പാക് ബൗളിംഗ് കരുത്തിനെതിരെ അഫ്‌ഗാന് ഭേദപ്പെട്ട സ്‌കോര്‍

By Web TeamFirst Published Jun 29, 2019, 6:44 PM IST
Highlights

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്‌ഗാന്‍ 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 227 റണ്‍സ് നേടി. 

ലീഡ്‌സ്: ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനെതിരെ പാക്കിസ്ഥാന് 228 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്‌ഗാന്‍ 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 227 റണ്‍സ് നേടി. 42 റണ്‍സ് വീതമെടുത്ത അസ്‌ഗാര്‍ അഫ്‌ഗാനും നജീബുള്ള സദ്രാനുമാണ് ടോപ് സ്‌കോറര്‍. പാക്കിസ്ഥാനായി ഷാഹീന്‍ അഫ്രിദി നാലും ഇമാദ് വസീമും വഹാബ് റിയാസും രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി. 

ഷാഹീന്‍ അഫ്രിദി തുടക്കത്തിലെ ആഞ്ഞടിച്ചപ്പോള്‍ അഫ്‌ഗാനിസ്ഥാന് മോശം തുടക്കമാണ് ലഭിച്ചത്. 57 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. നായകന്‍ ഗുല്‍ബാദിന്‍ നൈബ്(15), ഹഷ്‌മത്തുള്ള ഷാഹിദി(0),  റാഹ്‌മത്ത് ഷാ(35) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. നാലാം വിക്കറ്റില്‍ ഇക്രം അലിയും അസ്‌ഗാര്‍ അഫ്‌ഗാനും കൂട്ടുകെട്ടിന് ശ്രമിച്ചു. 42 റണ്‍സെടുത്ത അഫ്‌ഗാനെ ഷദാബ് ഖാന്‍ പുറത്താക്കിയതോടെ കളി വീണ്ടും പാക്കിസ്ഥാന്‍റെ വരുതിയിലായി.

ഇക്രം അലിക്ക് നേടാനായത് 24 റണ്‍സ്. മുഹമ്മദ് നബിക്കും(16) തിളങ്ങാനായില്ല. എന്നാല്‍ സമിയുള്ളയും നജീബുള്ളയും ചോര്‍ന്ന് അഫ്‌ഗാനെ 200 കടത്തി. നജീബുള്ളയെ 45-ാം ഓവറില്‍ ഷാഹിന്‍ പുറത്താക്കിയതോടെ പാക്കിസ്ഥാന്‍ പിടിമുറുക്കി. 42 റണ്‍സാണ് നജീബുള്ള നേടിയത്. റാഷിദ് ഖാന്‍(8), ഹാമിദ് ഹസന്‍(1), സമീയുള്ള(19*), മുജീബ് റഹ്‌മാന്‍(7*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍.

click me!