലങ്കന്‍ ബാറ്റിംഗ് നിര മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍, ആക്രമണം കടുപ്പിച്ച ബൂമ്ര അധികം വെെകാതെ കുശാല്‍ പെരേരെയെയും പുറത്താക്കി. പിന്നീട് അവിഷ്ക ഫെര്‍ണാണ്ടോയും കുശാല്‍ മെന്‍ഡിസും പുറത്തായ ശേഷം ഒന്നിച്ച ലഹിരു തിരിമാനെ- മാത്യൂസ് സഖ്യമാണ് ലങ്കയെ കരകയറ്റിയത്.

click me!